Month: November 2022

ആദ്യമായി മകളുടെ ചിത്രം പുറത്തുവിട്ട് കിം ജോങ് ഉൻ

സോൾ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ തന്‍റെ മകളെ ആദ്യമായി ലോകത്തിന് മുന്നിൽ വെളിപ്പെടുത്തി. യുഎസിൽ വരെ ആക്രമണം നടത്താൻ ശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) ഇന്നലെ ജാപ്പനീസ് അധീനതയിലുള്ള സമുദ്രമേഖലയിൽ പരീക്ഷിച്ചു. ഇതിന് സാക്ഷ്യം വഹിക്കാനാണ് കിം…

അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നാളെ പനാജിയിൽ തുടക്കം

പനാജി: ഗോവയിലെ പനാജിയിൽ 53-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കമാകും. 183 അന്താരാഷ്ട്ര ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. ഈ മാസം 20 മുതൽ 28 വരെ നടക്കുന്ന മേളയിൽ ഫ്രാൻസാണ് ശ്രദ്ധാകേന്ദ്രം. ഓസ്ട്രേലിയൻ ചിത്രം ‘അൽമ ആൻഡ് ദി ഓസ്കാർ’…

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം

പത്തനംതിട്ട: പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. പത്തനംതിട്ട ളാഹയിലാണ് അപകടം. രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്.

എം.സി. റോഡ് നാലുവരിയാക്കാനുള്ള സാധ്യതാപഠനം തുടങ്ങി

തിരുവനന്തപുരം: കേശവദാസപുരം മുതൽ എറണാകുളം അങ്കമാലി വരെ ആറ് ജില്ലകളിലൂടെ കടന്നുപോകുന്ന എം.സി റോഡ് നാലുവരിപ്പാതയാക്കും. 240.6 കിലോമീറ്റർ റോഡ് വികസനത്തിന് ഫണ്ട് വകയിരുത്തുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തിൽ എം.സി റോഡ്, കൊല്ലം-ചെങ്കോട്ടൈ റോഡ് എന്നിവയുടെ നാലുവരിപ്പാതയ്ക്കായി 1,500 കോടി രൂപയുടെ…

വടക്കഞ്ചേരി അപകടം; ടൂറിസ്റ്റ് ബസിന്റെ അമിതവേഗവും കെഎസ്ആർടിസി നിര്‍ത്തിയതും കാരണമായി

വടക്കഞ്ചേരി: ടൂറിസ്റ്റ് ബസിന്‍റെ അമിത വേഗവും കെ.എസ്.ആർ.ടി.സി വളവിൽ നിർത്തിയതും വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിലേക്ക് നയിച്ചെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ റിപ്പോർട്ട്. മോട്ടോർ വാഹന വകുപ്പ് അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് സമർപ്പിച്ചു. അപകടത്തിന് മറ്റ്…

ഇലന്തൂരില്‍ കൊല്ലപ്പെട്ട പത്മയുടെയും റോസ്ലിയുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

കൊച്ചി: പത്തനംതിട്ട ഇലന്തൂരിലെ നരബലിയിൽ തമിഴ്നാട് സ്വദേശി പത്മ, കാലടിയിൽ താമസിച്ചിരുന്ന റോസ്ലി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫോറൻസിക് ലാബിലാണ് ഡിഎൻഎ പരിശോധന നടത്തിയത്. പരിശോധനയിൽ മൃതദേഹാവശിഷ്ടങ്ങൾ ഇവരുടേതാണെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ ഫലം അന്വേഷണ സംഘത്തിന് ശനിയാഴ്ച ലഭിക്കും. റിപ്പോർട്ട്…

‘കാതല്‍’ ഷൂട്ടിംഗ് പൂര്‍ത്തിയായി; സഹപ്രവർത്തകർക്ക് ഭക്ഷണം വിളമ്പി മമ്മൂട്ടിയും ജ്യോതികയും

ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയായി. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. വളരെ ഊർജ്ജസ്വലമായ ഒരു ടീമിനൊപ്പം പ്രവർത്തിക്കുന്നത് താൻ ആസ്വദിക്കുന്നുവെന്ന് താരം കുറിച്ചു. മമ്മൂട്ടിയും ജ്യോതികയും സഹപ്രവർത്തകർക്ക് ഭക്ഷണം വിളമ്പുന്ന ചിത്രങ്ങളും…

ഗാനരചയിതാവ് ബീയാര്‍ പ്രസാദ് വെന്‍റിലേറ്ററില്‍; സഹായം അഭ്യർത്ഥിച്ച് കുടുംബം

തിരുവനന്തപുരം: കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് ഗുരുതരാവസ്ഥയിൽ. മസ്തിഷ്കാഘാതത്തെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെന്‍റിലേറ്ററിലാണ് അദ്ദേഹം ഇപ്പോൾ. ഇപ്പോൾ ശസ്ത്രക്രിയ പൂർത്തിയായി. പ്രതിദിനം ഒന്നര ലക്ഷത്തോളം രൂപയാണ് ചികിത്സാ ചെലവ്. അദ്ദേഹത്തിന്‍റെ ചികിത്സയ്ക്കായി അഭ്യുദയകാംക്ഷികളുടെ സഹായം തേടുകയാണ് കുടുംബം.…

ബസില്‍ നിന്ന് വിദ്യാര്‍ഥിനി തെറിച്ചുവീണ സംഭവം; വിശദീകരണവുമായി കെഎസ്ആർടിസി

പെരുമ്പാവൂര്‍: ഓടുന്നതിനിടെ ബസിന്‍റെ വാതിൽ തുറന്ന് വിദ്യാർത്ഥിനി റോഡിൽ വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ വിശദീകരണവുമായി കെ.എസ്.ആർ.ടി.സി. ബസ് പതിവായി ഈ റൂട്ടിൽ ഓടുന്നുണ്ടെന്നും വാതിലിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു. അതേസമയം ബസിന് ഇൻഷുറൻസ് ഇല്ലെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി.…

രാഹുലിന്റെ സവര്‍ക്കര്‍ പരാമര്‍ശം; ഉദ്ധവ് കോണ്‍ഗ്രസ് സഖ്യം വിട്ടേക്കും

ന്യൂഡല്‍ഹി/മുംബൈ: ഭാരത് ജോഡോ യാത്രയ്ക്കിടെ ഹിന്ദു മഹാസഭ നേതാവ് വി.ഡി. സവർക്കറിനെതിരായ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശം സംഘ്പരിവാർ ആയുധമാക്കുകയാണ്. വിമർശനങ്ങൾക്കിടയിലും വാർത്താസമ്മേളനത്തിൽ രാഹുൽ നിലപാട് ആവർത്തിച്ചത് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്‍റെ സഖ്യകക്ഷിയായ ഉദ്ധവ് താക്കറെയുടെ ശിവസേനയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സഖ്യം വിടാൻ…