Month: November 2022

ഗ്രൂപ്പുണ്ടാക്കാനില്ല; ലീഗ് നേതാക്കളുമായി തരൂരിന്റെ ചർച്ച

മലപ്പുറം: കോൺഗ്രസിൽ ഗ്രൂപ്പുണ്ടാക്കാൻ ഉദ്ദേശ്യമില്ലെന്ന് ശശി തരൂർ എംപി. പാർട്ടിയിൽ ഇനിയൊരു ഗ്രൂപ്പുണ്ടാക്കുന്നുവെങ്കിൽ അത് ഒരുമയുടെ ഗ്രൂപ്പായിരിക്കും പാണക്കാട്ടേക്കുള്ള തന്റെ വരവിൽ അസാധാരണമായി ഒന്നുമില്ലെന്നും തരൂർ പറഞ്ഞു. മലബാർ പര്യടനത്തിന്റെ ഭാഗമായി പാണക്കാട്ട് മുസ്‌ലീം ലീഗ് നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കുശേഷം മാധ്യമങ്ങളോടു…

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണ വില കുറയുന്നത്. ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്ന് 120 രൂപ കുറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു…

‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ തമിഴിലേക്ക്; ചിത്രം റീമേക്കിനൊരുങ്ങുന്നു

വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’. അഭിനവ് സുന്ദർ നായക് ആണ് ചിത്രം സംവിധാനം ചെയ്തത്. വിനീത് ശ്രീനിവാസൻ ചിത്രത്തിൽ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്ന ചിത്രം തമിഴിലേക്കും…

ജി.എം കടുകിന്റെ വിളവ് സംബന്ധിച്ച് പരീക്ഷണം നടന്നിട്ടില്ലെന്ന് ഗവേഷണകേന്ദ്രം

ന്യൂഡല്‍ഹി: ജനിതകമാറ്റം വരുത്തിയ ധാരാ മസ്റ്റാര്‍ഡ് ഹൈബ്രിഡ് (ഡിഎംഎച്ച്) കടുക് വിത്തുകൾ ഉയർന്ന വിളവ് നൽകുമോ എന്ന കാര്യത്തിൽ പരീക്ഷണം നടന്നിട്ടില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന് കീഴിലുള്ള കടുക് ഗവേഷണ കേന്ദ്രം മേധാവി പി.കെ റായ് അറിയിച്ചു. ഐ.സി.എ.ആറിന്റെ…

രജനീകാന്ത് ചിത്രം ‘ബാബ’ 20 വർഷത്തിന് ശേഷം വീണ്ടും തിയറ്ററുകളിലേക്ക്

ചെന്നൈ: രജനീകാന്ത് ചിത്രം ബാബ വീണ്ടും തിയറ്ററുകളിലേക്ക്. സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ 2002 ല്‍ പുറത്തെത്തിയ ചിത്രം ഡിജിറ്റല്‍ റീമാസ്റ്ററിംഗിനു ശേഷമാണ് തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്നത്. പടയപ്പയുടെ വന്‍ വിജയത്തിനു ശേഷം രജനീകാന്തിന്റേതായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ബാബ. ലോട്ടസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍…

ഡിസംബർ ഒന്നു മുതൽ മിൽമ പാൽ വില ലിറ്ററിന് 6 രൂപ കൂടും

തിരുവനന്തപുരം: ഡിസംബർ ഒന്ന് മുതൽ മിൽമ പാൽ ലിറ്ററിന് ആറ് രൂപ കൂടും. മന്ത്രി ചിഞ്ചുറാണിയും മിൽമ ചെയർമാൻ കെ എസ് മണിയും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിലാണ് വില വർദ്ധന സംബന്ധിച്ച് തീരുമാനമായത്. വില വർദ്ധന ഉടനടി നടപ്പാക്കാനാണ്…

രാജ്യത്ത് കാർ വിൽപന കുതിക്കുന്നു; ഈ വർഷം 12.5% വളരും

ന്യൂഡൽഹി: ഇന്ത്യയിലെ കാർ വിൽപ്പന ഈ വർഷം 12.5% വർദ്ധിക്കുമെന്ന് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് അറിയിച്ചു. ഇത് 2023ൽ 4% വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏഷ്യാ പസഫിക് മേഖലയിലെ കാർ വിൽപ്പന 2022ൽ 3.5% വർദ്ധിച്ചു. ഇന്ത്യയിലെയും ചൈനയിലെയും വിൽപ്പന ഇതിന്…

ബിയര്‍ മുഴുവന്‍ ലോകകപ്പ് നേടുന്ന രാജ്യത്തിന്; പ്രഖ്യാപനവുമായി ബഡ്‌വെയ്‌സര്‍

ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെയായിരുന്നു സ്റ്റേഡിയങ്ങളില്‍ മദ്യം നല്‍കില്ലെന്ന് ഫിഫ പ്രഖ്യാപിച്ചത്. അതിന് പിന്നാലെ പുതിയ പ്രഖ്യാപനവുമായി ബഡ്‌വെയ്‌സര്‍ രംഗത്തെത്തി. ശേഷിക്കുന്ന ബിയര്‍ ലോകകപ്പ് നേടുന്ന രാജ്യത്തിന് നല്‍കുമെന്ന പ്രഖ്യാപനവുമായാണ് ബഡ്‌വെയ്‌സര്‍ എത്തിയത്. ബിയര്‍ നിയന്ത്രണം പരിധി വിട്ട്‌പോയെന്നായിരുന്നു ബഡ്‌വെയ്‌സറിന്റെ…

കോർപറേഷൻ കത്ത് വിവാദം; ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും

തിരുവനന്തപുരം: കോർപ്പറേഷൻ കത്ത് വിവാദത്തിൽ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് വിശദമായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. വ്യാജരേഖ ചമച്ചതിന് കേസെടുത്ത് അന്വേഷണം നടത്തും. ഏത് യൂണിറ്റാണ് കേസ് അന്വേഷിക്കേണ്ടതെന്ന് ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കും. സംഭവത്തിൽ ക്രൈംബ്രാഞ്ച് നേരത്തെ പ്രാഥമിക അന്വേഷണം…

ലൈഫ് ഫ്ലാറ്റ് പദ്ധതി; നിർമാണം തീരാറായത് നാല് ഇടങ്ങളിൽ മാത്രം

കോഴിക്കോട്: ലൈഫ് പദ്ധതി പ്രകാരം സംസ്ഥാനത്ത് 37 സ്ഥലങ്ങളിൽ ഫ്ലാറ്റുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാലിടങ്ങളിൽ മാത്രമാണ് നിർമ്മാണം അവസാന ഘട്ടത്തിലെത്തിയത്. വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് പദ്ധതി സ്വർണക്കടത്ത് വിവാദത്തിൽ നിറഞ്ഞപ്പോൾ മറ്റിടങ്ങളിൽ നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റവും ധനവകുപ്പിന്‍റെ പിടിവാശിയും വില്ലനായി. ബില്ലുകൾ പാസാക്കുന്നതിന് മുൻഗണന…