Month: November 2022

ജീവന്മരണ പോരാട്ടത്തിന് അർജന്‍റീന; എതിരാളികളായി പോളണ്ട്

ദോഹ: ഖത്തർ ലോകകപ്പിൽ അർജന്‍റീനയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം. പോളണ്ടിനെതിരെ ജയം നേടിയാൽ മാത്രമേ ടീമിന് അടുത്ത റൗണ്ടിലേക്ക് കടക്കാനാവൂ. സമനില വഴങ്ങിയാൽ സൗദി അറേബ്യ-മെക്സിക്കോ മത്സരത്തിന്‍റെ ഫലത്തെ ആശ്രയിക്കേണ്ടി വരും. ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്തുള്ള പോളണ്ടിന് സമനിലയായാലും അടുത്ത…

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കിഴക്കൻ കാറ്റിന്‍റെ സ്വാധീനത്തിന്‍റെ ഫലമായി അടുത്ത 4-5 ദിവസത്തേക്ക് കേരളത്തിൽ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ നാലിനുള്ളിൽ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെടാനും സാധ്യതയുണ്ട്.

അഞ്ച് ദിവസത്തിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർദ്ധനവ്. അഞ്ച് ദിവസത്തിന് ശേഷമാണ് സ്വർണ വില ഉയരുന്നത്. ഇന്നലെ പവന് 80 രൂപ കുറഞ്ഞെങ്കിലും ഇന്ന് 80 രൂപ കൂടി. ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്‍റെ വില 38,840 രൂപയാണ്. ഒരു…

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം; എൻഐഎ അന്വേഷിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണം എൻഐഎ അന്വേഷിക്കും. ഇത് സംബന്ധിച്ച് എൻഐഎ ഉദ്യോഗസ്ഥർ ഇന്ന് തിരുവനന്തപുരത്ത് എത്തും. സംഭവത്തിൽ വിഴിഞ്ഞം പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ബാഹ്യ ഇടപെടലുണ്ടോ എന്ന് കണ്ടെത്താനാണ്…

മയക്കുമരുന്ന് ടെസ്റ്റിൽ കുടുങ്ങി; കർമങ്ങൾക്ക് ആളില്ലാതെ ബുദ്ധ സന്യാസിമഠം

തായ്ലാൻഡ്: മഠാധിപതി ഉൾപ്പെടെ നാലു സന്യാസിമാരും മയക്കുമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതോടെ കർമത്തിന് ആളില്ലാതെ തായ്ലൻഡിലെ ബുദ്ധ സന്യാസിമഠം. ഫെച്ചാബൻ പ്രവിശ്യയിലെ തിൻതാപ്തായിയിലാണ് സംഭവം. മയക്കുമരുന്ന് ഉപയോഗിക്കാത്ത ഒരു സന്യാസി പോലും അവിടെ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. ഇതോടെ ഇവരെയെല്ലാം പിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. …

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളിയായ സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു

പാലക്കാട്: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി സിആർപിഎഫ് ജവാന് വീരമൃത്യു. പാലക്കാട് ധോണി സ്വദേശി അബ്ദുൾ ഹക്കീം (35) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് മാവോയിസ്റ്റുകൾ സിആർപിഎഫ് ക്യാമ്പിന് നേരെ ആക്രമണം നടത്തിയത്. രണ്ട് മാസം മുമ്പാണ് ഹക്കീം ഛത്തീസ്ഗഡിലെത്തിയത്. മൃതദേഹം…

ഇംഗ്ലണ്ടിൽ ആദ്യമായി ക്രൈസ്തവർ ന്യൂനപക്ഷമായി; മതമില്ലാത്തവരുടെ എണ്ണത്തിൽ വർദ്ധനവ്

ലണ്ടൻ: ബ്രിട്ടനിലെ ഔദ്യോഗിക മതമായ ക്രിസ്തുമതം ഇംഗ്ലണ്ടിലും വെയിൽസിലും ന്യൂനപക്ഷമായിക്കൊണ്ടിരിക്കുന്നുവെന്ന് പുതിയ കണക്കുകൾ. ഇതാദ്യമായാണ് ഇവിടെ ക്രൈസ്തവരുടെ എണ്ണം ഇത്രയധികം കുറയുന്നത്. ഇംഗ്ലണ്ടിലും വെയിൽസിലും, ക്രൈസ്തവർ ജനസംഖ്യയുടെ പകുതിയിൽ താഴെയാണ്. ബ്രിട്ടീഷുകാർക്കിടയിൽ മതപരമായ ചായ്‌വ് കുറയുന്നതിന്‍റെ സൂചനയായാണ് ഇതിനെ കാണുന്നത്. 2021ലെ…

ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള കരട് ബില്ലിന് ഇന്ന് അംഗീകാരം നല്‍കിയേക്കും

തിരുവനന്തപുരം: ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റാനുള്ള നിയമ നിയമനിര്‍മാണത്തിന് ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയേക്കും. അഞ്ചാം തീയതി ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നത്. ഇത് ഓര്‍ഡിനന്‍സായി കൊണ്ടു വന്നത് ഗവര്‍ണര്‍ പരിശോധിക്കും…

വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി ഇന്ന് നടത്താനിരുന്ന മാർച്ചിന് അനുമതിയില്ല

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി ഇന്ന് നടത്താനിരിക്കുന്ന മാർച്ചിന് പൊലീസ് അനുമതിയില്ല. മാർച്ച് കാരണമുണ്ടാകുമെന്ന പ്രശ്‌നങ്ങൾക്ക് ഉത്തരവാദി സംഘടനയായിരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. വൈകിട്ട് നാല് മണിക്ക് മുക്കോലയ്ക്കലിലായിരുന്നു ഹിന്ദു ഐക്യവേദി ബഹുജന മാർച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. വൈദികരുടെ നേതൃത്വത്തിലുള്ള വിഴിഞ്ഞം…

പുതിയ പാഠ്യപദ്ധതി; സംസ്ഥാനത്ത് കാമ്പസുകളില്‍ രാത്രി എട്ടരവരെ അക്കാദമിക അന്തരീക്ഷം

തിരുവനന്തപുരം: പുതിയ പാഠ്യപദ്ധതി നടപ്പാക്കുന്നതോടെ അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ കോളേജുകളുടെ പ്രവർത്തന സമയം മാറിയേക്കും. കാമ്പസുകളിൽ രാവിലെ 8- 8.30 മുതൽ രാത്രി 8-8.30 വരെ അക്കാദമിക അന്തരീക്ഷം സൃഷ്ടിക്കുന്ന രീതിയിലായിരിക്കും പുതിയ ക്രമീകരണങ്ങൾ. അതേസമയം, ക്ലാസുകളുടെ സമയത്തില്‍…