Month: November 2022

മഹാരാജാസ് കോളേജിലെ സംഘർഷം; 4 പേര്‍ അറസ്റ്റില്‍, മുപ്പതോളം പേർക്കെതിരെ കേസ്

കൊച്ചി: മഹാരാജാസ് കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട് 4 പേർ അറസ്റ്റില്‍. കെ.എസ്.യു യൂണിറ്റ് പ്രസിഡന്‍റ് അതുൽ, എസ്.എഫ്.ഐ പ്രവർത്തകരായ അനന്തു, മാലിക്, കോളേജിന് പുറത്ത് നിന്നെത്തിയ ഹഫീസ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് മുപ്പതോളം പേർക്കെതിരെ പൊലീസ്…

ആരോഗ്യത്തിന് നല്ലതെന്ന് പ്രചാരണം; ചൈനയിൽ വൈറൽ ആയി മുതല നടത്തം

ഇന്ന് ആരോഗ്യത്തോടെയും ഫിറ്റായും തുടരാനുള്ള നിരവധി വഴികൾ പലരും സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യാറുണ്ട്. അത്തരത്തിൽ ചൈനയിൽ ഇപ്പോൾ ട്രെൻഡ് ആയിരിക്കുന്നത് മുതല നടത്തമാണ്.  തികച്ചും അജ്ഞാതമായിരുന്ന ഈ മുതല നടത്തം ഇപ്പോൾ ചൈനയിൽ വൈറൽ ആണ്. പ്രായമായവർ ഉൾപ്പെടെ നിരവധി ആളുകളാണ്…

വഞ്ചിച്ച പങ്കാളിയുടെ മുഖം സ്വന്തം മുഖത്ത് ടാറ്റൂ ചെയ്ത് യുവതി

തന്നെ വഞ്ചിച്ച പങ്കാളിയുടെ മുഖം സ്വന്തം മുഖത്ത് ടാറ്റൂ ചെയ്ത് യുവതി. നരേലി നജം എന്ന യുവതിയാണ് തന്‍റെ പങ്കാളിയുടെ മുഖം ഇത്തരത്തിൽ പച്ചകുത്തിയത്. നരേലി എല്ലായ്പ്പോഴും തന്‍റെ ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്. ഇവർക്ക് അടുത്തിടെ ഒരു മകനുണ്ടായി.…

ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഡിസംബർ 1,5 തീയതികളിൽ

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഡിസംബർ 1, 5 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ഡിസംബർ എട്ടിന് ഫലം പ്രഖ്യാപിക്കും. രണ്ട് ഘട്ടങ്ങളിലായി 182 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തിൽ 89 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തിൽ 93 മണ്ഡലങ്ങളിലുമാണ്…

എ.എം.ആരിഫ് എം പി ഓടിച്ച കാർ അപകടത്തിൽ പെട്ടു; പരിക്ക് ഗുരുതരമല്ല

ആലപ്പുഴ: എ.എം. ആരിഫ് എം.പി ഓടിച്ച കാർ അപകടത്തിൽപ്പെട്ടു. ചേർത്തലയിൽ വച്ചായിരുന്നു അപകടം. എം പിയുടെ കാലിന് പരിക്കേറ്റു. കാറിനുള്ളിൽ കുടുങ്ങിയ എം.പിയെ അഗ്നിരക്ഷാസേന പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമല്ല.

കാഞ്ഞങ്ങാട് കോളേജ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആൺസുഹൃത്ത് അറസ്റ്റിൽ

കാഞ്ഞങ്ങാട്: കോളേജ് വിദ്യാർത്ഥിനി നന്ദ വിനോദിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലൂരാവി മൗലക്കരിയത് വീട്ടിൽ സിദ്ദിഖിന്റെ മകൻ എം.കെ അബ്ദുൾ ഷുഹൈബിനെയാണ് (20) ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഹൊസ്ദുർഗ് ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തത്. 2 വർഷമായി ഇരുവരും…

ഡൽഹി കോളേജുകളിൽ പ്രവേശനം നേടുന്ന കേരള സിലബസുകാർ കുറയുന്നു

ന്യൂഡൽഹി: ദേശീയതല ബിരുദപ്രവേശനത്തിന് പൊതുപരീക്ഷ (സി.യു.ഇ.ടി) മാനദണ്ഡമായതോടെ, ഡൽഹിയിലെ കോളേജുകളിൽ പ്രവേശനം നേടുന്ന, കേരള സിലബസിൽ പഠിച്ച വിദ്യാർഥികളുടെ എണ്ണം നാലിലൊന്നായി കുറഞ്ഞു. ഇത്തവണ ക്ലാസുകൾ ആരംഭിച്ചപ്പോൾ ആയിരത്തിൽ താഴെ വിദ്യാർഥികൾ മാത്രമാണ് പ്രവേശനം നേടിയത്. കേരള സിലബസിൽ പഠിച്ച വിദ്യാർത്ഥികൾക്ക്…

പരാതിക്കാരിയെ മർദ്ദിച്ച കേസ്; എൽദോസ് കുന്നപ്പിള്ളിക്ക് മുൻകൂർ ജാമ്യം

തിരുവനന്തപുരം: പീഡനക്കേസിലെ പരാതിക്കാരിയെ മർദ്ദിച്ച കേസിൽ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്ക് ജാമ്യം. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും രാജ്യം വിടരുതെന്നും കോടതി നിർദേശിച്ചു. പരാതിക്കാരിയെ അഭിഭാഷകന്‍റെ ഓഫീസിൽ വച്ച് മർദ്ദിച്ചെന്നാണ് കേസ്. ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് വാദം പരിഗണിച്ചത്.…

യുഎഇയുടെ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി അടുത്ത വർഷം ജനുവരി മുതൽ

അബുദാബി: തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി യു.എ.ഇ.യിൽ ആരംഭിക്കുന്നു. ജോലി നഷ്ടപ്പെട്ട സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 3 മാസത്തേക്ക് നഷ്ടപരിഹാരം നൽകുന്ന പദ്ധതി 2023 ജനുവരി മുതൽ ആണ് ആരംഭിക്കുക. സ്വകാര്യ മേഖലയിലെ ജീവനക്കാരെയും രാജ്യം ചേർത്തുപിടിക്കുന്നതിന്റെ ഉദാഹരണമായ നടപടിയാണിതെന്ന് മാനവ വിഭവശേഷി,…

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു; ഇന്ന് 120 രൂപയാണ് കുറഞ്ഞത്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഇന്നലെ കുത്തനെ ഉയർന്ന സ്വർണ വില ഇന്ന് ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്ന് 120 രൂപ കുറഞ്ഞു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്‍റെ…