Month: November 2022

8,000 കോടിയുടെ ഐപിഒയുമായി ആകാശ് ബൈജൂസ്

പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് തയ്യാറെടുത്ത് ബൈജൂസിന് കീഴിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്‍റർ ശൃംഖലയായ ആകാശ് എഡ്യൂക്കേഷണൽ സർവീസസ്. ഐപിഒയിലൂടെ ഏകദേശം 1 ബില്യൺ ഡോളർ (ഏകദേശം 8,000 കോടി രൂപ) സമാഹരിക്കുകയാണ് ബൈജൂസിന്‍റെ ലക്ഷ്യം. അടുത്ത വർഷം ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ ആകാശ്…

‘യുദ്ധങ്ങളിലേക്ക്’ വലിച്ചിഴക്കരുത്; ടീമുകള്‍ക്ക് കത്തയച്ച് ഫിഫ

ലോകകപ്പിൽ ഫുട്ബോളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്റിനോ ആവശ്യപ്പെട്ടു. ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കായികരംഗത്തെ, മറ്റ് പ്രത്യയശാസ്ത്രപരമോ രാഷ്ട്രീയമോ ആയ “യുദ്ധങ്ങളിലേക്ക്” വലിച്ചിഴക്കരുതെന്നും ലോകകപ്പ് ടീമുകൾക്ക് അയച്ച കത്തിൽ ഫിഫ ആവശ്യപ്പെട്ടു. എൽജിബിടി കമ്മ്യൂണിറ്റികൾ മുതൽ കുടിയേറ്റ…

ഷാരോൺ വധക്കേസ്; ഗ്രീഷ്മയെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയെ കോടതി ഏഴ് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. തെളിവെടുപ്പ് വീഡിയോയിൽ പകർത്തണമെന്നും കോടതി നിർദ്ദേശിച്ചു. നെയ്യാറ്റിൻകര കോടതിയാണ് ഗ്രീഷ്മയെ കസ്റ്റഡിയില്‍ വിട്ടത്. ഗ്രീഷ്മയുടെ കസ്റ്റഡി…

ഇന്ത്യയിൽ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വർധനവ്; സ്കൂളുകളും അധ്യാപകരും കുറയുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് സ്‌കൂളുകളില്‍ പുതുതായി പ്രവേശിച്ച വിദ്യാര്‍ഥികളുടെ എണ്ണത്തിൽ വർധനവുണ്ടായതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. അതേസമയം സ്‌കൂളുകളുടെയും അധ്യാപകരുടെയും എണ്ണം കുറഞ്ഞു. കോവിഡിന്റെ രണ്ടാം തരംഗം സ്കൂള്‍ വിദ്യാഭ്യാസത്തെ കാര്യമായി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഇരുപതിനായിരത്തിലധികം സ്കൂളുകള്‍ പൂട്ടുകയും 1.89 ലക്ഷം അധ്യാപകര്‍…

ഗുജറാത്തിൽ ഇസുദാന്‍ ഗഢ്‌വി എഎപി മുഖ്യമന്ത്രി സ്ഥാനാർത്ഥി

ന്യൂഡല്‍ഹി: ഗുജറാത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആംആദ്മി പാർട്ടി. ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകനായിരുന്ന ഇസുദാന്‍ ഗഢ്‌വിയാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. അഭിപ്രായ വോട്ടെടുപ്പില്‍ 73% വോട്ട് നേടിയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായത്. കഴിഞ്ഞ വര്‍ഷമാണ് ഇസുദാന്‍, ആം…

റാലിക്കിടെയുണ്ടായ വെടിവെപ്പ്; ഇമ്രാന്‍ ഖാന്‍റെ കാലില്‍ നിന്നും വെടിയുണ്ട നീക്കം ചെയ്തു

പാകിസ്ഥാന്‍: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ കാലില്‍ നിന്നും വെടിയുണ്ട നീക്കം ചെയ്തു. വെടിയുണ്ടയേറ്റതിനെ തുടർന്ന് കാലിലെ അസ്ഥിക്ക് പൊട്ടലുണ്ടായെങ്കിലും പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ശാരീരിക പ്രശ്നങ്ങൾ നിയന്ത്രണ വിധേയമാണെങ്കിലും അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തന്നെയാണ്. ഇമ്രാൻ ഖാന്‍റെ…

വർക്ക്‌ഷോപ്പിൽ കയറി മടുത്തു; സ്വന്തം വാഹനത്തിന് തീയിട്ട് ഉടമ

ജോധ്പൂർ: ഒരുപാട് ആഗ്രഹിച്ച് വാങ്ങിയ വണ്ടി സ്ഥിരം വർക്ക്‌ഷോപ്പിൽ ആണെങ്കിൽ ആർക്കായാലും ദേഷ്യം വരും. സർവീസ് സെന്‍ററിൽ കയറി മടുത്താൽ, വാഹനത്തിന് തീയിടുന്നതിനെക്കുറിച്ച് വരെ ചിന്തിച്ചേക്കാം. രാജസ്ഥാനിലെ ജോധ്പൂർ സ്വദേശിയായ ഒരാൾ ഈ ആശയം പ്രാവർത്തികമാക്കിയിരിക്കുകയാണ്. രണ്ട് വർഷം മുമ്പ് വാങ്ങിയ…

ഇന്ത്യയിലെ ക്ലിയറിങ് കോര്‍പറേഷനുകള്‍ക്ക് വിലക്കേർപ്പെടുത്തി യൂറോപ്യന്‍ യൂണിയൻ

ഇന്ത്യയിലെ ആറ് ക്ലിയറിംഗ് കോർപ്പറേഷനുകളുടെ അംഗീകാരം യൂറോപ്യൻ യൂണിയന്‍റെ ധനവിപണി റെഗുലേറ്ററായ യൂറോപ്യൻ സെക്യൂരിറ്റീസ് ആൻഡ് മാർക്കറ്റ്സ് അതോറിറ്റി പിൻവലിച്ചു. ക്ലിയറിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ ക്ലിയറിങ് കോര്‍പറേഷന്‍, എന്‍എസ്ഇ ക്ലിയറിങ് കോര്‍പറേഷന്‍, മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ക്ലിയറിങ്, ഇന്ത്യ…

കൈക്കൂലി വാങ്ങുന്നതിനിടെ പത്തനംതിട്ടയിൽ ഡോക്‌ടർ വിജിലൻസിന്റെ പിടിയിൽ

പത്തനംതിട്ട: കൈക്കൂലി വാങ്ങുന്നതിനിടെ പത്തനംതിട്ടയില്‍ ഡോക്ടര്‍ പിടിയില്‍. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ നേത്രരോഗ വിദ‌ഗ്ധൻ ഡോക്ടർ ഷാജി കെ. മാത്യുവിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വെള്ളിയാഴ്‍ച രാവിലെ വിജിലൻസ് പിടികൂടിയത്. ശസ്ത്രക്രിയക്കായി എത്തുന്ന രോഗികളിൽ നിന്ന് കൈക്കൂലി വാങ്ങുന്നെന്ന പരാതിയെ തുടർന്നാണ് വിജിലൻസ്…

കേരളത്തിലും തമിഴ്നാട്ടിലും വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബുധനാഴ്ചയോടെ ശ്രീലങ്കൻ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്ക് കാരണമാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള തീരത്തിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ചക്രവാതച്ചുഴിയിൽ നിന്നും തെക്കൻ ആൻഡമാൻ…