Month: November 2022

വിജയ്-ലോകേഷ് കനകരാജ് ചിത്രത്തിൽ നടൻ വിശാലുമുണ്ടെന്ന് സൂചന

കമൽ ഹാസൻ നായകനായ ‘വിക്രം’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ദളപതി 67’ വാർത്തകളിൽ നിറയുകയാണ്. ഒരു മൾട്ടി സ്റ്റാർ സിനിമ എന്ന നിലയിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. തമിഴ് സിനിമയിലെ മുൻനിര യുവതാരം വിശാലും…

‘ബറോസി’ൽ നിന്നു തന്നെ മാറ്റി; വെളിപ്പെടുത്തലുമായി ജിജോ പുന്നോസ്

സൂപ്പർ സ്റ്റാർ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ജിജോ പുന്നൂസിന്‍റെ നോവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജിജോയുടെ തന്നെ തിരക്കഥയിലാണ് മോഹൻലാൽ ചിത്രം ആരംഭിച്ചത്. ചിത്രത്തിന്‍റെ ആദ്യ ഘട്ട ചിത്രീകരണ വേളയിൽ മോഹൻലാലിനെ സഹായിക്കാൻ ജിജോയും…

സേനയിലെ ചിലരുടെ ചെയ്തികള്‍ പോലീസിന് അവമതിപ്പുണ്ടാക്കുന്നു; ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് തെറ്റായ നടപടികളാണ് ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തികച്ചും ഒറ്റപ്പെട്ടതാണെങ്കിലും ഇത്തരം പ്രവൃത്തികൾ സേനയ്ക്ക് അവമതിപ്പുണ്ടാക്കുന്നുവെന്നും ഇത്തരക്കാർക്ക് സേനയുടെ ഭാഗമായി തുടരാൻ അർഹതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന് ചേരാത്തതും ജനങ്ങൾക്കും പോലീസ്…

4ജി വരിക്കാരുടെ എണ്ണം വർധിച്ചു; അറ്റാദായം 89.1 % ഉയര്‍ത്തി ഭാരതി എയര്‍ടെല്‍

നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ 2,145 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി ഭാരതി എയർടെൽ. അറ്റാദായം മുന്‍വർഷത്തേക്കാൾ 89.1 ശതമാനം വർദ്ധിച്ചു. 2022-23ലെ ആദ്യ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ അറ്റാദായം 33 ശതമാനം ഉയർന്നു. ആദ്യ പാദത്തിൽ കമ്പനി 1,607 കോടി…

‘ഇന്ത്യയുടെ സ്റ്റീൽ മാൻ’ ഓർമ്മയായി; ജംഷീദ് ജെ. ഇറാനിക്ക് വിട നൽകി രാജ്യം

ന്യൂഡൽഹി: ഇന്ത്യയുടെ സ്റ്റീൽ മാൻ ജംഷീദ് ജെ. ഇറാനി അന്തരിച്ചു. ടാറ്റ സ്റ്റീലിന്റെ മുൻ മാനേജിങ് ഡയറക്ടറായിരുന്നു അദ്ദേഹം. ഇന്നലെ രാത്രി ജംഷഡ്പൂരിലെ ടിഎംഎച്ച് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. 2007ൽ ജംഷീദ് ജെ.ഇറാനിയെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. 2011…

സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യത; വടക്കുകിഴക്കൻ കാറ്റ് ശക്തമാകുന്നു

തിരുവനന്തപുരം: നവംബർ ഒന്ന് മുതൽ അഞ്ച് വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിയും മിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുലാവർഷത്തിന്‍റെ ഭാഗമായി ബംഗാൾ ഉൾക്കടലിലും ദക്ഷിണേന്ത്യയിലും വടക്കുകിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുകയാണ്. ഇതിന്റെ…

ഷാരോണ്‍ കൊലക്കേസില്‍ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും പങ്ക്; ഇരുവരും അറസ്റ്റിൽ

തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസില്‍ അറസ്റ്റിലായ ഗ്രീഷ്മയ്ക്ക് കൊലപാതകത്തിനും അതിനു ശേഷം തെ‌ളിവു നശിപ്പിക്കാനും അമ്മ സിന്ധുവിന്‍റെയും അമ്മാവൻ നിർമൽ കുമാറിന്‍റെയും സഹായം ലഭിച്ചിരുന്നതായി പൊലീസ്. ഇരുവരുടെയും പങ്ക് വ്യക്തമായതിനെ തുടർന്ന് ഇവരെ അറസ്റ്റ് ചെയ്തു. ഇതോടെ പാറശാല മുര്യങ്കര ജെപി ഹൗസിൽ…