Month: November 2022

രാജ്യത്തെ മാതൃമരണ അനുപാതം; ഏറ്റവും കുറവ്‌ കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് മാതൃമരണ അനുപാതം കുറയുകയാണെന്ന് കേന്ദ്രം അറിയിച്ചു. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ 2018-2020 വർഷത്തെ റിപ്പോർട്ട് പ്രകാരം ലക്ഷത്തിൽ 97 മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2017-2019ൽ ഇത് 103 ആയിരുന്നു. രാജ്യത്തെ മാതൃമരണ നിരക്ക് 6.0 ആണ്. മുൻ വർഷങ്ങളെ…

ഇന്ത്യയുമായുള്ള ബന്ധത്തിൽ ഇടപെടരുത്; അമേരിക്കയ്ക്ക് ചൈനയുടെ താക്കീത്

വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള ബന്ധത്തിൽ ഇടപെടരുതെന്ന് യുഎസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി ചൈന. പെന്‍റഗൺ‍ യുഎസ് കോൺഗ്രസിന് സമർപ്പിച്ച റിപ്പോർട്ടിലാണ് യുഎസ് പ്രതിരോധ വകുപ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്. യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യയുമായുള്ള സംഘർഷവും പ്രതിസന്ധിയും സങ്കീർണ്ണമല്ലെന്ന് ചിത്രീകരിക്കാനാണ് ചൈന ശ്രമിക്കുന്നത്. ഇന്ത്യ-ചൈന ബന്ധത്തിൽ…

എന്‍ഡിടിവി സ്ഥാപകർ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും ഡയറക്ടര്‍ സ്ഥാനത്ത് നിന്നും രാജിവച്ചു

ന്യൂഡല്‍ഹി: ന്യൂഡൽഹി ടെലിവിഷൻ ചാനൽ (എൻഡിടിവി) സ്ഥാപകരും പ്രമോട്ടർമാരുമായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും ചാനല്‍ പ്രമോട്ടര്‍മാരായ ആർആർപിആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ആർആർപിആർഎച്ച്) ഡയറക്ടർ സ്ഥാനത്ത് നിന്നും രാജിവച്ചു. എൻഡിടിവിയുടെ പ്രൊമോട്ടർ ഗ്രൂപ്പായ ആർആർപിഎൽ ഹോൾഡിങ്ങിന് എൻഡിടിവിയിൽ 29.18…

ഡിജിറ്റല്‍ രൂപ നാളെ മുതൽ; രണ്ട് ഘട്ടങ്ങളിലായി 13 നഗരങ്ങളിൽ

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചില്ലറ ഇടപാടുകള്‍ക്കായുള്ള റീട്ടെയിൽ ഡിജിറ്റൽ രൂപ പരീക്ഷണാടിസ്ഥാനത്തിൽ ഡിസംബർ ഒന്നിന് ആരംഭിക്കും. രണ്ട് ഘട്ടങ്ങളിലായി 13 നഗരങ്ങളിലെ എട്ട് ബാങ്കുകൾ വഴിയാണ് പദ്ധതി നടപ്പാക്കുക. മുംബൈ, ന്യൂഡൽഹി, ബെംഗളൂരു, ഭുവനേശ്വർ എന്നിവിടങ്ങളിലാണ് റീട്ടെയിൽ ഡിജിറ്റൽ…

ഡിഐജി ആർ നിശാന്തിനി ഇന്ന് വിഴിഞ്ഞത്തെത്തും; പ്രദേശത്ത് പൊലീസിനുള്ള ജാഗ്രതാ നിർദ്ദേശം തുടരുന്നു

തിരുവനന്തപുരം: ഡിഐജി ആർ നിശാന്തിനി ഇന്ന് വിഴിഞ്ഞം സന്ദർശിക്കും. വിഴിഞ്ഞത്ത് സ്പെഷ്യൽ ഓഫീസറായി നിശാന്തിനിയെ ഉൾപ്പെടുത്തി കഴിഞ്ഞ ദിവസം പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചിരുന്നു. ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പ്രദേശത്ത് മദ്യനിരോധനവും പൊലീസിനുള്ള ജാഗ്രതയും തുടരുകയാണ്. പൊലീസ് സ്റ്റേഷൻ പോലും ആക്രമിക്കപ്പെട്ട അതീവഗുരുതരമായ…

