Month: November 2022

ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തണം; ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ്

കൊച്ചി: ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം വർദ്ധിപ്പിക്കാൻ ചീഫ് ജസ്റ്റിസ് സർക്കാരിനോട് ശുപാർശ ചെയ്തു. ജീവനക്കാരുടെ വിരമിക്കൽ പ്രായം 56 ൽ നിന്ന് 58 വയസ്സായി ഉയർത്തണമെന്നാണ് ശുപാർശ. ശുപാർശ ഹൈക്കോടതി രജിസ്ട്രാർ ജനറൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക്…

പ്രതിദിന വേതന നിരക്കിൽ കേരളം മുന്നിൽ; നിർമ്മാണ തൊഴിലാളിയുടെ ശരാശരി വേതനം 837.3 രൂപ

ന്യൂ ഡൽഹി: കേരളം, ജമ്മു കശ്മീർ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ തൊഴിലാളികളുടെ പ്രതിദിന വേതന നിരക്കിൽ മുന്നിൽ. ആർബിഐ പുറത്തുവിട്ട പുതിയ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ സംസ്ഥാനങ്ങൾ മുന്നിലെത്തിയത്. അതേസമയം, വേതനം കുറവുള്ള വ്യവസായിക സംസ്ഥാനങ്ങളായ ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവ നിക്ഷേപം…

ഫിഫ ലോകകപ്പ്; ഞെട്ടിച്ച് സൗദി, അർജൻ്റീനക്കെതിരെ ഉജ്ജ്വല വിജയം

ലോകകപ്പിൽ ഉജ്ജ്വല വിജയം നേടി സൗദി. ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ അർജന്‍റീനയെ സൗദി പരാജയപ്പെടുത്തി. അൽ ഷെഹ്റി, അൽ ദൗസാരി എന്നിവരാണ് സൗദിക്കായി വല കുലുക്കിയത്. രണ്ടാം പകുതിയിലാണ് സൗദിയുടെ രണ്ട് ഗോളും പിറന്നത്. ലോകകപ്പ് ഫൈനൽ…

ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20 മാച്ച് ടൈയിൽ; പരമ്പര സ്വന്തമാക്കി ഇന്ത്യ

ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്റി20 മാച്ച് ടൈയിൽ അവസാനിച്ചു. രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ മത്സരം മഴമൂലം തടസ്സപ്പെട്ടതോടെ ടൈയിൽ അവസാനിക്കുകയായിരുന്നു. ഇതോടെ 3 മത്സരങ്ങളുടെ പരമ്പര 1-0ന് ഇന്ത്യയ്ക്ക് സ്വന്തമായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 19.4 ഓവറിൽ 10…

ഫിഫ ലോകകപ്പ്; ഇതുവരെ വിറ്റുപോയത് 29.50 ലക്ഷം ടിക്കറ്റ്

ദോഹ: ലോകകപ്പിൽ ഇതുവരെ 29.50 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചെന്ന് ഫിഫ. ഞായറാഴ്ച വരെയുള്ള കണക്കാണിത്. കഴിഞ്ഞ നാല് വർഷത്തിനിടെ ഫിഫയുടെ വരുമാനം 7.5 ബില്യൺ ഡോളറായി ഉയർത്താൻ ടൂർണമെന്‍റ് സഹായിച്ചെന്ന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫന്റിനോ പറഞ്ഞു. ഖത്തറിന്‍റെ ആതിഥേയത്വത്തെക്കുറിച്ചുള്ള നെഗറ്റീവ് പ്രചാരണങ്ങൾക്കിടയിലും…

ഗുജറാത്ത് തിരഞ്ഞെടുപ്പിന് ഇനി പത്ത് ദിവസം; പാർട്ടികൾ ഊർജിത പ്രചാരണത്തിൽ

ഗുജറാത്ത്: ഗുജറാത്തിൽ വോട്ടെടുപ്പിന് ഇനി 10 ദിവസം മാത്രം ബാക്കി. സംസ്ഥാനത്ത് രാഷ്ട്രീയ പാർട്ടികൾ അതി ഗംഭീര പ്രചാരണത്തിലാണ്. കേന്ദ്ര മന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന ‘കാർപ്പറ്റ് ബോംബിങ്’ പരിപാടിയുടെ രണ്ടാം ഘട്ടം ഇന്ന് നടക്കുകയാണ്. ചെറിയ യോഗങ്ങളിലും…

എകെജി സെന്റർ ആക്രമണക്കേസ്; നാലാം പ്രതിക്ക് ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണക്കേസിലെ നാലാം പ്രതി നവ്യയ്ക്ക് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഈ മാസം 24 നും 30 നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. കേരളം വിട്ട് പോകരുത്.…

കത്ത് വിവാദത്തിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്; ലെറ്റർപാഡിൽ കൃത്രിമം കാട്ടിയെന്ന് എഫ്ഐആർ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ താൽക്കാലിക നിയമനത്തിന് പാർട്ടി പട്ടിക ആവശ്യപ്പെട്ടുള്ള മേയർ ആര്യ രാജേന്ദ്രന്‍റെ പേരിലുള്ള ശുപാർശക്കത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. വ്യാജ രേഖ ചമയ്ക്കല്‍ വകുപ്പുകളാണ് മേയറുടെ പരാതിയില്‍ ചുമത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 465, 466, 469 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.…

റേഷൻ കടയുടമകൾ പണിമുടക്കേണ്ട സാഹചര്യമില്ലെന്ന് ധനമന്ത്രി

പാലക്കാട്: റേഷൻ പണിമുടക്ക് ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. റേഷൻ കടയുടമകൾ പണിമുടക്കുന്ന സാഹചര്യം സംസ്ഥാനത്ത് ഉണ്ടാകില്ല. റേഷൻ കടയുടമകൾക്ക് നൽകേണ്ട മുഴുവൻ കമ്മീഷനും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിൽ വകയിരുത്തിയ തുകയുടെ 98 ശതമാനവും ഇതിനകം നൽകിക്കഴിഞ്ഞു. റേഷൻ…

അജയ് ദേവ്ഗണിൻ്റെ ‘ഭോലാ’; കൈതി റീമേക്ക് ടീസർ പുറത്ത്

അജയ് ദേവ്ഗണിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘ഭോലാ’യുടെ ടീസർ പുറത്തിറങ്ങി. അജയ് ദേവ്ഗൺ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രമായ കൈതിയുടെ റീമേക്കാണ് ഭോലാ. ഒരു അനാഥാലയവും ജയിലുമാണ് ടീസറിലുള്ളത്. നായകന്‍റെ വിവരണമാണ്…