Month: November 2022

ഗവർണറെ നീക്കുന്ന ബില്ലിൽ സാങ്കേതിക പിഴവെന്ന് ബി അശോക്; വിമർശനവുമായി മന്ത്രി സഭ

തിരുവനന്തപുരം: കൃഷിവകുപ്പ് സെക്രട്ടറി ബി അശോകിന്‍റെ നടപടിയിൽ മന്ത്രിസഭ അതൃപ്തി രേഖപ്പെടുത്തി. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നതിനായി തയ്യാറാക്കിയ ബില്ലിൽ ബി അശോക് രേഖപ്പെടുത്തിയ കുറിപ്പ് പരിധിവിട്ടെന്നാണ് വിലയിരുത്തൽ. അശോക് ഫയലിൽ ഒന്നര പേജുള്ള കുറിപ്പാണ് എഴുതിയത്. ഉദ്യോഗസ്ഥർ പരിധിക്കപ്പുറം…

‘ലൈഗര്‍’ ഇടപാടുകളിൽ നിയമലംഘനം; വിജയ് ദേവരകൊണ്ടയെ ഇ.ഡി ചോദ്യം ചെയ്യുന്നു

ഹൈദരാബാദ്: തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ടയെ ഇഡി ചോദ്യം ചെയ്യുന്നു. തെലുങ്ക് ചിത്രമായ ലൈഗറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. നിലവിൽ ഹൈദരാബാദിലെ ഇഡി ഓഫീസിലാണ് വിജയ്. സിനിമയുമായി ബന്ധപ്പെട്ട് നേരത്തെ ഇഡിക്ക് പരാതി ലഭിച്ചതായാണ് വിവരം. താരത്തിന് ലഭിച്ച…

ക്വാറന്റീൻ കഴിഞ്ഞു; ചീറ്റകളെ വിശാല വനത്തിലേക്ക് തുറന്നുവിട്ടു

കുനോ: നമീബിയയിൽ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് കൊണ്ടുവന്ന മൂന്ന് ചീറ്റകളെ കൂടി വിശാലമായ വനത്തിലേക്ക് തുറന്നുവിട്ടു. സെപ്റ്റംബറിലാണ് നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ കൊണ്ടുവന്നത്. ആവാസവ്യവസ്ഥയുമായി പൊരുത്തപ്പെടാൻ ഇവയെ ക്വാറന്‍റൈൻ സോണിലാണ് പാർപ്പിച്ചിരുന്നത്. പെൺ ചീറ്റകളായ സവാന, ഷാഷ, സിയയ്യ…

മുൻ ചൈനീസ് നേതാവ് ജിയാങ് സെമിൻ അന്തരിച്ചു

ചൈന: മുൻ ചൈനീസ് നേതാവ് ജിയാങ് സെമിൻ അന്തരിച്ചു. ടിയാനൻമെൻ സ്ക്വയർ പ്രതിഷേധത്തെ തുടർന്നാണ് ജിയാങ് സെമിൻ ചൈനയിൽ അധികാരത്തിലേറിയത്. അദ്ദേഹത്തിന് 96 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് ജിയാങ് സെമിൻ അന്തരിച്ചതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈന ദ്രുതഗതിയിലുള്ള വളർച്ചയുടെ…

ലോകത്തെ ഏറ്റവും വലിയ സജീവ അഗ്നിപര്‍വ്വതം മൗനലോവ പൊട്ടിത്തെറിച്ചു

ഹവായ്: ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപർവ്വതമായ മൗനലോവ പൊട്ടിത്തെറിച്ചു. നാല് പതിറ്റാണ്ടിനിടയിൽ ഇതാദ്യമായാണ് മൗനലോവ പൊട്ടിത്തെറിക്കുന്നത്. ഹവായിയിലെ ബിഗ് ഐസ്ലാൻഡ് നിവാസികൾക്ക് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മൗനലോവ പൊട്ടിത്തെറിച്ചാൽ ഐസ്ലാൻഡിന് കാര്യമായ അപകട സാധ്യതയൊന്നുമില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്…

പ്രതികളെ വിട്ടയച്ച സർക്കാർ നടപടിക്കെതിരെ ബിൽക്കിസ് ബാനു സുപ്രീം കോടതിയിൽ അപ്പീൽ നൽകി

ന്യൂഡൽഹി: തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും മൂന്ന് വയസുള്ള കുട്ടി ഉൾപ്പെടെ ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തിനെതിരെ ബിൽക്കിസ് ബാനു സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ചീഫ് ജസ്റ്റിസ് ഡി…

വെള്ളാപ്പള്ളി നടേശനെയും മകനെയും കെ.കെ മഹേശന്റെ മരണത്തിൽ പ്രതിചേർക്കാൻ കോടതി നിർദ്ദേശം

ആലപ്പുഴ: എസ്എൻഡിപി ഭാരവാഹിയായിരുന്ന കെ.കെ മഹേശന്‍റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാൻ പൊലീസിന് കോടതി നിർദ്ദേശം. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നിർദ്ദേശം. എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ മഹേശന്‍റെ മരണവുമായി ബന്ധപ്പെട്ടാണ് കേസ്. എസ്എൻഡിപി…

രാജ്യം നേരിടുന്ന ഏറ്റവും വലിയ അപകടം വർഗീയതയെന്ന് സിപിഎം സെക്രട്ടറി എം.വി ഗോവിന്ദൻ

ആലപ്പുഴ: വർഗീയതയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ അപകടമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. “അംബാനിയും അദാനിയും ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിലേക്ക് വരുന്നു. ഇന്ത്യയുടെ എല്ലാ സമ്പത്തും കോർപ്പറേറ്റുകൾക്ക് കൈമാറി. ലോകത്തിലെ ഏറ്റവും വലിയ ബൂർഷ്വാസിയായി…

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പ്രതികളെ തിരിച്ചറിയാൻ നടപടി തുടങ്ങി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിലെ പ്രതികളെ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചതായി സ്പെഷ്യൽ ഓഫീസർ ആർ.നിശാന്തിനി ഐപിഎസ് അറിയിച്ചു. നിയമനടപടികൾ മുന്നോട്ട് കൊണ്ടുപോകും. 164 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. ഡിഐജിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥർ കേസ് വിലയിരുത്തി. വിഴിഞ്ഞം…

ആര്യ രാജേന്ദൻ കത്തയച്ചിട്ടില്ല: കേസില്‍ സിബിഐ വേണ്ടെന്ന് കോടതിയിൽ നിലപാടെടുത്ത് സർക്കാർ

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷൻ നിയമനത്തിന് പാർട്ടി ലിസ്റ്റ് ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രന്റെ പേരിൽ അയച്ച കത്തുമായി ബന്ധപ്പെട്ട വിവാദത്തിൽ മേയറെ ന്യായീകരിച്ച് സംസ്ഥാന സർക്കാർ രംഗത്ത്. സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചിട്ടില്ലെന്നും, പുറത്ത് വന്ന കത്ത്…