Month: November 2022

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്നലെ 600 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ നിരക്ക് 39,000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നലെ 75 രൂപയാണ്…

സബ് ഇൻസ്‌പെക്ടർ നിയമനം: മുഖ്യ പരീക്ഷക്ക്​ സ്​റ്റേ

കൊച്ചി: പൊ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ (സി​വി​ൽ, ആം​ഡ്) നി​യ​മ​ന​ത്തി​ന്​ നവംബർ 22ന്​ ​ന​ട​ത്താ​നി​രു​ന്ന മു​ഖ്യ​പ​രീ​ക്ഷ കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ൽ (കെ.​എ.​ടി) എ​റ​ണാ​കു​ളം ബെഞ്ച് സ്റ്റേ ​ചെ​യ്തു. ഈ ​പ​രീ​ക്ഷ​ക്ക് വേ​ണ്ടി ത​യാ​റാ​ക്കി​യ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത ചി​ല ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ന​ൽ​കി​യ ഹർജി​യി​ലാ​ണ് കെ.​എ.​ടി…

ഇറാനില്‍ ഭൂചലനം; യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും പ്രകമ്പനം

അബുദാബി: കഴിഞ്ഞ ദിവസം തെക്കൻ ഇറാനിൽ ഉണ്ടായ ഭൂകമ്പം യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നേരിയ തോതിൽ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ബഹ്റൈൻ, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ ഏജൻസി അറിയിച്ചു. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം…

വിസ അനുവദിച്ചു; ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻഡ്സ്ലാമിൽ ജോക്കോവിച്ച് പങ്കെടുക്കും

കാൻബറ: ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻഡ്സ്ലാം ടൂർണമെന്‍റിൽ പങ്കെടുക്കാൻ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയൻ സർക്കാർ വിസ അനുവദിച്ചു. കോവിഡ് വാക്സിൻ സ്വീകരിക്കാത്തതിന്‍റെ പേരിൽ കഴിഞ്ഞ വർഷം ഓസ്ട്രേലിയ താരത്തിന്‍റെ വിസ റദ്ദാക്കുകയും നാടുകടത്തുകയും ചെയ്തിരുന്നു. പ്രഖ്യാപിച്ച വിസ നിരോധനം മൂന്ന്…

വയറുവേദന; ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ-നൈജീരിയ സന്നാഹ മത്സരത്തിനില്ല

ലിസ്ബൺ: പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വയറ്റിലെ അണുബാധയെ തുടർന്ന് നൈജീരിയയ്ക്കെതിരായ സന്നാഹ മത്സരം നഷ്ടമാകും. ഇന്നലത്തെ പരിശീലന സെഷനിലും റൊണാൾഡോ പങ്കെടുത്തിരുന്നില്ല. നിലവിൽ ലിസ്ബണിൽ പരിശീലനം നടത്തുന്ന ടീം മത്സരശേഷം ഖത്തറിലേക്ക് തിരിക്കും. 24ന് ഘാനയ്ക്കെതിരെയാണ് പോർച്ചുഗലിന്‍റെ ലോകകപ്പിലെ ആദ്യ…

ഫ്രഞ്ച് താരം കമാവിൻഗയ്ക്ക് എതിരെ വംശീയാധിക്ഷേപം

പാരിസ്: ഫ്രാൻസിന്‍റെ ലോകകപ്പ് ടീമിൽ നിന്ന് സ്ട്രൈക്കർ ക്രിസ്റ്റഫർ എൻകുകു പുറത്താക്കപ്പെട്ട സംഭവത്തിൽ സഹതാരം എഡ്വേഡോ കമാവിൻഗയ്ക്ക് നേരെ വംശീയാധിക്ഷേപം. പരിശീലനത്തിനിടെ എഡ്വേഡോയുടെ ടാക്കിളിൽ എൻകുകുവിന് പരിക്കേറ്റതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് വംശീയാധിക്ഷേപം തീവ്രമായത്. പോഗ്ബ, കാന്റെ,…

ഉപ്പ് അധികമാകുന്നത് മാനസിക സമ്മര്‍ദം വര്‍ദ്ധിപ്പിക്കും; പുതിയ പഠനം

ഉപ്പ് അമിതമായി കഴിക്കുന്നത് രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് നേരത്തെയുള്ള പഠനങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ ഉപ്പ് അമിതമായി കഴിക്കുന്നത് മാനസിക സമ്മർദ്ദത്തിന്‍റെ അളവ് വർദ്ധിപ്പിക്കുമെന്നാണ് പുതിയ പഠനം. കാർഡിയോ റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഉപ്പ് അമിതമായി കഴിക്കുമ്പോൾ മാനസിക…

ശബരിമലയില്‍ സന്ദര്‍ശനം നടത്തി നടൻ ദിലീപ്

പത്തനംതിട്ട: നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി. സുഹൃത്ത് ശരത്തിനൊപ്പമാണ് ദിലീപ് ശബരിമലയിൽ എത്തിയത്. വ്യാഴാഴ്ച രാത്രി ശബരിമലയിൽ എത്തിയ സംഘം ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിൽ തങ്ങി വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സന്നിധാനത്ത് എത്തിയത്. കഴിഞ്ഞ വർഷവും ഏപ്രിലിൽ…

ലോക്സഭാ തിരഞ്ഞെടുപ്പ്; പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ബിജെപി

കൊച്ചി/തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി താഴേത്തട്ടിൽ നിന്ന് പ്രവർത്തനങ്ങൾ ആരംഭിക്കാൻ ബിജെപി. പ്രഭാരിയായി ചുമതലയേറ്റ മുതിർന്ന നേതാവ് പ്രകാശ് ജാവഡേക്കർ ലോക്സഭാ മണ്ഡലങ്ങളിൽ പര്യടനം ആരംഭിച്ചു. എല്ലാ മണ്ഡലങ്ങളിലും നേതാക്കൾ പര്യടനം നടത്തുന്നുണ്ടെങ്കിലും പാർട്ടി സാധ്യതകൾ കാണുന്ന ആറ് മണ്ഡലങ്ങളിൽ ശ്രദ്ധ…

ഹിജാബ് വിരുദ്ധ പ്രക്ഷോഭം; ഇറാനിൽ നാല് പ്രതിഷേധക്കാർക്ക് വധശിക്ഷ

ഇറാൻ: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം തുടരുന്നതിനിടെ നാല് പ്രതിഷേധക്കാർക്ക് കൂടി വധശിക്ഷ. ടെഹ്റാനിലെ റെവല്യൂഷണറി കോടതി പറയുന്നത് അവരിലൊരാൾ ഒരു പൊലീസുകാരനെ കാറുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി എന്നാണ്. രണ്ടാമത്തെയാൾക്കെതിരെ കത്തിയും തോക്കും കൈവശം വെച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മൂന്നാമത്തെയാൾ ഗതാഗതം…