Month: November 2022

ബെംഗളൂരുവിൽ പുതിയ ഷോപ്പിങ് മാൾ തുടങ്ങാൻ ലുലു ഗ്രൂപ്പ്

ബെംഗളൂരു: ലുലു ഗ്രൂപ്പ് കർണാടകയിൽ 2,000 കോടി രൂപയുടെ നിക്ഷേപം നടത്തും. ബെംഗളൂരുവിൽ പുതിയ ഷോപ്പിംഗ് മാളും ഭക്ഷ്യ കയറ്റുമതി യൂണിറ്റും സ്ഥാപിക്കും. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത നിക്ഷേപക സംഗമത്തിലാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഇക്കാര്യം…

പ്ലസ്ടു കോഴക്കേസിലെ ഹർജി കോടതി തള്ളി; കെ.എം.ഷാജിക്ക് തിരിച്ചടി

കോഴിക്കോട്: പ്ലസ് ടു കോഴക്കേസിൽ മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിക്ക് കോടതിയിൽ തിരിച്ചടി. വീട്ടിൽ നിന്ന് പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന കെ.എം ഷാജിയുടെ വാദം തള്ളി കോഴിക്കോട് വിജിലൻസ് കോടതി. രേഖകളിൽ പൊരുത്തക്കേടുകളുണ്ടെന്നും കോടതി പറഞ്ഞു. അഴീക്കോടിലെ വീട്ടിൽ…

ഡ്രൈവിങ്ങിനിടെ മൊബൈലില്‍ ചാറ്റിങ്ങ്; ബസ് ഡ്രൈവര്‍ക്കെതിരേ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി: ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ ചാറ്റ് ചെയ്തതിന് ബസ് ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. ആലുവ-തേവര റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവർ റുഷീബിനെയാണ് മോട്ടോർ വാഹന വകുപ്പ് അറസ്റ്റ് ചെയ്തത്. യാത്രക്കാരുമായി സര്‍വീസ് നടത്തുന്നതിനിടെ ഇയാൾ മൊബൈൽ…

ഇന്ത്യയിൽ വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഒക്ടോബർ അവസാന വാരത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റിൽ നിന്ന് (യുഎഇ) ദേശീയ തലസ്ഥാനത്തെത്തിയ 29 കാരനെ മങ്കിപോക്സ് ബാധിച്ച് ലോക് നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ഇന്ത്യയിൽ മങ്കിപോക്സ് ബാധിതരുടെ എണ്ണം 19 ആയി. ദുബായിൽ ഷെഫായി ജോലി ചെയ്യുന്ന…

തലശ്ശേരി മർദനം; പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് വിശദീകരണം

കണ്ണൂർ: കാറിൽ ചാരിനിന്നതിന് ആറുവയസുകാരനെ മർദ്ദിച്ചതിനെ തുടർന്ന് രാത്രി തന്നെ പൊലീസിൽ പരാതി നൽകിയിരുന്നതായി ആറുവയസുകാരന്‍റെ കുടുംബം പറഞ്ഞു. രാത്രി 9 മണിയോടെയാണ് പരാതി നൽകിയതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. അതേസമയം, സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും…

ഏഷ്യൻ ചെസ്സ് ചാമ്പ്യൻഷിപ്പ് കിരീടം പ്രഗ്യാനന്ദയ്ക്കും നന്ദിതയ്ക്കും

ന്യൂഡൽഹി: ഏഷ്യൻ ചെസ്സ് കിരീടം ടോപ്പ് സീഡ് ആർ.പ്രഗ്യാനന്ദ, പി.വി.നന്ദിത എന്നിവർക്ക്. ഓപ്പൺ വിഭാഗത്തിൽ അവസാന റൗണ്ടിൽ ബി അധിബനുമായി സമനിലയിൽ പിരിഞ്ഞ പ്രഗ്യാനന്ദ 7 പോയിന്‍റുമായി കിരീടം നേടി. വനിതാ വിഭാഗത്തിൽ പി.വി നന്ദിത 7.5 പോയിന്‍റ് നേടി കിരീടം…

തുടർച്ചയായ രണ്ടാംതവണയും സ്കൂൾ വിദ്യാഭ്യാസ നിലവാരത്തിൽ മികവ് പുലര്‍ത്തി കേരളം

ന്യൂഡൽഹി: 2020-21 അധ്യയന വർഷത്തെ സ്കൂളുകളുടെ പ്രവർത്തന ഗുണനിലവാര സൂചികയിൽ കേരളം മികവ് പുലർത്തി. മറ്റ് ആറ് സംസ്ഥാനങ്ങളോടൊപ്പം രണ്ടാം സ്ഥാനത്താണ് (ലെവൽ-2). തുടർച്ചയായ രണ്ടാം തവണയാണ് കേരളം ലെവൽ രണ്ടിലെത്തുന്നത്. മൊത്തം 1000 പോയിന്‍റുകളിൽ വിവിധ പാരാമീറ്ററുകൾ അനുസരിച്ച് 900-950…

സൗദി ദേശീയ ഗെയിംസിൽ സ്വർണം നേടി മലയാളി പെൺകുട്ടി; സമ്മാനത്തുക 2.20 കോടി

ദോഹ: സൗദി ദേശീയ ഗെയിംസിൽ ബാഡ്മിന്‍റണിൽ സ്വർണമെഡൽ നേടി മലയാളി പെണ്‍കുട്ടി. റിയാദിൽ പ്രവാസിയായ കോഴിക്കോട് കൊടുവള്ളി സ്വദേശി ഖദീജ നിസയാണ് ബാഡ്മിന്‍റൺ മത്സരത്തിൽ വിജയിച്ചത്. ഖദീജയ്ക്ക് 2.20 കോടി ഇന്ത്യൻ രൂപ ക്യാഷ് പ്രൈസ് ലഭിക്കും. വനിതാ സിംഗിൾസ് ബാഡ്മിന്‍റണിലാണ്…

ഇന്ത്യയില്‍ നിന്ന് പുതിയ ഇനം തേനീച്ചയെ കണ്ടെത്തി

പശ്ചിമഘട്ട ബയോസ്ഫിയർ റിസർവിൽ ഒരു പുതിയ ഇനം തേനീച്ചയെ ഗവേഷണ സംഘം കണ്ടെത്തി. 200 വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയിൽ നിന്ന് പുതിയ ഇനം തേനീച്ചയെ കണ്ടെത്തുന്നത്. പുതുതായി കണ്ടെത്തിയ തേനീച്ചയ്ക്ക് ഇരുണ്ട നിറം കാരണം ‘എപിസ് കരിഞ്ഞൊടിയൻ’ എന്ന…

രാജ്യത്തെ ആക്ടീവ് കോവിഡ് കേസുകൾ 15,705 ആയി കുറഞ്ഞു

ന്യൂഡല്‍ഹി: 24 മണിക്കൂറിൽ 1,216 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ, ഇന്ത്യയിലെ കോവിഡ്-19 കേസുകളുടെ എണ്ണം 4 കോടിക്ക് മുകളിലായി. അതേസമയം സജീവ കേസുകൾ 15,705 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അപ്ഡേറ്റ് ചെയ്ത കണക്കുകൾ വ്യക്തമാക്കുന്നു.…