Month: November 2022

52 സ്ഥാപനങ്ങൾക്ക് 21 കോടി രൂപ പിഴ ചുമത്തി സെബി

ഡൽഹി: ഫോർട്ടിസ് ഹെൽത്ത് കെയർ ഹോൾഡിംഗ്സ് ഉൾപ്പെടെ 52 സ്ഥാപനങ്ങൾക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) 21 കോടി രൂപ പിഴ ചുമത്തി. റിലിഗെയർ എന്‍റർപ്രൈസസിന്‍റെ വിഭാഗമായ റിലിഗെയർ ഫിൻവെസ്റ്റിന്റെ ഫണ്ട് ദുരുപയോഗം ചെയ്തതിനാണ് നടപടി. 45…

ബൈജൂസ് തിരുവനന്തപുരത്ത് തുടരും; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ തീരുമാനം

തിരുവനന്തപുരം: എഡ്യു-ടെക് കമ്പനിയായ ബൈജൂസിന്‍റെ തിരുവനന്തപുരത്തുള്ള ഡെവലപ്പ്‌മെന്റ് സെന്റര്‍ ബാംഗ്ലൂരിലേക്ക് മാറ്റില്ല. ബൈജൂസിന്‍റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുകയും തിരുവനന്തപുരം ഡെവലപ്‌മെന്റ് സെന്റര്‍ ഇവിടെ തന്നെ തുടരാൻ തീരുമാനിക്കുകയും ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ചില പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്‍റെ…

പെൻഷൻ പ്രായം 60 ആക്കാനുള്ള തീരുമാനം മരവിപ്പിച്ച് സർക്കാർ

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 വയസ്സായി ഉയർത്താനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. തൽക്കാലം തുടർനടപടികൾ വേണ്ടെന്നാണ് തീരുമാനം. സംസ്ഥാന സർക്കാരിന് കീഴിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും വിരമിക്കൽ പ്രായം 58 ൽ…

ഐഎസ് വനിതാ തീവ്രവാദികളുടെ നേതാവ് ആലിസൺ ഫ്ലൂക്ക്-എക്രെന് 20 വർഷത്തെ തടവ്

അമേരിക്ക: ഇസ്ലാമിക് സ്റ്റേറ്റിലെ ഒരു കൂട്ടം വനിതാ തീവ്രവാദി സംഘത്തെ നയിച്ചുവെന്ന് സമ്മതിച്ച യുഎസ് യുവതിക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ചു. കൻസാസിൽ നിന്നുള്ള 42 കാരിയായ ആലിസൺ ഫ്ലൂക്ക്-എക്രെനാണ് കുറ്റം സമ്മതിച്ചത്. ഇറാഖ്, സിറിയ, ലിബിയ എന്നിവിടങ്ങളിൽ കഴിഞ്ഞ…

കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണം; ഗവര്‍ണര്‍ക്കെതിരെ വിസിമാര്‍ വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് വിസിമാർ ഹൈക്കോടതിയെ സമീപിച്ചു. നോട്ടീസിനു മറുപടിനല്‍കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് നീക്കം. തങ്ങളെ പുറത്താക്കാതിരിക്കാനുള്ള കാരണം ചോദിക്കാൻ ചാൻസലർക്ക് അധികാരമില്ലെന്ന് വി.സിമാർ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.…

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ കോടിയേരിയുടെ ഒഴിവിലേക്ക് പുതിയ അംഗമില്ല

തിരുവനന്തപുരം: അന്തരിച്ച കോടിയേരി ബാലകൃഷ്ണന് പകരം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പുതിയ അംഗമുണ്ടാകില്ല. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ പി.ബിയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ സെക്രട്ടേറിയറ്റിൽ പുതിയ അംഗത്തെ ഉൾപ്പെടുത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എറണാകുളം സംസ്ഥാന സമ്മേളനത്തിൽ രൂപീകരിച്ച സംസ്ഥാന സെക്രട്ടേറിയറ്റിൽ എം.വി.ഗോവിന്ദൻ അംഗമായിരുന്നില്ല.…

ഇൻസ്റ്റാഗ്രാം അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രശ്‌നം പരിഹരിച്ചു

ഉപയോക്താക്കളുടെ അക്കൗണ്ടുകൾ കൂട്ടത്തോടെ സസ്പെൻഡ് ചെയ്ത ഇൻസ്റ്റാഗ്രാമിലെ സാങ്കേതിക പ്രശ്നം പരിഹരിച്ചു. എന്നാൽ പ്രശ്നത്തിന്‍റെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് ഇന്ത്യക്കാർ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ തുറക്കാൻ കഴിയുന്നില്ലെന്ന് പരാതിപ്പെട്ടത്. സ്ക്രീൻഷോട്ട്…

മിസൈലുകൾ കൊണ്ട് പോരടിച്ച് ദക്ഷിണ കൊറിയയും ഉത്തര കൊറിയയും

സോൾ: അടുത്തിടെ നടന്ന ആയുധാഭ്യാസത്തെ തുടർന്ന് ദക്ഷിണ കൊറിയൻ അതിർത്തിയിൽ പ്രകോപനപരമായ നടപടികളുമായി ഉത്തരകൊറിയ. ദക്ഷിണ കൊറിയയെ ലക്ഷ്യമിട്ട് 10 മിസൈലുകളാണ് ഉത്തരകൊറിയ ബുധനാഴ്ച വിക്ഷേപിച്ചത്. മിസൈലുകൾ ശാന്ത സമുദ്രത്തിൽ പതിച്ചതായും ഉത്തരകൊറിയ പ്രകോപനം തുടരുന്നതിനാൽ ബങ്കറുകളിൽ അഭയം തേടാൻ പൗരൻമാർക്ക്…

ലാഭം 68.5% വർദ്ധിപ്പിച്ച് അദാനി പോർട്സ് ആൻഡ് ലോജിസ്റ്റിക്സ്

നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ അദാനി പോർട്ട്സ് സെസ് അറ്റാദായത്തിൽ 68.5 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ജൂലൈ-സെപ്റ്റംബർ കാലയളവിൽ അറ്റാദായം 1677.48 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 995.34 കോടി രൂപ അറ്റാദായം നേടിയിരുന്നു. മുൻവർഷത്തേക്കാൾ വരുമാനം…

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്‍റെ വിലയിൽ 200 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണ്ണത്തിന്‍റെ നിലവിലെ വിപണി വില 37480 രൂപയാണ്. അതേസമയം…