Month: November 2022

യാത്രക്കാര്‍ കൂടിയിട്ടും ഇന്‍ഡിഗോയുടെ നഷ്ടം വർദ്ധിച്ചു

ഇൻഡിഗോ വിമാനക്കമ്പനിയായ ഇന്‍റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് 2022-23 ലെ ജൂലൈ-സെപ്റ്റംബർ കാലയളവിൽ 1,583.33 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,435.65 കോടി രൂപയുടെ നഷ്ടമാണ് ഇൻഡിഗോ രേഖപ്പെടുത്തിയത്. 2022-23 ലെ ആദ്യ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ കമ്പനിയുടെ…

ഉത്പാദനത്തിൽ ഒല സ്കൂട്ടർ നമ്പർ 1; ഒരു ലക്ഷം പിന്നിട്ട് നിർമാണം

ഉൽപാദനം ആരംഭിച്ച് 10 മാസത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടതായി ഒല സിഇഒ ഭവിഷ് അഗർവാൾ പറഞ്ഞു. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്കൂട്ടറായി ഒല മാറി. അടുത്ത വർഷം 10 ലക്ഷം യൂണിറ്റുകളും 2024…

ഐശ്വര്യയുടെ സംവിധാനത്തില്‍ അതിഥി വേഷത്തില്‍ രജനികാന്ത്

രജനീകാന്തിന്‍റെ മകൾ ഐശ്വര്യയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ലാൽ സലാം’ എന്നാണ് ചിത്രത്തിന്റെ പേര്. എ.ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. രജനീകാന്ത് അതിഥി വേഷത്തിലെത്തുന്ന ചിത്രത്തിൽ വിഷ്ണു വിശാലും വിക്രാന്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രജനീകാന്തിന്‍റെ മകൾ ഐശ്വര്യ ഇതിനകം…

ഗ്രീഷ്മയുടെ വീട്ടിൽ പൂട്ടുപൊളിച്ച് അജ്ഞാതൻ; തെളിവു നശിപ്പിക്കാൻ ശ്രമമെന്ന് സംശയം

തിരുവനന്തപുരം: പാറശ്ശാല മുരിയങ്കര സ്വദേശി ഷാരോൺ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ചു. കേസിലെ രണ്ടും മൂന്നും പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരുമായി തെളിവെടുപ്പ് നടത്തിയ ശേഷമാണ് പൊലീസ് സീൽ ചെയ്ത…

ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന് സിം കാർഡ് എത്തിച്ച് നൽകിയതിന് ഭാര്യക്കെതിരെ കേസ്

തൃശൂർ: ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന് സിം കാർഡ് രഹസ്യമായി കൈമാറിയ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. പോപ്പുലർ ഫ്രണ്ടിന്‍റെ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന ഇടുക്കി…

തലശ്ശേരിയിൽ മർദ്ദനമേറ്റ ആറു വയസുകാരൻ ഗണേഷിനെ മറ്റൊരാളും ഉപദ്രവിച്ചതായി സിസിടിവി ദൃശ്യം

തലശ്ശേരി: തലശ്ശേരിയിൽ മർദ്ദനമേറ്റ ആറു വയസുകാരൻ ഗണേഷിനെ മറ്റൊരാളും ഉപദ്രവിച്ചതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നു. കുട്ടി കാറിലേക്ക് നോക്കി നിൽക്കുമ്പോൾ വഴിപോക്കനായ ഒരാൾ വന്ന് കുട്ടിയുടെ തലക്കടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കാറിൽ ചാരിനിന്നതിന് കുട്ടിയെ ചവിട്ടിവീഴ്ത്തിയ കേസിലെ പ്രതി മുഹമ്മദ് ഷിഹാദ്…

ട്രെയിനിൽ യാത്ര ചെയ്ത വിദ്യാർഥിനികൾക്ക് നേരെ അശ്ലീല പ്രകടനം

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് ട്രെയിനിൽ യാത്ര ചെയ്ത വിദ്യാർഥിനികൾക്ക് നേരെ അശ്ലീല പ്രകടനം. ഇന്നലെ കോട്ടയം എക്സ്പ്രസിൽ വെച്ചാണ് ഒരാൾ വിദ്യാർഥികൾക്ക് നേരെ ലൈംഗിക പ്രദർശനം നടത്തിയത്. അശ്ലീല പ്രകടനം കാണിച്ചയാൾ വർക്കല എത്തിയപ്പോൾ ഇറങ്ങി. ദൃശ്യങ്ങൾ പെൺകുട്ടിയുടെ സുഹ്യത്താണ്…

രാജ്യത്തെ ആദ്യ വോട്ടര്‍ ശ്യാം സരണ്‍ നേഗി അന്തരിച്ചു

ഷിംല: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറായ ശ്യാം സരണ്‍ നേഗി (106) അന്തരിച്ചു. ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് അദ്ദേഹം അന്തരിച്ചത്. നവംബർ രണ്ടിനാണ് അദ്ദേഹം തപാൽ വോട്ട് രേഖപ്പെടുത്തിയത്. നവംബർ 12നാണ് ഹിമാചൽ പ്രദേശിൽ വോട്ടെടുപ്പ്…

ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിക്കാൻ സര്‍ക്കാര്‍

ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തുടർനടപടി സ്വീകരിക്കാത്തതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കോടതിയെ സമീപിക്കാനുള്ള സാധ്യത സംസ്ഥാന സർക്കാർ തേടുന്നു. ഇക്കാര്യത്തിൽ ഭരണഘടനാ വിദഗ്ധൻ ഫാലി എസ് നരിമാനിൽ നിന്ന് സംസ്ഥാന സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. ഗവർണറെ ചാൻസലർ സ്ഥാനത്ത്…

ഫ്രഞ്ച് പാര്‍ലമെന്റില്‍ ആഫ്രിക്കൻ വംശജനായ അംഗത്തിനെതിരെ വംശീയാധിക്ഷേപം

പാരീസ്: ഫ്രഞ്ച് പാർലമെന്‍റിലെ ആഫ്രിക്കൻ വംശജനായ ഒരു അംഗത്തിനെതിരെ തീവ്രവലതുപക്ഷ അംഗത്തിന്റെ ആക്രോശം. ദേശീയ റാലി നേതാവ് ഗ്രെഗോയർ ഡി ഫൊര്‍ണാസ് ഇടതുപക്ഷക്കാരനായ ഫ്രാൻസ് അണ്‍ബോവ്ഡിന്റെ കാർലോസ് മാർട്ടെൻസ് ബിലോംഗോയോട് “നിങ്ങൾ ആഫ്രിക്കയിലേക്ക് മടങ്ങുക.” എന്ന് ആക്രോശിച്ചു. കുടിയേറ്റത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് സംഭവം.…