Month: November 2022

ഫുട്ബോള്‍ ആരാധകര്‍ക്ക് പ്രത്യേക വിസയുമായി ദുബായ്; ആദ്യ വിസ ജോര്‍ദ്ദാന്‍ സ്വദേശിക്ക്

ദുബായ്: ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ആരാധകർക്കായി ദുബായ് പ്രത്യേക മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസകൾ നൽകി തുടങ്ങി. ജോർദാനിൽ നിന്നുള്ള മുഹമ്മദ് ജലാൽ ആണ് ഈ പ്രത്യേക വിസ ലഭിക്കുന്ന ആദ്യ ഫുട്ബോൾ ആരാധകൻ. ദുബായ് ജനറൽ ഡയറക്ടറേറ്റ്…

ഖത്തറിൽ ലോകകപ്പ് സ്റ്റേഡിയങ്ങളുടെ 2 കിലോമീറ്റർ ചുറ്റളവിൽ ഗതാഗത നിയന്ത്രണം

ദോഹ: സെൻട്രൽ ദോഹയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ എ, ബി-റിംഗ് റോഡുകളിലും ഗതാഗത ക്രമീകരണ നിയമങ്ങൾ പുറപ്പെടുവിച്ചു. എ, ബി, റിംഗ് റോഡുകളിലും എട്ട് ലോകകപ്പ് സ്റ്റേഡിയങ്ങളുടെ രണ്ട് കിലോമീറ്റർ ചുറ്റളവിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ദിവസവും ഉച്ചയ്ക്ക് 12.00…

മ്യൂസിയം വളപ്പിൽ വനിതാ ഡോക്ടറെ ഉപദ്രവിച്ചതും സന്തോഷ്; പ്രതിയെ തിരിച്ചറിഞ്ഞു

തിരുവന്തപുരം: മ്യൂസിയത്തിൽ പ്രഭാത സവാരിക്കെത്തിയ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ചുകയറിയ കേസിൽ അറസ്റ്റിലായ മലയിൻകീഴ് സ്വദേശി സന്തോഷ് (40) ആണ് ഈ കേസിലും പ്രതി. പരാതിക്കാരിയായ വനിതാ ഡോക്ടറാണ് സന്തോഷിനെ തിരിച്ചറിഞ്ഞത്. ജലവിഭവ വകുപ്പ്…

പേവിഷബാധ നിയന്ത്രണം; ഗോവയുടെ ‘മിഷൻ റാബിസ്’ മാതൃകയാക്കാൻ കേരളം

തിരുവനന്തപുരം: പേവിഷബാധ നിയന്ത്രിക്കുന്നതിനായി ഗോവയിൽ ‘മിഷൻ റാബിസ്’ സംഘടന നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് കേരളം പഠിക്കുന്നു. സംഘടന നടപ്പാക്കുന്ന പദ്ധതികൾ പഠിച്ച ശേഷമായിരിക്കും സംസ്ഥാനത്തെ തെരുവുനായ് നിയന്ത്രണ പരിപാടികൾ നടപ്പാക്കുക. ഏഷ്യയിലെയും ആഫ്രിക്കയിലെയും പ്രവർത്തനപരിചയത്തിൽ 2014ലാണ് ഗോവയിൽ മിഷൻ റാബിസ് ആരംഭിച്ചത്. നായ്ക്കളുടെ…

കുറവൻകോണത്ത് യുവതി ആക്രമിക്കപ്പെട്ട കേസിൽ ഇടപെടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ കേസിൽ അറസ്റ്റിലായ മലയിൻകീഴ് സ്വദേശി സന്തോഷിനെ തന്റെ പിഎസിന്റെ ഡ്രൈവർ സ്ഥാനത്ത് നിന്ന് മാറ്റാൻ ആവശ്യപ്പെട്ടതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. സന്തോഷ് വാട്ടർ അതോറിട്ടിയിലെ കരാർ ജീവനക്കാരനാണ്. ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ…

പാറശാല സിഐ പ്രചരിപ്പിച്ചത് പ്രതിയെ സഹായിക്കുന്ന ശബ്ദസന്ദേശം; തിരിച്ചടിയായേക്കും

തിരുവനന്തപുരം: ഷാരോൺ വധക്കേസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന പാറശ്ശാല സി.ഐയുടെ ന്യായീകരണം തിരിച്ചടിയായേക്കും. ഷാരോണിന്‍റെ രക്തസാമ്പിളിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയിട്ടില്ലെന്ന വിശദീകരണം ഉൾപ്പെടെ പ്രതിഭാഗം ആയുധമായി ഉപയോഗിച്ചേക്കാം. സി.ഐ ഹേമന്ത് പൊലീസ് മേധാവിയുടെ അനുമതിയില്ലാതെ വിശദീകരണം അടങ്ങിയ ഓഡിയോ സന്ദേശം പ്രചരിപ്പിച്ചതായി ഉന്നത…

ദീപാവലി ആഘോഷത്തിൽ രാജ്യം; യുപിഐ ഇടപാടുകളിൽ സർവ്വകാല റെക്കോർഡ്

ന്യൂഡൽഹി: ഒക്ടോബറിൽ രാജ്യത്തുടനീളമുള്ള ദീപാവലി ഉത്സവാഘോഷങ്ങൾ പൊടിപിടിച്ചതോടെ യുപിഐ ഇടപാടുകൾ സർവകാല റെക്കോർഡിലെത്തി. 7 ബില്യൺ രൂപയുടെ മൊത്തം ഇടപാടുകളാണ് ഒരു മാസത്തിനിടെ യുപിഐ മുഖേന നടന്നത്. മൊത്തം മൂല്യം 1.12 ലക്ഷം കോടി രൂപയാണ്. ഒക്ടോബറിൽ ഇടപാടുകളിൽ 73 %…

മിഗോസ് അംഗമായ റാപ്പര്‍ ടേക്ക് ഓഫ്‌ വെടിയേറ്റ് മരിച്ചു

ടെക്‌സാസ്: പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ ടേക്ക് ഓഫ്‌ കൊല്ലപ്പെട്ടു. അറ്റ്‌ലാന്റ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിപ് ഹോപ് ബാന്‍ഡ് മിഗോസിലെ അംഗമാണ് ടേക്ക് ഓഫ്. തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ടെക്സാസിലെ ഹൂസ്റ്റണിൽ പുലർച്ചെ 2.30 ഓടെയാണ് സംഭവം. ടേക്ക് ഓഫിന്…

തെലങ്കാന സർക്കാർ ബിജെപിയെ പിന്തുണക്കുന്നുവെന്ന് വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ഹൈദരാബാദ്: തെലങ്കാനയിലെ ടിആർഎസ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. ജനങ്ങളുടെ താൽപര്യങ്ങൾക്കെതിരെയാണ് ചന്ദ്രശേഖര റാവു ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുന്നതെന്ന് ‘ഭാരത് ജോഡോ യാത്ര’ ഹൈദരാബാദിൽ എത്തിയപ്പോൾ രാഹുൽ ഗാന്ധി ആരോപിച്ചു. ബിജെപി പാർലമെന്‍റിൽ ഏത്…

ജമ്മുകശ്മീരിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; നാല് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. എഎസ്ഐ ഉൾപ്പെടെ മൂന്ന് സിആർപിഎഫ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ലഷ്കറെ ത്വയ്ബ പ്രവർത്തകൻ മുക്തിയാർ ബട്ട് ആണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. നിരവധി ഭീകരാക്രമണങ്ങളിലും…