Month: November 2022

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ ടവർ; ദുബായിൽ വരുന്നു ‘ബുർജ് ബിൻഹാട്ടി’

ദുബായ്: ജേക്കബ് & കോ റെസിഡൻസസ് ദുബായിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ ടവറായ ബുർജ് ബിൻ‌ഹാട്ടി വികസിപ്പിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു. ദുബായ് ആസ്ഥാനമായുള്ള രണ്ട് റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരായ ബിൻഹാട്ടി ജേക്കബ് & കോ റെസിഡൻസസ് എന്ന പേരിലാണ്…

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍; വിഷയത്തിൽ ഇടപെടുമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് രണ്ട് വർഷത്തെ സർവീസുണ്ടെങ്കിൽ ആജീവനാന്ത പെൻഷൻ നൽകുന്നതിനുള്ള തീരുമാനത്തിൽ ഇടപെടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നടക്കുന്നത് തട്ടിപ്പാണെന്നും, യുവാക്കൾ ജോലി തേടി വിദേശത്തേക്ക് പോകേണ്ടിവരുമ്പോൾ പൊതുപണം ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ഗവർണർ പറഞ്ഞു. “പാർട്ടി…

നേര്യമംഗലം വനമേഖലയിൽ ‘തോക്കുധാരികളെ കണ്ടു’: തിരച്ചിലുമായി പൊലീസ്

അടിമാലി: നേര്യമംഗലം വനമേഖലയിൽ തോക്കുധാരികളെ കണ്ടെന്ന ഡ്രൈവറുടെ വെളിപ്പെടുത്തലിനെ തുടർന്ന് പ്രദേശത്ത് തിരച്ചിൽ ഊർജിതമാക്കി. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്തെ അഞ്ചാം മൈൽ ഭാഗത്ത് തോക്കുധാരികളെ കണ്ടതായും മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയും സംഘത്തിലുണ്ടായിരുന്നുവെന്നും ഡ്രൈവർ പറഞ്ഞു. ഇന്നലെ പുലർച്ചെ നാല് മണിയോടെ…

കരട് ഡേറ്റ സംരക്ഷണ ബിൽ-2022 പുറത്തുവിട്ട് കേന്ദ്രം: പിഴ 500 കോടി രൂപ വരെ

ന്യൂഡൽഹി: കരട് ഡേറ്റ സംരക്ഷണ ബിൽ-2022 കേന്ദ്ര സർക്കാർ പുറത്തിറക്കി. സുരക്ഷാ മുൻകരുതലുകൾ ലംഘിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് 500 കോടി രൂപ വരെ പിഴ ഈടാക്കാനുള്ള വ്യവസ്ഥയും കരട് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയാണ് ബിൽ ലക്ഷ്യമിടുന്നത്.…

കുവൈത്തിൽ കാറ്റും മഴയും തുടരാൻ സാധ്യത; ജാഗ്രത നിർദേശം നൽകി

കുവൈത്ത് സിറ്റി: കുവൈത്തിൽ മഴയും കാറ്റും തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. വെള്ളിയാഴ്ച രാത്രി മുതൽ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്‍റെ തെക്കൻ ഭാഗങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.…

തിരക്കേറിയ യാത്രാ കാലയളവ് തുടങ്ങുന്നു: ജാഗ്രതാ നിർദേശവുമായി എമിറേറ്റ്സ്

തിരക്കേറിയ യാത്രാ കാലയളവ് നാളെ ആരംഭിക്കാനിരിക്കെ, എമിറേറ്റ്സ് എയർലൈൻ യാത്രക്കാരോട് അവരുടെ വിമാനങ്ങൾക്ക് മൂന്ന് മണിക്കൂർ മുമ്പ് വരെ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യാനും ചെക്ക്-ഇൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും അഭ്യർത്ഥിച്ചു. ലോകകപ്പ് ഉൾപ്പെടെയുള്ള കായികമത്സരങ്ങൾ, യുഎഇ ദേശീയ ദിന വാരാന്ത്യം, വരാനിരിക്കുന്ന ഉത്സവ…

വാഹനങ്ങളുടെ നിറം മാറ്റിയുള്ള ഫുട്‌ബോള്‍ ആരാധന വേണ്ട; നടപടിയുമായി എം.വി.ഡി

കോഴിക്കോട്: നിങ്ങൾ ഒരു കനത്ത ഫുട്ബോൾ ആരാധകനായിരിക്കാം. ലോകകപ്പിന്‍റെ ആവേശകരമായ നിമിഷം കൂടിയാണിത്. എന്നാൽ നിങ്ങൾ വാഹനത്തിന്‍റെ നിറം മാറ്റി റോഡിൽ പോയാൽ, കളി മാറും. വാഹനങ്ങൾ ഉടമകളുടെ പ്രിയപ്പെട്ട ടീമിന്‍റെ നിറത്തിൽ പെയിന്‍റ് ചെയ്ത് റോഡിലിറക്കുന്നത് പതിവായതിനെ തുടർന്നാണ് അധികൃതരുടെ…

തീവ്രവാദത്തെ ഒരു മതവുമായും ബന്ധപ്പെടുത്തരുതെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ഏതെങ്കിലും മതവുമായോ ദേശീയതയുമായോ വിഭാഗവുമായോ തീവ്രവാദത്തെ ബന്ധിപ്പിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭീകരവാദത്തെക്കാൾ വലിയ ഭീഷണി ഭീകരവാദത്തിന് ധനസഹായം നൽകുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനുള്ള ധനസഹായത്തെ തടയുന്നത് സംബന്ധിച്ച മൂന്നാമത് അന്താരാഷ്ട്ര മന്ത്രിതല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…

രാഹുല്‍ ഗാന്ധിക്ക് വധഭീഷണിയുമായി അജ്ഞാതന്റെ കത്ത്

ഭോപ്പാല്‍: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മധ്യപ്രദേശിൽ എത്തിയ രാഹുൽ ഗാന്ധിക്ക് അജ്ഞാതന്‍റെ വധഭീഷണി കത്ത് ലഭിച്ചു. ജുനി ഇൻഡോർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു മധുരപലഹാരക്കടയിൽ നിന്നാണ് കത്ത് കണ്ടെടുത്തത്. നഗരത്തിൽ പലയിടത്തും ബോംബ് സ്ഫോടനം നടത്തുമെന്ന് കത്തിൽ ഭീഷണിയുണ്ട്.…

സംഗീത നാടക അക്കാദമി ചെയർമാനായി മട്ടന്നൂർ ശങ്കരൻകുട്ടി ചുമതലയേറ്റു

തൃശൂർ: മട്ടന്നൂർ ശങ്കരൻകുട്ടി കേരള സംഗീത നാടക അക്കാദമി ചെയർമാനായി ചുമതലയേറ്റു. പുഷ്പവതിയാണ് വൈസ് ചെയർപേഴ്സൺ. സംഗീത നാടക അക്കാദമി ചെയർമാനായി ചുമതലയേറ്റ ശേഷം, ചെയർമാനെന്ന നിലയിൽ സമൂഹത്തെയും കലാകാരൻമാരെയും ഒരുമിച്ച് കൊണ്ടുപോകുന്ന ദൗത്യം ഏറ്റെടുക്കുമെന്ന് മട്ടന്നൂർ ശങ്കരൻകുട്ടി പറഞ്ഞു. സർക്കാർ…