Month: November 2022

യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

യു.എ.ഇ: നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച്, ഇന്ന് യുഎഇയിൽ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും. ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദ്വീപുകൾ, ചില തീരപ്രദേശങ്ങൾ, വടക്കൻ പ്രദേശങ്ങൾ എന്നിവ ചിലപ്പോൾ മേഘാവൃതമായിരിക്കും. രാത്രിയിൽ നേരിയ മഴ…

ഇന്ത്യയിൽ പലർക്കും ട്വിറ്ററിൽ ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ ഇന്ത്യയിൽ പലർക്കും ലഭ്യമല്ല. വെബ്സൈറ്റിൽ ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെന്ന പരാതിയുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ‘എന്തോ കുഴപ്പം സംഭവിച്ചു, വിഷമിക്കേണ്ട – ദയവായി വീണ്ടും ശ്രമിക്കുക’ എന്നാണ് വെബ്സൈറ്റിൽ ലോഗിൻ ചെയ്യുമ്പോൾ കാണിക്കുന്നത്. ട്വിറ്ററിലെ…

കണ്ണൂരിൽ ഇതരസംസ്ഥാന ബാലന് നേരെയുണ്ടായ ആക്രമണത്തിൽ പൊലീസിനെതിരെ ആഞ്ഞടിച്ച് വി.ഡി സതീശൻ

തിരുവനന്തപുരം: കണ്ണൂരിൽ നിർത്തിയിട്ടിരുന്ന കാറിൽ ചാരിനിന്ന പിഞ്ചുകുഞ്ഞിനെ ചവിട്ടിയത് ക്രൂരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജസ്ഥാനിൽ നിന്ന് ജോലി തേടി കേരളത്തിലെത്തിയ ഒരു കുടുംബത്തിലെ കുട്ടിയോട് കാട്ടിയ ക്രൂരതയിൽ കേരളം തലകുനിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിയെ ഇന്നലെ രാത്രി…

കെടിയു വി.സി സ്ഥാനം ഏറ്റെടുക്കാനെത്തിയ സിസ തോമസിനെ എസ്.എഫ്.ഐ തടഞ്ഞു

തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയിൽ വി.സി സ്ഥാനം ഏറ്റെടുക്കാനെത്തിയ സിസ തോമസിനെ കാമ്പസിൽ പ്രവേശിക്കുന്നതിൽ നിന്ന് എസ്.എഫ്.ഐ പ്രവർത്തകരും ജീവനക്കാരും ചേർന്ന് തടഞ്ഞു. സർക്കാർ ശുപാർശ നിരസിച്ച ഗവർണർ ഇന്നലെ കെടിയു വൈസ് ചാൻസലറുടെ താൽക്കാലിക ചുമതല സിസയ്ക്ക് നൽകിയിരുന്നു. സുപ്രീം…

അദാനി എന്റർപ്രൈസസ് അറ്റാദായം 117% വർദ്ധിച്ചു

അദാനി എന്‍റർപ്രൈസസിന്‍റെ അറ്റാദായം ഇരട്ടിയിലധികമായി. നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ) അദാനി എന്‍റർപ്രൈസസ് 460.94 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 212.41 കോടി രൂപ അറ്റാദായം നേടിയിരുന്നു. അറ്റാദായം 117 ശതമാനം…

തൊഴിലാളികൾക്ക് ആശ്വാസമായി പിഎഫ് പെൻഷൻ കേസിൽ വിധി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: തൊഴിലാളികൾക്ക് അനുകൂലമായി പിഎഫ് പെൻഷൻ കേസിൽ വിധി പ്രഖ്യാപിച്ചു. ഹൈക്കോടതി വിധി സുപ്രീംകോടതി ഭാഗികമായി ശരിവച്ചു. പെൻഷൻ 12 മാസത്തെ ശരാശരിയിൽ നൽകണമെന്നാണ് നിർദ്ദേശം. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ശമ്പളത്തിന് ആനുപാതികമായി പിഎഫ്…

സര്‍ക്കാര്‍ ആറു വയസ്സുകാരന്റെ കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: തലശേരിയിൽ കാറിൽ ചാരിനിന്നതിന്‍റെ പേരിൽ ആറുവയസുകാരനെ മർദ്ദിച്ച സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നടപടി അങ്ങേയറ്റം അപലപനീയമാണ്. കുട്ടിക്കും കുടുംബത്തിനും നിയമസഹായം ഉൾപ്പെടെയുള്ള സഹായങ്ങൾ വനിതാ ശിശുവികസന വകുപ്പ് നൽകുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. “രാജസ്ഥാൻ…

ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടം ക്ലൈമാക്സിലേക്ക്

സിഡ്നി: ടി20 ലോകകപ്പിലെ എല്ലാ ടീമുകളും 4 മത്സരങ്ങൾ വീതം പൂർത്തിയാക്കിയതോടെ സൂപ്പർ 12 പോരാട്ടങ്ങൾ ക്ലൈമാക്സിലെത്തി. 2 ഗ്രൂപ്പുകളിൽ നിന്ന് 2 ടീമുകൾ വീതമാവും സെമിയിലെത്തുക. ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ്പ് രണ്ടിൽ ഓരോ ടീമിനും ഓരോ മത്സരം വീതമാണ് ഉണ്ടാവുക.…

ട്വിറ്ററിൽ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടൽ ഇന്ന് മുതൽ

വാഷിങ്ടൺ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിലെ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ ഇന്ന് മുതൽ ആരംഭിക്കും. ഓഫീസുകൾ താൽക്കാലികമായി അടയ്ക്കുകയാണെന്നും പിരിച്ചുവിട്ട ജീവനക്കാരുടെ വിവരങ്ങൾ ഇ-മെയിൽ വഴി അറിയിക്കുമെന്നും ട്വിറ്റർ അറിയിച്ചു. ശതകോടീശ്വരനായ എലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം, ധാരാളം ജീവനക്കാരെ…

ലോകകപ്പ് അടുത്തിരിക്കെ ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസിഡറായി ലയണല്‍ മെസ്സി

ന്യൂഡല്‍ഹി: അർജന്‍റീനൻ ഫുട്ബോൾ സൂപ്പർതാരം ലയണൽ മെസിയെ എഡ്യുടെക് കമ്പനിയായ ബൈജൂസിന്‍റെ ആഗോള ബ്രാൻഡ് അംബാസഡറായി നിയമിച്ചു. മെസി ബൈജൂസുമായി കരാർ ഒപ്പിട്ടു. ബൈജൂസ് സോഷ്യൽ ഇനിഷ്യേറ്റീവ് ബ്രാൻഡ് അംബാസഡറായിട്ടാണ് ലയണൽ മെസിയെ നിയമിച്ചത്. ബൈജൂസിന്‍റെ ജഴ്സി അണിഞ്ഞ് ഖത്തർ ലോകകപ്പിന്…