Month: November 2022

പാറശ്ശാല ഷാരോൺ വധക്കേസ്; ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം. കസ്റ്റഡിയിലിരിക്കെ അണുനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഗ്രീഷ്മയ്ക്ക് നിലവിൽ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. ഗ്രീഷ്മയെ മെഡിക്കൽ സംഘം പരിശോധിക്കും. തുടർന്ന് സെൽ…

ബഹ്റൈൻ ഇസാ ടൗൺ ടൂർണമെന്റിൽ ജേതാവായി സൗദി വനിത ടെന്നിസ് താരം

റിയാദ്: ബഹ്റൈനിൽ നടന്ന ജെ ഫൈവ് ഇസാ ടൗൺ ടൂർണമെന്റിൽ ജേതാവായി സൗദി വനിത ടെന്നീസ് താരം യാര അൽ-ഹഖ്ബാനി. ഞായറാഴ്ച നടന്ന ഫൈനലിൽ റഷ്യൻ താരം ടാംറ എർമകോവിനെ 6-4, 6-2 എന്ന സ്‌കോറിനാണ് 17കാരി തോൽപിച്ചത്. രണ്ടാം തവണയാണ്…

ടി 20 ലോകകപ്പ്; മഴ തുണച്ചു, 5 റൺസിന് ഇന്ത്യയ്ക്ക് വിജയം

ട്വന്‍റി20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ഇന്ത്യയെ വിറപ്പിച്ച് ബംഗ്ലാദേശ് കീഴടങ്ങി. അവസാന പന്തുവരെ നീണ്ട ആവേശ പോരാട്ടത്തിൽ അഞ്ചു റൺസിനാണ് ഇന്ത്യയുടെ വിജയം. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ബംഗ്ലാദേശിന് വിജയലക്ഷ്യം 16 ഓവറിൽ 151 റൺസാക്കി ചുരുക്കിയിരുന്നു. എന്നാൽ, 16…

തന്നിലാണ് സര്‍വാധികാരങ്ങളും എന്ന് കരുതുന്നു; ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. ചാന്‍സലര്‍ പദവിയിലിരുന്ന് സംസ്ഥാനത്തെ സര്‍വകലാശാലകളെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണത ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ അധികാരങ്ങളും തന്നിലാണ് എന്ന് കരുതിയാല്‍ അവിടെ ഇരിക്കാമെന്നേയുള്ളൂ. ആരും ഇതൊന്നും അംഗീകരിച്ച് കൊടുക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.…

സ്വർണാഭരണങ്ങളുടെ ഡിമാൻഡ് വർദ്ധനവിൽ രാജ്യം മുന്നിൽ

ന്യൂഡല്‍ഹി: ഇന്ത്യയിൽ 2022ൽ സ്വർണ്ണാഭരണ ഡിമാൻഡ് ശക്തമായ തിരിച്ചുവരവ് നടത്തി. മൂന്നാം പാദത്തിൽ ഡിമാൻഡ് 17% വർദ്ധിച്ച് 146 ടണ്ണായി. വേൾഡ് ഗോൾഡ് കൗൺസിലിന്‍റെ കണക്കുകൾ പ്രകാരം, മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇതുവരെ സ്വർണ്ണാഭരണ ഡിമാൻഡ് 10% വർദ്ധിച്ച്…

മാതാപിതാക്കളുടെ വൈവാഹിക നില പരിഗണിക്കാതെ തന്നെ ജനന സർട്ടിഫിക്കറ്റ് നല്കാൻ യുഎഇ

യുഎഇ: യുഎഇയിൽ ഇനി മാതാപിതാക്കളുടെ വൈവാഹിക നിലയും പിതാവ് ഉണ്ടോ ഇല്ലയോ എന്നതും കുഞ്ഞുങ്ങളുടെ ജനന സർട്ടിഫിക്കറ്റ് ലഭിക്കാൻ തടസമാകില്ല. പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് യു.എ.ഇ.യുടെ ജനന-മരണ രജിസ്ട്രി നിയന്ത്രിക്കുന്ന ഡിക്രി നമ്പർ…

ട്വിറ്റർ ബ്ലൂ ടിക്ക്; ഓട്ടോപേ സൗകര്യവുമായി എൻപിസിഐ

ന്യൂഡല്‍ഹി: ട്വിറ്റർ അക്കൗണ്ടുകളിലെ ബ്ലൂ ടിക്കിന് ഉപയോക്താക്കളിൽ നിന്ന് പണം ഈടാക്കുമെന്ന എലോൺ മസ്കിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ യുപിഐ ഓട്ടോപേയ്ക്ക് എൻപിസിഐ നിർദ്ദേശം നൽകി. ബ്ലൂ ടിക്കുകൾക്ക് പ്രതിമാസം 8 ഡോളർ അല്ലെങ്കിൽ 662 രൂപ ഉപയോക്താക്കളിൽ നിന്ന് ഈടാക്കുമെന്നാണ് മസ്ക്…

ട്വന്റി 20 ലോകകപ്പിൽ വിരാട് കോഹ്ലിക്ക് റെക്കോർഡ്

അഡ്‌ലെയ്ഡ്: ട്വന്റി 20 ലോകകപ്പിൽ വിരാട് കോഹ്ലിക്ക് റെക്കോർഡ്. ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡാണ് കോഹ്ലി സ്വന്തമാക്കിയത്. ശ്രീലങ്കയുടെ മഹേല ജയവർധനയെയാണ് കോഹ്ലി മറികടന്നത്. 2014ൽ 1016 റൺസ് കുറിച്ചാണ് ജയവർധന റെക്കോർഡ് ബുക്കിൽ ഇടം നേടിയത്.…

ആരാധകർക്ക് കിംഗ് ഖാന്‍റെ സമ്മാനം; തകർപ്പന്‍ ആക്ഷൻ രംഗങ്ങളുമായി പത്താൻ ടീസർ

ആരാധകർ ഏറെ കാത്തിരിക്കുന്ന ഷാറൂഖ് ഖാന്റെ ബിഗ് ബജറ്റ് ചിത്രമാണ് ‘പത്താൻ’. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ റിലീസായി. കിംഗ് ഖാന്റെ തകർപ്പന്‍ ആക്ഷൻ രംഗങ്ങളാണ് പത്താൻ ടീസറിന്‍റെ പ്രധാന ഹൈലൈറ്റ്. ഷാറൂഖ് ഖാനൊപ്പം ദീപിക പദുകോണും ജോൺ എബ്രഹാമും…

ഐഫോണുകൾ ഒഴികെ എല്ലാ 5ജി ഫോണുകളിലും നവംബറിൽ എയർടെൽ 5ജി ലഭ്യമാകും

ഈ മാസം പകുതിയോടെ ആപ്പിൾ ഐഫോണുകൾ ഒഴികെയുള്ള എല്ലാ 5 ജി ഫോണുകളിലും എയർടെൽ 5 ജി സേവനങ്ങൾ ലഭ്യമാകുമെന്ന് ഭാരതി എയർടെൽ അറിയിച്ചു. നവംബർ ആദ്യവാരം ആപ്പിൾ പുതിയ സോഫ്റ്റ് വെയർ അപ്ഗ്രേഡ് അവതരിപ്പിക്കുമെന്നും ഡിസംബർ പകുതിയോടെ എയർടെൽ 5ജി…