Month: November 2022

സ്തനാർബുദ മരുന്നിന്റെ വില കുറയ്ക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു

തൃശ്ശൂർ: സ്തനാർബുദ പ്രതിരോധമരുന്നിന്റെ വില കുറയ്ക്കുന്നതിൽ കേന്ദ്രസർക്കാർ ഒളിച്ചുകളി തുടരുന്നു. ഇതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഒരു മൾട്ടിനാഷണൽ കമ്പനി കുത്തകയാക്കിയ റൈബോസൈക്ലിബ് എന്ന മരുന്നിന്‍റെ കാര്യത്തിലാണ് അനിശ്ചിതത്വം തുടരുന്നത്. കഴുത്തിലെയും വൃക്കയിലെയും അർബുദത്തിനെതിരായ…

ലോകകപ്പ് വേദികളില്‍ മദ്യവില്‍പ്പനയ്ക്ക് നിരോധനം ഏർപ്പെടുത്തി

ദോഹ: ഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം വിൽക്കില്ലെന്ന് ഫിഫ അറിയിച്ചു. ഖത്തർ സർക്കാരുമായുള്ള ചർച്ചകൾക്ക് ശേഷം ഇന്ന്(വെള്ളിയാഴ്ച) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഫിഫ ഇക്കാര്യം അറിയിച്ചത്. ലോകകപ്പ് ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ഫിഫയുടെ തീരുമാനം. പൊതുസ്ഥലത്ത് മദ്യപിക്കുന്നത് കർശനമായി നിരോധിച്ച രാജ്യമാണ്…

മണിക്കൂറില്‍ 23 തവണ ബംജീ ജംപ്; ലോക റെക്കോര്‍ഡുമായി 50കാരി

മിക്ക ആളുകളും 50 വയസ്സിന് ശേഷം ഒരു ചെറിയ കുഴിയിൽ ചാടാൻ പോലും ഭയപ്പെടുന്നു, പക്ഷേ ദക്ഷിണാഫ്രിക്കക്കാരിയായ ലിൻഡ പോര്‍ട്ട്ഗീറ്ററിന്റെ കാര്യം അങ്ങനെയല്ല. മണിക്കൂറിൽ 23 തവണ ബംജീ ജംപിങ് നടത്തി ലോകറെക്കോർഡ് തകർത്തിരിക്കുകയാണ് ലിൻഡ. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ…

ദേശീയ ദിനത്തോടനുബന്ധിച്ച് ഒമാനില്‍ 175 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഉത്തരവ്

മസ്‌കറ്റ്: ദേശീയ ദിനത്തോടനുബന്ധിച്ച് ഒമാനിലെ 175 തടവുകാരെ മോചിപ്പിക്കാൻ സുൽ ത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിട്ടു. മോചനം ലഭിക്കുന്നവരില്‍ 65 പേർ വിദേശികളാണ്. ഒമാന്‍റെ 52-ാമത് ദേശീയ ദിനത്തോടനുബന്ധിച്ചാണ് തടവുകാരെ മോചിപ്പിക്കുന്നത്.

രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് ഗാന്ധിജിയുടെ ചെറുമകൻ

ഷെഗോൺ: മഹാത്മാഗാന്ധിയുടെ ചെറുമകനായ തുഷാർ ഗാന്ധി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു. മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലെ ഷെഗോണിൽ യാത്ര എത്തിയപ്പോഴാണ് തുഷാർ യാത്രയ്‌ക്കൊപ്പം ചേർന്നത്. ഷെഗോണിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം ചേരുമെന്ന് ഇന്നലെ…

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിൽ അഞ്ചുവയസ്സുകാരനെ ഷര്‍ട്ടില്ലാതെ നിലത്തുകിടത്തി; വിവാദം 

കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിൽ വ്യാഴാഴ്ച രാത്രി എട്ടരയോടെ മൂന്ന് വയസുകാരൻ കാനയില്‍ വീണ സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം വിവാദത്തിൽ. അഞ്ച് വയസുകാരനെ ഷർട്ട് ധരിക്കാതെ നിലത്ത് കിടത്തിയും ശരീരത്തിൽ പുല്ലും പ്ലാസ്റ്റിക്കും ഇട്ടുമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ…

‘പടച്ചോനേ ഇങ്ങള് കാത്തോളീ’ നവംബര്‍ 25ന് തിയേറ്ററുകളിലെത്തും

ബിജിത്ത് ബാലയുടെ സംവിധാനത്തിൽ ശ്രീനാഥ് ഭാസി, ഗ്രേസ് ആന്‍റണി, ആൻ ശീതൾ, അലൻസിയർ, ശ്രുതി ലക്ഷ്മി, രസ്ന പവിത്രൻ, മാമുക്കോയ, ഹരീഷ് കണാരൻ, വിജിലേഷ്, നിർമൽ പാലാഴി, ദിനേശ് പ്രഭാകർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ നവംബർ…

രഹസ്യ രേഖകള്‍ ചോര്‍ത്തിയ വിദേശകാര്യ മന്ത്രാലയത്തിലെ ഡ്രൈവര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഹണി ട്രാപ്പിൽ കുടുങ്ങിയ വിദേശകാര്യ മന്ത്രാലയത്തിലെ ഡ്രൈവർ പാക് യുവതിക്ക് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയെന്ന് ഡൽഹി പോലീസ് ക്രൈംബ്രാഞ്ച്. ജവഹർലാൽ നെഹ്റു ഭവനിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡ്രൈവർ ശ്രീകൃഷ്ണയെ ഇന്ന് രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശകാര്യ…

മലപ്പുറത്ത് നാലുവയസ്സുകാരനെ തെരുവുനായ്ക്കള്‍ ആക്രമിച്ചു; ഗുരുതര പരിക്ക് 

മലപ്പുറം: താനാളൂരിൽ നാലുവയസുകാരന് തെരുവുനായ്ക്കളുടെ കടിയേറ്റു. റഷീദിന്‍റെയും റസിയയുടെയും മകൻ മുഹമ്മദ് റിസ്വാന് ആണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ വീടിന് സമീപത്ത് വച്ചാണ് തെരുവുനായകൾ കൂട്ടത്തോടെ കുട്ടിയെ ആക്രമിച്ചത്. കുട്ടിയുടെ തലയിലും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റു. തലയുടെ ഒരു ഭാഗം കടിച്ചുപറിച്ച…

നിയമനവിവാദങ്ങൾ പരിശോധിക്കാന്‍ സിപിഎം തീരുമാനം

തിരുവനന്തപുരം: തലസ്ഥാനത്ത് സിപിഎമ്മിനെ പിടിച്ചുകുലുക്കിയ നിയമന വിവാദങ്ങൾ പരിശോധിക്കാൻ പാർട്ടി തീരുമാനം. തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ, പാര്‍ലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ അനിൽ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവരുടെ പേരുകൾ അടങ്ങിയ കത്ത് വിവാദമായതിൽ സംസ്ഥാന…