ഖത്തർ ലോകകപ്പ്; ഇംഗ്ലണ്ടും അമേരിക്കയും പ്രീ ക്വാർട്ടറിൽ

ദോഹ: ലോകകപ്പിൽ ബി ഗ്രൂപ്പിൽ നിന്ന് ഇംഗ്ലണ്ടും അമേരിക്കയും പ്രീ ക്വാർട്ടറിൽ കടന്നു. വെയ്ൽസിനെ മൂന്ന് ഗോളിന് തകർത്താണ് ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിലെത്തിയത്. അവസാനഘട്ടത്തില്‍ ഇറാനെ പരാജയപ്പെടുത്തിയാണ് അമേരിക്ക അടുത്ത റൗണ്ടിലേക്ക് കടന്നത്. ഒരു ഗോളിനാണ് അമേരിക്കയുടെ വിജയം. ആദ്യപകുതിയിലെ വെയ്ല്‍സിന്റെ…

സാങ്കേതിക സർവകലാശാലയിലെ വിസി നിയമനം; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്‍റ് ഡയറക്ടർ ഡോ.സിസ തോമസിന് നൽകിയ ഗവർണറുടെ തീരുമാനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനാണ് സർക്കാർ തീരുമാനം. നിയമനം…

പൊരുതി നേടി സെന​ഗൽ; നോക്കൗട്ട് ഉറപ്പാക്കി നെതർലൻഡ്‌സ്‌

ദോഹ: ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് എയിൽ നിന്ന് സെനഗലും നെതർലൻഡ്‌സും  പ്രീക്വാർട്ടറിലേക്ക് കുതിച്ചു. പ്രീക്വാർട്ടർ  ഉറപ്പിക്കാൻ വിജയം അനിവാര്യമായ സെനഗൽ, ഇക്വഡോറിനെ (2-1) ആണ് തളച്ചത്.  ആതിഥേയരായ ഖത്തറിനെ രണ്ട്‌ ഗോളിന്‌ തോൽപിച്ചാണ് (2-0) നെതർലൻഡ്‌സ് അവസാന പതിനാറിൽ സ്ഥാനംപിടിച്ചത്. ഇതോടെ…

കോണ്‍ഗ്രസ് റാലിക്കിടെ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി കാള; കാരണം ബിജെപിയെന്ന് ഗെഹ്ലോട്ട്

മെഹ്‌സാന: ഗുജറാത്തിലെ മെഹ്സാനയിൽ കോൺഗ്രസിന്‍റെ തിരഞ്ഞെടുപ്പ് റാലിക്കിടെ ജനക്കൂട്ടത്തിനിടയിലേക്കു കാള ഇടിച്ചുകയറി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന് ഇടയിലാണ് സംഭവം. കാള ചുറ്റും ഓടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ജനക്കൂട്ടത്തോട് ശാന്തരായിരിക്കാൻ അഭ്യർത്ഥിച്ച ഗെഹ്ലോട്ട്,…

പാലക്കാട് റവന്യു ജില്ലാ കലോത്സവത്തിൽ‍ സംഘർഷം; 5 പേരെ കസ്റ്റഡിയിലെടുത്തു

പാലക്കാട്: പാലക്കാട് റവന്യു ജില്ലാ കലോത്സവത്തിൽ‍ സംഘർഷം. കലോത്സവത്തിന്റെ പ്രധാന വേദിക്കരികെ ഹൈസ്കൂൾ വിഭാഗം ഭരതനാട്യ മത്സരത്തിന്റെ വിധിനിർണയത്തെ ചൊല്ലിയാണ് പ്രതിഷേധം നടന്നത്. 5 പേരെ കസ്റ്റഡിയിലെടുത്തു. കലോത്സവത്തിന്റെ പ്രധാന വേദിക്കരികെ യുപി വിഭാഗം ഭരതനാട്യ മത്സരത്തിന്റെ വിധിനിർണയത്തെ ചൊല്ലിയും പ്രതിഷേധം…