Month: November 2022

തുര്‍ക്കിയില്‍ വൻ ഭൂചലനം, തീവ്രത 6.1; 35 പേര്‍ക്ക് പരിക്ക്

ഇസ്താംബുൾ: വടക്കുപടിഞ്ഞാറൻ തുർക്കിയിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 35 പേർക്ക് പരിക്കേറ്റു. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഇസ്താംബൂളിൽ നിന്ന് 170 കിലോമീറ്റർ കിഴക്കായാണ് ഭൂചലനം അനുഭവപ്പെട്ടത്. യുഎസ് ജിയോളജിക്കൽ സർവേ റിക്ടർ സ്കെയിലിൽ 6.1 തീവ്രത…

കതിരൂർ മനോജ് വധക്കേസ്; വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റില്ലെന്ന് സുപ്രീംകോടതി

ദില്ലി: കതിരൂർ മനോജ് വധക്കേസിലെ വിചാരണ മാറ്റണമെന്ന സി.ബി.ഐയുടെ ആവശ്യം തള്ളി സുപ്രീം കോടതി. നാല് മാസത്തിനുള്ളിൽ കേസിൻ്റെ നടപടികൾ പൂർത്തിയാക്കണമെന്നും വിചാരണക്കോടതി നടപടികളുടെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. വിചാരണ മാറ്റണമെന്ന സി.ബി.ഐയുടെ ആവശ്യം രാഷ്ട്രീയപ്രേരിതമാണെന്ന് കോടതി നിരീക്ഷിച്ചു.…

മംഗളൂരു സ്‌ഫോടനത്തിന് മുമ്പ് പ്രതികള്‍ ട്രയല്‍ നടത്തിയതായി റിപ്പോർട്ട്

ബെംഗളൂരു: മംഗളൂരു സ്‌ഫോടനത്തിന് മുമ്പ് പ്രതികള്‍ ട്രയല്‍ നടത്തിയെന്ന് കണ്ടെത്തൽ. ഷാരിഖിനെ എന്‍ഐഎ ചോദ്യം ചെയ്തതോടെയാണ് ഇക്കാര്യം വ്യക്തമായത്. ഷിമോഗയ്ക്ക് സമീപം തുംഗ നദിക്കരയിലാണ് ട്രയല്‍ സ്‌ഫോടനം നടത്തിയത്. മംഗളൂരു സ്‌ഫോടത്തിന് ഒരാഴ്ച മുമ്പായിരുന്നു ട്രയല്‍ സ്‌ഫോടനമെന്നാണ് ലഭിക്കുന്ന വിവരം.  ഭീകരസംഘടനയായ…

തരൂരിന് വേദിയൊരുക്കാൻ കോട്ടയത്തെ ഉമ്മൻചാണ്ടി വിഭാഗം ഒരുങ്ങുന്നു

കോട്ടയം: വിവാദങ്ങള്‍ക്കിടെ തരൂരിന് വേദിയൊരുക്കാൻ കോട്ടയത്തെ ഉമ്മൻചാണ്ടി വിഭാഗം തയാറെടുക്കുന്നു. ഡിസംബർ 3 ന് ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി ആസൂത്രണം ചെയ്യുന്ന യൂത്ത് കോൺഗ്രസ് മഹാ സമ്മേളനത്തിൽ തരൂർ പങ്കെടുക്കും. ഉമ്മൻചാണ്ടിയുടെ അറിവോടെയാണ് തരൂരിന് വേദി ഒരുക്കുന്നതെന്നാണ്…

രാജ്ഭവൻ സമരത്തിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ നടപടി; രേഖാമൂലം ആരാഞ്ഞ് ഗവർണർ

തിരുവനന്തപുരം: എൽ.ഡി.എഫ് നടത്തിയ രാജ്ഭവൻ ഉപരോധത്തിൽ പങ്കെടുത്ത സെക്രട്ടേറിയറ്റിലെ ഏഴ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചീഫ് സെക്രട്ടറിയോട് രേഖാമൂലം ചോദിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്തതിന്‍റെ തെളിവായി വീഡിയോകളും ഫോട്ടോകളും സഹിതം ബി.ജെ.പി നേതാക്കൾ കഴിഞ്ഞ…

തരൂരിനെ വിലക്കിയതിനെതിരെ അന്വേഷണം വേണം; ഹൈക്കമാന്റിന് കത്തയച്ച് എം.കെ രാഘവന്‍

കോഴിക്കോട്: യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ പരിപാടിയിൽ നിന്ന് ശശി തരൂർ എംപിയെ വിലക്കിയതിനെതിരെ കോഴിക്കോട് എംപി എം കെ രാഘവൻ ഹൈക്കമാന്റിന് പരാതി നൽകി. പരിപാടിക്ക് വിലക്കിട്ടതിനു പിന്നിൽ ആരാണെന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ…

പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടാക്കുന്നു എന്ന ആരോപണം തള്ളി തരൂര്‍

കണ്ണൂർ: കോണ്‍ഗ്രസിനുള്ളില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി തിരുവനന്തപുരം എംപി ശശി തരൂര്‍. “ഇത്തരം ആരോപണങ്ങള്‍ വിഷമമുണ്ടാക്കുന്നതാണ്. മലബാറില്‍ പങ്കെടുത്തവയെല്ലാം പൊതുപരിപാടികളാണ്. ഇതില്‍ വിഭാഗീയതയുണ്ടാക്കുന്നത് ഏതാണെന്ന് എനിക്ക് അറിയണം,” തരൂര്‍ വ്യക്തമാക്കി. ആരേയും അധിക്ഷേപിക്കുന്ന വ്യക്തിയല്ല താനെന്നും ശശി…

സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാം ദിവസവും സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാം ദിവസവും സ്വർണ വില കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഒരു പവന് 480 രൂപയാണ് വില കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ നിരക്ക് 38600…

ലോകകപ്പില്‍ ഇന്ന് വമ്പന്മാരുടെ പോരാട്ടം; ആദ്യ പോരാട്ടത്തിന് ക്രൊയേഷ്യ

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഇന്ന് വമ്പന്മാരുടെ പോരാട്ടം. ആദ്യ മത്സരത്തിൽ ലൂക്ക മോഡ്രിച്ചിന്‍റെ ക്രൊയേഷ്യ മൊറോക്കയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 3.30ന് അൽ ബെയ്ത്ത് സ്റ്റേഡിയത്തിലാണ് മത്സരം. റഷ്യന്‍ ലോകകപ്പില്‍ അമ്പരിപ്പിക്കുന്ന കുതിപ്പുമായി ഫൈനല്‍ വരെ എത്തി ചരിത്രം സൃഷ്ടിച്ച…

2019ൽ രാജ്യത്തെ 6.8 ലക്ഷം ജീവനെടുത്തത് അഞ്ച് ഇനം ബാക്ടീരിയകൾ

ന്യൂഡല്‍ഹി: 2019ൽ അഞ്ച് തരം ബാക്ടീരിയകൾ ഇന്ത്യയിൽ 6,78,846 പേരുടെ ജീവൻ അപഹരിച്ചതായി മെഡിക്കൽ ജേണൽ ലാൻസെറ്റിൻ്റെ റിപ്പോർട്ട്. എഷ്ചെറിഷ്യ കോളി, സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയേ, ക്ലെബ്സിയെല്ല ന്യുമോണിയേ, സ്റ്റഫൈലോകോക്കസ് ഓറിയസ്, അസിനെറ്റോ ബാക്റ്റര്‍ ബോമനി എന്നിവയാണ് ഈ കൊലയാളി ബാക്ടീരിയകൾ. 2019ൽ…