Month: November 2022

‘മെസേജ് യുവർസെൽഫ്’; പുത്തൻ ഫീച്ചറുമായി വാട്ട്സ്ആപ്പ്

‘മെസേജ് യുവർസെൽഫ്’ എന്ന പേരിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. ഈ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഓഡിയോയും ആപ്പിനുള്ളിൽ തന്നെ സ്വയം പങ്കിടാൻ കഴിയും. കുറിപ്പുകൾ അയച്ചിടാനും റിമൈൻഡറുകൾ സെറ്റ് ചെയ്യാനും ഈ ഫീച്ചർ സഹായിക്കും. ഐഫോൺ,…

റീട്ടെയിൽ ഉപയോക്താക്കൾക്കുള്ള ഡിജിറ്റൽ രൂപ ഡിസംബർ ഒന്നിന് പുറത്തിറക്കും

ന്യൂഡല്‍ഹി: രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽ രൂപ പുറത്തിറക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, റീട്ടെയിൽ ഉപയോക്താക്കൾക്കുള്ള ഡിജിറ്റൽ രൂപ ഡിസംബർ 1 മുതലാണ് പുറത്തിറക്കുക. ഡിജിറ്റൽ ടോക്കണിന്റെ രൂപത്തിലായിരിക്കും ഡിജിറ്റൽ രൂപയെന്ന് ആർബിഐ അറിയിച്ചു. മൊത്തവിപണിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നവംബർ…

ജയ് ഭീം രണ്ടാം ഭാഗമുണ്ടാകുമെന്ന് നിര്‍മ്മാതാവ്; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

യഥാര്‍ത്ഥ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ജാതി രാഷ്ട്രീയത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു ജ്ഞാനവേലിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ‘ജയ് ഭീം’. സൂര്യ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാവുകയും മികച്ച നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന പ്രഖ്യാപനവുമായി…

ഊരൂട്ടമ്പലത്ത് അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം; കൊലപാതകമെന്ന് തെളിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം ഊരൂട്ടമ്പലത്ത് അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം കൊലപാതകം. ഊരൂട്ടമ്പലം സ്വദേശിനി വിദ്യ, മകൾ ഗൗരി എന്നിവരാണ് മരിച്ചത്. വിദ്യയുടെ കാമുകൻ മാഹിൻ കണ്ണ് ആണ് ഇരുവരേയും കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയത് താനാണെന്ന് മാഹിൻ കണ്ണ് പൊലീസിനോട് സമ്മതിച്ചു. ഇവരെ…

കെടിയുവിൽ താത്കാലിക വിസിയെ നിയമിച്ച ഗവര്‍ണറുടെ നടപടി; സർക്കാരിൻ്റെ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വി.സി നിയമനം ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളി. ചാൻസലർ ആയിരിക്കെ ഗവർണർ യുജിസി മാനദണ്ഡങ്ങൾക്ക് വിധേയനാണെന്ന് കോടതി വ്യക്തമാക്കി. വി.സിക്ക് ചട്ടപ്രകാരമുള്ള യോഗ്യത വേണമെന്ന യു.ജി.സിയുടെ വാദങ്ങൾ അംഗീകരിക്കുന്നു. ഉന്നത…

അവതാർ-2 കേരളത്തിൽ പ്രദർശിപ്പിക്കില്ല; റിലീസിനോട് സഹകരിക്കില്ലെന്ന് തിയേറ്റർ ഉടമകൾ

അവതാർ 2-ന്റെ കേരളത്തിലെ റിലീസ് പ്രതിസന്ധിയിൽ. സിനിമയുടെ റിലീസുമായി സഹകരിക്കില്ലെന്ന് തിയേറ്ററുടമകൾ അറിയിച്ചു. തിയേറ്റർ കളക്ഷന്റെ 60 ശതമാനമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചോദിക്കുന്നതെന്നതാണ് ഇതിന് കാരണം. തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കാണ് അവതാർ 2-ന്റെ റിലീസുമായി സഹകരിക്കേണ്ടെന്ന് നിലപാടെടുത്തത്. 50-55 ശതമാനമാണ് സാധാരണ​ഗതിയിൽ…

രാജ്യത്തുടനീളം ആക്രമണത്തിന് ആഹ്വാനവുമായി പാക് താലിബാൻ

കാബൂള്‍: പാകിസ്ഥാനിലുടനീളം ആക്രമണത്തിന് ആഹ്വാനം ചെയ്ത് പാക് താലിബാന്‍. താലിബാൻ ഭരണകൂടം നിലവിൽ വന്നതിന് ശേഷം ജൂണിൽ പാക് താലിബാനും പാകിസ്ഥാൻ സർക്കാരും തമ്മിലുള്ള ചർച്ചകൾക്ക് താലിബാൻ മധ്യസ്ഥത വഹിച്ചിരുന്നു. എന്നാല്‍, വെടിനിർത്തൽ കരാർ അവസാനിപ്പിച്ചുവെന്നും പാക് താലിബാൻ അവരുടെ പോരാളികളോട്…

കേരളത്തിന്‍റെ വികസനത്തോടുള്ള ഉത്തരവാദിത്ത ബോധം രാഷ്ട്രീയ നേതൃത്വം കാട്ടണം: ശശി തരൂര്‍

കോഴിക്കോട്: കേരളത്തിന്‍റെ സാമ്പത്തിക വികസനത്തോടുള്ള ഉത്തരവാദിത്ത ബോധം രാഷ്ട്രീയ നേതൃത്വം കാണിക്കണമെന്ന് ശശി തരൂർ എം.പി. ഫെബ്രുവരി 2 മുതൽ 5 വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്‍റെ നാലാം പതിപ്പിന് മുന്നോടിയായുള്ള 100 പ്രഭാഷണങ്ങളുടെ ഉദ്ഘാടനം…

വിഴിഞ്ഞം ആക്രമണം അന്വേഷിക്കാൻ പ്രത്യേക സംഘം; ഡിസിപി കെ ലാൽജി നേതൃത്വം നൽകും

തിരുവനന്തപുരം: വിഴിഞ്ഞം ആക്രമണ കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘം. തിരുവനന്തപുരം ഡി.സി.പി കെ ലാൽജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. നാല് അസിസ്റ്റന്‍റ് കമ്മീഷണർമാരും സംഘത്തിലുണ്ട്. വിഴിഞ്ഞം ആക്രമണം കണക്കിലെടുത്ത് സംസ്ഥാനമൊട്ടാകെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലും പൊലീസിനെ…

റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാള ചിത്രം ‘ഫാമിലി’

വിനയ് ഫോർട്ട്, ദിവ്യപ്രഭ, നില്‍ജ കെ. ബേബി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ‘ഫാമിലി’ 52-ാമത് റോട്ടര്‍ഡാം ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ന്യൂട്ടണ്‍ സിനിമയുടെ ബാനറിൽ സനിറ്റ ചിറ്റിലപ്പിള്ളിയാണ് ചിത്രം നിർമ്മിച്ചത്. ജനുവരി 26…