Month: November 2022

തൃശൂർ കേരള വർമ്മ കോളേജിലെ ഗസ്റ്റ് അധ്യാപക നിയമനം വിവാദത്തിലേക്ക്

തൃശ്ശൂർ: തൃശൂർ കേരള വർമ്മ കോളേജിലെ ഗസ്റ്റ് അധ്യാപക നിയമനവും വിവാദത്തിലേക്ക്. പൊളിറ്റിക്കൽ സയൻസിലെ ഗസ്റ്റ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഉയരുന്ന വിവാദം. പിന്മാറാൻ ഒന്നാം റാങ്കുകാരിക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്നാണ് ആരോപണം. ഒന്നാം റാങ്കുകാരി കോളേജിലെ അധ്യാപികയ്ക്ക് അയച്ച…

പണമിടപാടുകൾ ഡിജിറ്റലാക്കാൻ ഡൽഹി എയിംസ്; സ്മാർട്ട് കാർഡ് അവതരിപ്പിച്ചു

ന്യൂഡല്‍ഹി: ഡിജിറ്റൽ ഇന്ത്യ സംരംഭം പ്രോത്സാഹിപ്പിക്കുന്നതിനായി, ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് 2023 ഏപ്രിൽ മുതൽ എല്ലാ കൗണ്ടറുകളിലും ഓൾ-ഡിജിറ്റൽ പേയ്മെന്‍റുകൾ ആരംഭിക്കുമെന്ന് അറിയിച്ചു. രോഗികൾക്കായി എല്ലാ കൗണ്ടറുകളിലും സ്മാർട്ട് കാർഡ് അവതരിപ്പിച്ചിട്ടുണ്ടെന്നും 2023 ഏപ്രിൽ 1…

രാജ്ഭവന്‍ മാര്‍ച്ചില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും; ചീഫ് സെക്രട്ടറിക്ക് പരാതി

തിരുവനന്തപുരം: സർവീസ് ചട്ടങ്ങൾ ലംഘിച്ച് സർക്കാർ ഉദ്യോഗസ്ഥരും രാജ്ഭവൻ മാർച്ചിൽ പങ്കെടുത്തതായി ബി.ജെ.പി നേതാവ് വി.വി രാജേഷ് ആരോപിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടാണ് ബി.ജെ.പി ആരോപണം ഉന്നയിച്ചത്. ആയിരക്കണക്കിന് സർക്കാർ ഉദ്യോഗസ്ഥർ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്തിട്ടുണ്ട്. ഓഫീസിലെത്തി പഞ്ചിംഗ്…

ആന്റണി വർ​ഗീസ് ചിത്രം ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പി’ലെ ഗാനം പുറത്ത്

ആന്‍റണി വർഗീസിന്‍റെ പുതിയ ചിത്രം ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പി’ലെ ഗാനം പുറത്തിറങ്ങി. ലോകം ലോകകപ്പിന് തയ്യാറെടുക്കുന്ന സമയത്ത് ഫുട്ബോളിന്‍റെ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് ഈണം പകർന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം.ജി ശ്രീകുമാറും ശ്രീഹരിയും ചേർന്നാണ്. മനു മഞ്ജിത്തിന്‍റേതാണ് വരികൾ. …

ഇന്ത്യയിൽ 492 പുതിയ കോവിഡ് കേസുകൾ; സജീവ കേസുകൾ 0.01%

ന്യൂഡൽഹി: ഇന്ത്യയിൽ 492 പുതിയ കോവിഡ് കേസുകൾ. ആകെ കോവിഡ് കേസുകളുടെ എണ്ണം 4,46,69,015 ആയി. അതേസമയം സജീവ കേസുകൾ 7,175 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അപ്ഡേറ്റ് ചെയ്ത കണക്കുകൾ വ്യക്തമാക്കുന്നു. മൊത്തം അണുബാധയുടെ 0.01 ശതമാനമാണ്…

ഒമാനില്‍ മഴയ്ക്ക് സാധ്യത; കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്

മസ്‌കത്ത്: ന്യൂനമർദ്ദത്തെ തുടർന്ന് വരും ദിവസങ്ങളിൽ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മുസന്ദം, തെക്കന്‍ ബാത്തിന, വടക്കന്‍ ബാത്തിന തുടങ്ങിയ ഗവർണറേറ്റുകളിലും അല്‍ ഹജര്‍ പര്‍വത നിരകളിലും മഴ ലഭിച്ചേക്കും.…

പൊതുമേഖലാ ബാങ്ക്: എം.ഡിക്കും സി.ഇ.ഒയ്ക്കും ഇനി പത്ത് വർഷം കാലാവധി

പൊതുമേഖലാ ബാങ്കുകളുടെ മാനേജിംഗ് ഡയറക്‌ടർ, സി.ഇ.ഒ പദവികളുടെ കാലാവധി നിലവിലെ അഞ്ച് വർഷത്തിൽ നിന്ന് 10 വർഷമാക്കി കേന്ദ്രസർക്കാർ. വൈദഗ്ദ്ധ്യമുള്ളവരുടെ സേവനത്തുടർച്ച ഉറപ്പാക്കാനാണിത്. ഇനി മുതൽ പരമാവധി 10 വർഷമോ വിരമിക്കൽ പ്രായപരിധിയായ 60 വയസ് തികയുന്നത് വരെയോ (ഏതാണോ ആദ്യം)…

തീര്‍ത്ഥാടക വാഹനങ്ങളില്‍ അമിത അലങ്കാരം വേണ്ടെന്ന് ഹൈക്കോടതി 

എറണാകുളം: ശബരിമല തീർത്ഥാടകരെ കൊണ്ട് പോകുന്ന വാഹനങ്ങൾ ഗതാഗത നിയമത്തിലെ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കരുതെന്ന് കേരള ഹൈക്കോടതി കർശനമായി നിർദ്ദേശിച്ചു. തീർത്ഥാടകരുടെ വാഹനങ്ങളിലെ വലിയ തോതിലുള്ള അലങ്കാരം നിരോധിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ചിറയൻകീഴ് ഡിപ്പോയിൽ നിന്ന് തീർത്ഥാടകരുമായി വന്ന കെ.എസ്.ആർ.ടി.സി ബസ്…

തിരൂർ തോണിയപകടം; കാണാതായ രണ്ട് പേരുടെ കൂടി മൃതദേഹങ്ങൾ കണ്ടെത്തി

തിരൂർ: മലപ്പുറം പുറത്തൂരിൽ കക്ക വാരൽ തൊഴിലാളികൾ സഞ്ചരിച്ച തോണി മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ രണ്ട് പേരുടെ കൂടി മൃതദേഹങ്ങൾ കണ്ടെത്തി. ഇതോടെ അപകടത്തിൽ മരണം നാലായി. ഇഷ്ടികപ്പറമ്പില്‍ അബ്‌ദുല്‍ സലാം (55), കുയിനിപ്പറമ്പില്‍ അബൂബക്കര്‍ (65) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.…

ട്രംപ് ട്വിറ്ററിലേക്ക് തിരിച്ചെത്തുന്നു; മസ്‌കിന്‍റെ പ്രഖ്യാപനം

സാൻഫ്രാൻസിസ്കോ: മുൻ യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിക്കും. പുതിയ തലവൻ ഇലോൺ മസ്‌ക് ആണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ട്വിറ്റർ യൂസർമാർക്കിടയിൽ നടത്തിയ പോളിങ്ങിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് മസ്‌ക് പറയുന്നത്. 2021 ജനുവരി ആറിന് ട്രംപ് അനുകൂലികൾ നടത്തിയ…