Month: November 2022

രാജ്യത്ത് തൊഴിലില്ലായ്മനിരക്ക് കൂടുന്നു: കേരളത്തില്‍ കുറഞ്ഞു

ന്യൂഡൽഹി: ഇന്ത്യൻ ഇക്കണോമിക് മോണിറ്ററിംഗ് സെന്‍റർ (സിഎംഐഇ) പറയുന്നതനുസരിച്ച്, ഉത്സവ സീസണുകൾക്കിടയിലും ഒക്ടോബറിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വർദ്ധിച്ചിട്ടുണ്ട്. അതേസമയം, കേരളത്തിൽ തൊഴിലില്ലായ്മാ നിരക്ക് ഗണ്യമായി കുറഞ്ഞു. ഒക്ടോബറിൽ സംസ്ഥാനത്ത് 4.8 ശതമാനം തൊഴിലില്ലായ്മയാണ് രേഖപ്പെടുത്തിയത്. കൊവിഡ് ലോക്ക്ഡൗണിന് ശേഷം രാജ്യത്തെ…

സ്വന്തം വീടിന്റെ ഗൃഹപ്രവേശത്തിനു പോകാന്‍ പോലീസുകാരനെ അനുവദിച്ചില്ല; വിവാദമായതോടെ നടപടി

തിരുവനന്തപുരം: അഞ്ച് വർഷം കൊണ്ട് നിർമ്മിച്ച വീടിന്‍റെ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുക്കാൻ പോലീസുകാരന് അവധി നൽകിയില്ല. സംഭവം വിവാദമായതോടെ എസ്.എ.പി ക്യാമ്പ് കമാൻഡന്‍റിനോട് എ.ഡി.ജി.പി റിപ്പോർട്ട് തേടി. കമാൻഡിംഗ് ഓഫീസറായ ബ്രിട്ടോയെ പരിശീലനത്തിൽ നിന്ന് ഒഴിവാക്കി. കെ.എ.പി ബറ്റാലിയൻ ഒന്നിലെ നെയ്യാറ്റിൻകര സ്വദേശിയായ…

കെ.എം.ഷാജിയുടെ വീട്ടില്‍നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത പണം കണ്ടുകെട്ടാന്‍ ഉത്തരവിട്ട് സര്‍ക്കാര്‍

കോഴിക്കോട്: മുൻ എം.എൽ.എ കെ.എം.ഷാജിയുടെ വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത പണം കണ്ടുകെട്ടാൻ സർക്കാർ ഉത്തരവിട്ടു. അഴിമതി നിരോധന നിയമപ്രകാരം 47,35,500 രൂപ കണ്ടുകെട്ടാനാണ് ഉത്തരവ്. പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് ഷാജി സമർപ്പിച്ച ഹർജി വെള്ളിയാഴ്ച കോഴിക്കോട് വിജിലൻസ് കോടതി തള്ളിയിരുന്നു.…

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാൻ പദ്ധതിയിട്ട് സി.പി.എം.

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാൻ സിപിഎം നീക്കം. വെള്ളിയാഴ്ച ചേർന്ന സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഗവർണറെ മാറ്റണമെന്ന ആവശ്യം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ പലതവണ ഉന്നയിച്ചതോടെയാണ്…

വധഗൂഢാലോചനയ്ക്ക് പിന്നില്‍ പാക് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരെന്ന് ഇമ്രാന്‍ ഖാൻ

ലാഹോര്‍: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്രീക്-ഇ-ഇൻസാഫ് തലവനുമായ ഇമ്രാൻ ഖാൻ വധശ്രമത്തെ അതിജീവിച്ച് ആശുപത്രി കിടക്കയിൽ നിന്ന് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു. കൊലപാതക ഗൂഢാലോചനയെക്കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ആഭ്യന്തരമന്ത്രി റാണാ സനാവുള്ള, കരസേന…

