Month: November 2022

ട്വിറ്ററിൽ പിരിച്ച് വിടൽ കഴിഞ്ഞു; പുതിയ നിയമനങ്ങൾക്ക് ഒരുങ്ങി ഇലോൺ മസ്‌ക്

സാൻഫ്രാൻസിസ്‌കോ: ട്വിറ്ററിന്‍റെ 50 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ട ശേഷം ഇലോൺ മസ്ക് പുതിയ നിയമനങ്ങൾ നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമിലെ 7,500 ജീവനക്കാരിൽ 3,700 പേരെ മസ്ക് കഴിഞ്ഞ ദിവസങ്ങളിൽ പിരിച്ചുവിട്ടിരുന്നു. എന്നാൽ ഇപ്പോൾ കമ്പനിയിലെ പിരിച്ചുവിടൽ പ്രക്രിയകൾ…

വിഴിഞ്ഞത്ത് ക്രൂ ചേയ്ഞ്ചിംഗിന് തടസം; സര്‍ക്കാരിന് കോടികളുടെ നഷ്ടം

തിരുവനന്തപുരം: വിഴിഞ്ഞത്ത് ക്രൂ ചേയ്ഞ്ചിംഗ് കേന്ദ്രം അനുവദിക്കാൻ തടസമായി ഐ.എസ്.പി.എസ് കോഡിന്റെ അഭാവം. ഐ.എസ്.പി.എസ് കോഡ് പ്രകാരമുള്ള സുരക്ഷ നൽകാത്തതാണ് വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് നിർത്തലാക്കാൻ കാരണം. സർക്കാരിന് നല്ല വരുമാനമുണ്ടായിരുന്നെങ്കിലും, 2 വർഷം പൂർത്തിയാക്കിയ ക്രൂ ചേഞ്ചിനുള്ള അനുമതി ഡയറക്ടർ…

ഇനിയൊരു വിഭാഗീയതക്ക് കോൺഗ്രസിന് ബാല്യമില്ല; തരൂരിന് മറുപടിയുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കോൺഗ്രസിൽ നിന്നുകൊണ്ട് വിഭാഗീയ പ്രവര്‍ത്തനം അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോൺഗ്രസിനെ ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ശശി തരൂർ മലബാർ ജില്ലകളിൽ നടത്തുന്ന പര്യടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന. കോൺഗ്രസിൽ എല്ലാവർക്കും…

വ്യാജന്‍മാര്‍ വ്യാപകം; ബ്ലൂ ടിക്ക് ബാഡ്ജിങ് താത്കാലികമായി നിര്‍ത്തിവെക്കുന്നെന്ന് മസ്‌ക്

ട്വിറ്ററിന്റെ ബ്ലൂ ടിക്ക് ബാഡ്ജിങ് തല്‍കാലികമായി നിര്‍ത്തി വെക്കുമെന്ന് ട്വിറ്ററിന്റെ സിഇഒ ഇലോണ്‍ മസ്‌ക്. വ്യാജ അക്കൗണ്ടുകള്‍ വ്യാപകമായതിന് പിന്നാലെയാണ് പുതിയ നടപടി. ഇതുവഴി വ്യാജ അക്കൗണ്ടുകള്‍ തടയാനാകുമെന്ന പ്രതീക്ഷയിലാണ് മസ്‌ക്. ഇനി ട്വിറ്ററില്‍ വ്യാജ അക്കൗണ്ടുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം…

വിപണിയിൽ നേരിയ മുന്നേറ്റം; സെൻസെക്‌സ് 66.57 പോയിന്റ് ഉയർന്നു

മുംബൈ: സമ്മിശ്ര ആഗോള സൂചനകൾക്കിടയിൽ നേരിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച് ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകൾ. പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്സ് 66.57 പോയിന്‍റ് അഥവാ 0.11 ശതമാനം ഉയർന്ന് 61,211.41 ലും എൻഎസ്ഇ നിഫ്റ്റി 50 13.80 പോയിന്‍റ് അഥവാ 0.08…

