Month: November 2022

കോർപ്പറേഷൻ വിവാദം; കത്ത് വ്യാജമെന്ന് മേയർ തന്നെ വ്യക്തമാക്കിയതായി എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ താൽക്കാലിക ഒഴിവുകളിലേക്ക് നിയമിക്കാൻ പാർട്ടി പ്രവർത്തകരുടെ ലിസ്റ്റ് ആവശ്യപ്പെട്ട വിവാദ കത്ത് എഴുതിയിട്ടില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ തന്നെ വ്യക്തമാക്കിയതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കത്ത് വ്യാജമാണെന്ന് മേയർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ…

ശ്രീനിവാസൻ്റെ തിരിച്ചുവരവ്;’കുറുക്കൻ’ ചിത്രീകരണം ആരംഭിച്ചു

വിനീത് ശ്രീനിവാസനും ശ്രീനിവാസനും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് ‘കുറുക്കൻ’.  ജയലാൽ ദിവാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മനോജ് റാം സിംഗാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. കൊച്ചി സെന്‍റ് ആൽബർട്ട്സ് ഹൈസ്കൂളിൽ നടന്ന ലളിതമായ ചടങ്ങോടെ ചിത്രം ആരംഭിച്ചു. തമീമ നസ്രീൻ മഹാസുബൈർ ആദ്യ…

സർവകലാശാലകളിൽ വർഗീയ ധ്രുവീകരണത്തിന് ബിജെപി ശ്രമിക്കുന്നു: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളിൽ വർഗീയ ധ്രുവീകരണത്തിന് ബിജെപി ശ്രമിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റണമോയെന്ന് ചർച്ച ചെയ്യേണ്ട സ്ഥിതിയാണ്. ഗവർണറെ ഉപയോഗിച്ച് ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. സംഘപരിവാർ അജണ്ട നടപ്പാക്കാൻ…

നിർദ്ദേശങ്ങൾ ലംഘിച്ചു; വാഴയും തെങ്ങോലകളുമായി താമരാക്ഷൻ പിള്ളയായി KSRTC

കൊച്ചി: എതിർദിശയിൽ വരുന്ന യാത്രക്കാരുടെ കാഴ്ച മറച്ച്, വാഴയും തെങ്ങോലകളും കൊണ്ട് അലങ്കരിച്ച് കെ.എസ്.ആർ.ടി.സി. കോതമംഗലത്ത് നിന്ന് അടിമാലിയിലേക്കായിരുന്നു ബസിലെ വിവാഹ യാത്ര. കെ.എസ്.ആർ.ടി.സി.യുടെ പേര് മാറ്റി ‘താമരാക്ഷൻ പിള്ള’ എന്നെഴുതിയ ബോർഡും ബസിന് മുന്നിൽ സ്ഥാപിച്ചിരുന്നു. വിവാഹാവശ്യങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി…

65 അടി ഉയരം; സ്ഥാപിച്ചതിന് പിന്നാലെ ഒടിഞ്ഞു വീണ് മെസിയുടെ കട്ടൗട്ട്

മലപ്പുറം: അർജന്‍റീന താരം ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ തകർന്നുവീണു. മലപ്പുറം എടക്കര മുണ്ടയിൽ ആണ് സംഭവം. സിഎൻജി റോഡിന്‍റെ സമീപമാണ് 65 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചത്. പ്രദേശത്തെ അർജന്‍റീന ആരാധകർ കട്ടൗട്ട് സ്ഥാപിക്കൽ ആഘോഷമായാണ് നടത്തിയത്. എന്നാൽ…

ടാൻസാനിയയിൽ വിമാനം തകർന്ന് വീണു; 15 പേരെ രക്ഷിച്ചു

ഡോഡോമ സിറ്റി: ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ തടാകത്തിൽ വിമാനം തകർന്നു വീണു. 49 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. 15 പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. ടാൻസാനിയയിലെ വിക്ടോറിയ തടാകത്തിലാണ് വിമാനം തകർന്നുവീണത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് കഗേര പ്രവിശ്യയിലെ പൊലീസ്…

ഗവര്‍ണറുടെ നോട്ടിസിന് മലയാളം സര്‍വകലാശാലാ വിസി മറുപടി നല്‍കി

കോഴിക്കോട്: പുറത്താക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ നോട്ടീസിന് മറുപടി നൽകി മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ. മറുപടി ഇന്നലെ തപാൽ വഴി അയച്ചതായി അദ്ദേഹം പറഞ്ഞു. രേവതി പട്ടത്താനത്തിന്‍റെ ഭാഗമായുള്ള കൃഷ്ണഗീതി…

യു.ജി.സി നെറ്റ് പരീക്ഷാ ഫലം പുറത്ത്

ന്യൂഡല്‍ഹി: ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്കുമുള്ള യോഗ്യതാ നിര്‍ണയ പരീക്ഷയായ യുജിസി നെറ്റ്-2022 പരീക്ഷാഫലം ഔദ്യോഗിക വെബ്സസൈറ്റിൽ പ്രസിദ്ധീകരിച്ചു. 2021 ഡിസംബറിലെയും 2022 ജൂണിലെയും ലയിപ്പിച്ച പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിച്ചത്. ഈ വർഷം ജൂലൈ 9 മുതൽ ഒക്ടോബർ…

പ്രതിദിനം നീലത്തിമിംഗിലങ്ങൾ ഭക്ഷിക്കുന്നത് 1 കോടി മൈക്രോപ്ലാസ്റ്റിക്ക് ശകലങ്ങൾ

നീലത്തിമിംഗിലങ്ങൾ പ്രതിദിനം 1 കോടി മൈക്രോപ്ലാസ്റ്റിക് ശകലങ്ങൾ കഴിക്കുന്നതായി പഠനം. കാലിഫോർണിയ കടലിലെ നീലത്തിമിംഗിലങ്ങൾ, ഫിൻ, ഹംബാക്ക് തിമിംഗലങ്ങൾ എന്നിവയിൽ ടാഗ് ഘടിപ്പിച്ച് നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ആഴക്കടൽ പ്രദേശങ്ങളിലും മനുഷ്യശരീരത്തിനുള്ളിലും പോലും മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. തിമിംഗലങ്ങളുടെ…

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഞായറാഴ്ച സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയുടെ ഫലമായാണിത്. അടുത്ത 2-3 ദിവസത്തേക്ക് മഴ ദുർബലമാകാൻ സാധ്യതയുണ്ട്. ബുധനാഴ്ചയോടെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ…