Month: November 2022

ജമേഷ മുബിന്‍ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചത് ഭാര്യയെ തെറ്റിദ്ധരിപ്പിച്ച്

കോയമ്പത്തൂർ: കോയമ്പത്തൂർ കാർ സ്ഫോടനക്കേസിൽ കൊല്ലപ്പെട്ട ജമേഷ മുബിൻ വീട്ടിൽ സ്ഫോടക വസ്തുക്കൾ ശേഖരിച്ചത് ഭാര്യയെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ. ജമേഷ മുബിൻ തന്‍റെ ബധിരയും മൂകയുമായ ഭാര്യ നസ്റത്തിനെ സ്ഫോടകവസ്തുക്കൾ നിറച്ച പെട്ടികളിൽ പഴയ വസ്ത്രങ്ങൾ ആണെന്നാണ് വിശ്വസിപ്പിച്ചിരുന്നത്. അന്വേഷണ സംഘം…

മകൾക്ക് വധഭീഷണി; എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിക്കാരിയുടെ അമ്മ

കൊച്ചി: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരെ പീഡനക്കേസിലെ പരാതിക്കാരിയുടെ അമ്മ രംഗത്ത്. എം.എൽ.എ ആളുകളെ വിട്ട് ഭീഷണിപ്പെടുത്തുകയാണെന്നും മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അമ്മ ആരോപിച്ചു. പരാതിയിൽ ബിനാനിപുരം പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസുകാരാണെന്ന് അവകാശപ്പെടുന്ന പലരും വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തുന്നുവെന്നാണ് പരാതിയിലെ…

മേയർ കത്ത് നൽകിയ വിവാദം; കോർപ്പറേഷന്റെ നിയമനാധികാരം റദ്ദാക്കി സർക്കാർ

തിരുവനന്തപുരം: ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ 295 താൽക്കാലിക തസ്തികകളിൽ പാർട്ടിക്കാരെ ഉൾപ്പെടുത്താനുള്ള പട്ടിക ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു മേയർ ആര്യ രാജേന്ദ്രൻ നൽകിയ കത്ത് പുറത്ത് വന്നതിന് പിന്നാലെ കോർപ്പറേഷന്റെ നിയമനാധികാരം റദ്ദാക്കി സർക്കാർ. കോർപ്പറേഷനിലെ…

ഇന്ത്യയ്ക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാനാകും; ഇന്ത്യക്കാരെ പുകഴ്ത്തി പുടിൻ

മോസ്‌കോ: ഇന്ത്യക്കാർ അസാധാരണമാംവിധം കഴിവുള്ളവരെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ. പുരോഗതിയുടെ കാര്യത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ ഇന്ത്യയ്ക്ക് വലിയ സാധ്യതകളുണ്ടെന്നും അതിൽ സംശയമില്ലെന്നും പുടിൻ പറഞ്ഞു. ഇന്ത്യയിലെ ഉയർന്ന ജനസംഖ്യ അതിന് ഒരു മുതൽക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുടെ ഏകതാദിനാഘോഷത്തിന്റെ…

രാജ്ഭവന് ഡെന്റൽ ക്ലിനിക്കിന് വേണ്ടി 10 ലക്ഷം അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: രാജ്ഭവനിലെ ഡെന്‍റൽ ക്ലിനിക്കിന് 10 ലക്ഷം രൂപ അനുവദിക്കണമെന്ന ഗവർണറുടെ ആവശ്യം അംഗീകരിച്ച് ധനവകുപ്പ്. തുക അനുവദിച്ചുകൊണ്ടുള്ള ഫയൽ പൊതുഭരണ വകുപ്പ് വഴി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. മുഖ്യമന്ത്രി തീരുമാനമെടുത്താൽ ഉത്തരവ് പുറപ്പെടുവിക്കും. രാജ്ഭവനിൽ നിലവിലുള്ള ക്ലിനിക്കിനോട് ചേർന്ന് ഡെന്‍റൽ…

കടപ്പത്ര ആദായത്തില്‍ വർധനവ്; രാജ്യത്തെ പലിശ നിരക്കുകള്‍ ഉയർന്നേക്കും

സർക്കാർ കടപ്പത്ര ആദായത്തില്‍ കുതിപ്പ് തുടരുന്നു. രാജ്യത്ത് പലിശ നിരക്ക് ഇനിയും ഉയരുമെന്നതിന്‍റെ സൂചനയാണിതെന്ന് വിദഗ്ധർ പറയുന്നു. 10 വർഷത്തെ സർക്കാർ ബോണ്ടുകളുടെ ആദായം മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ബുധനാഴ്ച വായ്പാ…

നിയമനത്തിനായി മുന്‍ഗണനാ പട്ടിക; മേയർ ആര്യ രാജിവെക്കണമെന്ന് വി.ഡി സതീശന്‍

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ ആരോഗ്യ വിഭാഗത്തിലെ 295 ജീവനക്കാരുടെ നിയമനത്തിൽ പാർട്ടിയുടെ മുൻഗണനാ പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയർ ആര്യ രാജേന്ദ്രൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാജിവച്ചില്ലെങ്കിൽ മേയറെ പുറത്താക്കാൻ…

ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കണം; സിപിഎം സംസ്ഥാന സമിതിയില്‍ ആവശ്യം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ആവശ്യം. ഗവർണർ സ്ഥിരം തലവേദനയാകുന്നത് ഒഴിവാക്കാനാണ് നീക്കമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിലപാട്. പൊതുവായ രാഷ്ട്രീയ സാഹചര്യം സംബന്ധിച്ച റിപ്പോർട്ടിംഗിലും അതുമായി ബന്ധപ്പെട്ട ചർച്ചയിലും…

അപൂർവ്വ ഭാഗ്യം; 70കാരിക്ക് ഒരേ ദിവസം രണ്ട് ലോട്ടറിയടിച്ചു

അമേരിക്കയിൽ ഒരു സ്ത്രീക്ക് ഒരേ ദിവസം രണ്ട് ലോട്ടറി അടിച്ചു. ഒറ്റ ദിവസം കൊണ്ടാണ് ഇവർ ഒരു മില്ല്യണയർ ആയി മാറിയത്. 83,43,406 രൂപയാണ് 70 കാരിയായ സ്ത്രീക്ക് ആദ്യം ലോട്ടറി അടിച്ചത്. പണം ലഭിച്ച് സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങുമ്പോൾ 2,49,37,514…

മേയർ ആര്യ രാജേന്ദ്രന്റെ പേരിലുള്ള കത്ത് വ്യാജമെന്ന് ഡപ്യൂട്ടി മേയർ

തിരുവനന്തപുരം: കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രന്‍റെ പേരിൽ വന്ന കത്ത് വ്യാജമാണെന്ന് ഡെപ്യൂട്ടി മേയർ പി.കെ. രാജു. കത്തിലെ ഒപ്പ് വ്യാജമാണെന്ന് രാജു മാധ്യമങ്ങളോട് വിശദീകരിച്ചു. വിവാദം സൃഷ്ടിക്കാൻ ആരോ കെട്ടിച്ചമച്ചതാണ് കത്ത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നും രാജു പറഞ്ഞു. നവംബർ…