മിസൈൽ പരീക്ഷണവുമായി ഇന്ത്യ; നിരീക്ഷിക്കാൻ ചൈന

ന്യൂഡൽഹി: ഇന്ത്യയുടെ മിസൈൽ പരീക്ഷണത്തിന് മുന്നോടിയായി ചൈന ചാരപ്പണിക്കായി കപ്പൽ അയച്ചു. ഇന്ത്യൻ മിസൈൽ പരീക്ഷണങ്ങൾ നിരീക്ഷിക്കാൻ കഴിയുന്ന യുവാൻ വാങ്-6 കപ്പൽ ചൈന ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് അയച്ചതായി റിപ്പോർട്ടുകൾ പറയുന്നു. യുവാൻ വാങ്-6 നിലവിൽ ബാലിക്ക് സമീപമാണെന്ന് മറൈൻ ട്രാഫിക്…

ഓപ്പറേഷൻ താമര ആരോപണം; തുഷാര്‍ വെള്ളാപ്പള്ളിയുടെ ശബ്ദരേഖ പുറത്തുവിട്ട് ടിആര്‍എസ്

ഹൈദരാബാദ്: എംഎല്‍എമാർക്ക് പണം നൽകി കൂറുമാറ്റാൻ ശ്രമിച്ചെന്ന ആരോപണത്തിന് പിന്നാലെ തെലങ്കാന രാഷ്ട്രസമിതി തുഷാര്‍ വെള്ളാപ്പള്ളിയുടേതെന്ന പേരില്‍ ശബ്ദരേഖ പുറത്തുവിട്ടു. ബിജെപി സംഘടനാ ചുമതലയുള്ള ബി.എല്‍ സന്തോഷുമായി സംസാരിക്കാമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നതായി പുറത്തുവന്ന ശബ്ദരേഖയിലുണ്ട്. ഏജന്റുമായി സംസാരിക്കുന്ന ശബ്ദരേഖയെന്നാണ് ടിആര്‍എസിന്റെ…

സുധാകരൻ സംഘപരിവാറിന്‌ കുഴലൂതുന്നു; കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട്‌ വ്യക്തമാക്കണമെന്ന് സിപിഎം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്‍റെ പ്രസ്‌താവനയിൽ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം നിലപാട്‌ വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. “നേരത്തെ തന്നെ ബി.ജെ.പിയുമായി രഹസ്യ ചര്‍ച്ച നടത്തിയ സുധാകരനാണ് ഇപ്പോള്‍ ആര്‍.എസ്.എസിന്റെ ഉള്ളിലിരിപ്പ് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ബി.ജെ.പി…

തലശ്ശേരിയില്‍ കുട്ടിയെ ആക്രമിച്ച സംഭവം; കുട്ടിയെ സന്ദർശിച്ച് വി.ഡി സതീശന്‍

തലശ്ശേരി: തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന്റെ പേരിൽ യുവാവിന്‍റെ ചവിട്ടേറ്റ ആറു വയസുകാരനെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആശുപത്രിയിലെത്തി സന്ദർശിച്ചു. ഇതര സംസ്ഥാന സ്വദേശിയായ കുട്ടി ഇപ്പോൾ തലശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടുക…

ട്വന്റി 20 ലോകകപ്പ് സെമിയില്‍ കടന്ന് ന്യൂസീലന്‍ഡ്; സെമിയില്‍ കടക്കുന്ന ആദ്യ ടീം

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിൽ സെമി ഫൈനലിലെത്തുന്ന ആദ്യ ടീമായി ന്യൂസിലൻഡ്. വെള്ളിയാഴ്ച നടന്ന ഗ്രൂപ്പ് 1 മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയ 168 റൺസിന് ഒതുങ്ങിയതോടെയാണ് ന്യൂസിലൻഡ് സെമിയിലെത്തിയത്. ന്യൂസിലൻഡിന്‍റെ നെറ്റ് റൺ റേറ്റ് മറികടക്കാൻ ഓസ്ട്രേലിയക്ക് കുറഞ്ഞത് 185 റൺസെങ്കിലും നേടണമായിരുന്നു.…