മംഗ്ലൂരു സ്ഫോടനം; മുഖ്യസൂത്രധാരന്‍ അബ്ദുള്‍ മദീന്‍ താഹ രാജ്യം വിട്ടതായി സൂചന

ബാംഗ്ലൂർ: മംഗലാപുരം സ്ഫോടനത്തിന്‍റെ സൂത്രധാരൻ അബ്ദുള്‍ മദീന്‍ താഹ ദുബായിലേക്ക് കടന്നതായി സംശയിക്കുന്നുവെന്ന് പോലീസ്. താഹ ഷരീഖിന്‍റെ അക്കൗണ്ടിലേക്ക് ദുബായിൽ നിന്ന് പണം അയച്ചതിന്‍റെ രേഖകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇയാളുടെ പ്രവര്‍ത്തനങ്ങൾ ദുബായ് കേന്ദ്രീകരിച്ചാണ് എന്ന് കര്‍ണാടക എഡിജിപി വ്യക്തമാക്കി.…

അമ്പരപ്പിക്കാൻ അവതാർ 2; അവസാന ട്രെയ്‌ലറും എത്തി

ലോകമൊട്ടാകെ സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് അവതാർ 2. ചിത്രത്തിന്റെ രണ്ടാം ഭാഗമായ അവതാർ ദ് വേ ഓഫ് വാട്ടറിന്റെ അവസാനത്തെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വൻ സ്വീകാര്യതയാണ് ട്രെയ്‌ലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‌ലർ…

ഗുജറാത്ത് തിരഞ്ഞെടുപ്പ്; പ്രചാരണച്ചൂടിൽ പ്രമുഖ പാർട്ടികള്‍‌

അഹമ്മദാബാദ്: ഡിസംബർ ഒന്നിന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഗുജറാത്തിൽ പ്രചാരണച്ചൂടിൽ പ്രധാന രാഷ്ട്രീയ പാർട്ടികൾ. ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസിന് വേണ്ടി രാഹുൽ ഗാന്ധിയും സജീവമായി പ്രചാരണം നടത്തുന്നുണ്ട്. ഡൽഹി മുഖ്യമന്ത്രിയും ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലാണ്…

മലപ്പുറം ഡിസിസിയില്‍ തരൂരിനെ സ്വീകരിച്ച് പ്രവര്‍ത്തകര്‍; വിട്ടുനിന്ന് നേതാക്കള്‍

മലപ്പുറം: ശശി തരൂര്‍ എംപി മലപ്പുറം ഡിസിസി ഓഫീസില്‍ എത്തിയപ്പോള്‍ വിട്ടുനിന്ന് ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍. മുന്‍ മന്ത്രി എ.പി അനില്‍കുമാര്‍, കെപിസിസി ഭാരവാഹികളായ ആര്യാടന്‍ ഷൗക്കത്ത്, ആലിപ്പറ്റ ജമീല എന്നിവരാണ് വിട്ടുനിന്നത്. മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ തരൂരിനെ സ്വീകരിച്ചത്.…

ശബരിമലയിൽ ദർശന സമയത്തിൽ മാറ്റം; ഉച്ചപൂജയ്ക്ക് ശേഷം വൈകിട്ട് മൂന്നിന് നട തുറക്കും

പത്തനംതിട്ട: ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് ശബരിമലയിൽ ദർശന സമയങ്ങളിൽ ക്രമീകരണം ഏർപ്പെടുത്തി. ഇന്ന് മുതൽ ഉച്ചപൂജയ്ക്ക് ശേഷം 3 മണിക്ക് നട തുറക്കും. നേരത്തെ, രാവിലെയുള്ള ദർശന സമയവും രണ്ട് മണിക്കൂർ വർദ്ധിപ്പിച്ചിരുന്നു. ക്യൂ നിയന്ത്രിക്കുന്നതിനും ഭക്തർക്ക് സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനുമാണ്…