Month: November 2022

ഷാരോൺ വധം; ഗ്രിഷ്മയുടെ വീട്ടിൽ നിന്ന് നിർണായക തെളിവുകൾ കണ്ടെടുത്തു

പാറശാല (തിരുവനന്തപുരം): ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയുടെ വീട്ടിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചു. കഷായം ഉണ്ടാക്കിയ പാത്രവും കളനാശിനിയുടെ അവശിഷ്ടവുമാണ് കണ്ടെടുത്തത്. ഗ്രീഷ്മയുമായുള്ള തെളിവെടുപ്പിലാണ് ഇവ കണ്ടെത്തിയത്. കണ്ടെടുത്ത പൊടി തന്നെയാണോ കഷായം ഉണ്ടാക്കാൻ ഉപയോഗിച്ചതെന്ന് ഫോറൻസിക്…

മാരക രോഗാണുക്കളിൽ ഗവേഷണം തുടർന്ന് പാകിസ്ഥാനും ചൈനയും

കോവിഡും അതിന്‍റെ പുതിയ വകഭേദങ്ങളും ലോകത്തെ ബാധിക്കുന്ന സമയത്തും, റാവൽപിണ്ടിക്ക് സമീപമുള്ള ഒരു രഹസ്യ കേന്ദ്രത്തിൽ ബയോവെപ്പൺ ഗവേഷണം തുടർന്ന് പാകിസ്ഥാനും ചൈനയും. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും പാകിസ്ഥാൻ സേനയുടെ കീഴിലുള്ള ഡിഫൻസ് സയൻസ് ആൻഡ് ടെക്നോളജി ഓർഗനൈസേഷനും മാരകമായ…

കോർപ്പറേഷൻ വിവാദം; ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: താൽക്കാലിക നിയമനങ്ങളിലേക്ക് പാർട്ടിക്കാരെ നിർദേശിക്കാൻ ആവശ്യപ്പെട്ട് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയ ശേഷമാണ്…

ടൈപ്പ് 2 പ്രമേഹം കുറയ്ക്കുന്നതിൽ വ്യായാമവും പ്രധാനം

ടൈപ്പ് 2 പ്രമേഹം കൈകാര്യം ചെയ്യുന്നതിൽ ശാരീരിക പ്രവർത്തനങ്ങളോ പതിവ് വ്യായാമ രീതികളോ ഒരു പ്രധാന ഘടകമാണ്. പ്രമേഹം നിയന്ത്രിക്കുന്നതിൽ വ്യായാമത്തിന്‍റെ പ്രാധാന്യം കാണിക്കുന്ന വളരെ കുറച്ച് പഠനങ്ങൾ മാത്രമേ അടുത്ത കാലം വരെ ഉണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും, രക്തത്തിലെ ഗ്ലൂക്കോസ് നിലകൾ…

കഴിവുകളില്ലാതിരുന്ന യുവാവ് കോമയിൽ നിന്ന് ഉണർന്നതോടെ കലാകാരൻ

ചെറുപ്പം മുതൽ കലയിൽ ഒരു കഴിവുമില്ല. എന്നാൽ, പെട്ടെന്ന് ഒരു ദിവസം ഒരു കഴിവ് ലഭിക്കുന്നു. ഇങ്ങനെ സംഭവിക്കുമോ. ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു ചെറുപ്പക്കാരന്‍റെ കാര്യത്തിൽ എന്നാൽ ഇങ്ങനെ സംഭവിച്ചു. ഒരു രോഗത്തിനുശേഷമാണ് കഴിവുകൾ അദ്ദേഹത്തിൽ പ്രകടമായത്.  2004 ൽ മോയ്…

സ്വര്‍ണക്കടത്ത് കേസുകളിൽ 10 വർഷത്തിനിടെ ജയിലില്‍ പോയത് വെറും 14 പേർ

മലപ്പുറം: കേരളത്തിൽ സ്വർണക്കടത്ത് ദൈനംദിന വാർത്തയാണ്. എന്നാൽ പിടിക്കപ്പെടുന്നവർ എല്ലാം അകത്താകാറുണ്ടോ? ഇല്ല എന്നാണ് ഉത്തരം. കഴിഞ്ഞ 10 വർഷത്തിനിടെ 14 പേരെ മാത്രമാണ് സ്വർണക്കടത്ത് കേസിൽ ജയിലിലടച്ചത്. വിവരാവകാശ നിയമപ്രകാരം കൊച്ചി കസ്റ്റംസ് കമ്മീഷണറുടെ ഓഫീസിൽ നിന്ന് ലഭിച്ച മറുപടിയിലാണ്…

സ്റ്റൈൽ കുറച്ചില്ല; ജനങ്ങളെ കാണാൻ ഓടുന്ന കാറിന് മുകളിൽ ഇരുന്ന് പവൻ കല്യാൺ

ഹൈദരാബാദ്: സിനിമാ സ്റ്റൈലിൽ ഗുണ്ടൂരിലെ ജനങ്ങളെ കാണാൻ എത്തി തെലുങ്ക് നടനും ജനസേന പാർട്ടി പ്രസിഡന്‍റുമായ പവൻ കല്യാൺ. ഹൈവേയിലൂടെ ഓടുന്ന കാറിന്‍റെ മുകളിൽ ഇരുന്ന് കാലുകൾ നീട്ടി പുറത്തെ കാഴ്ച കാണുന്ന ‘പവർ സ്റ്റാറി’ന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.…

രണ്ടെണ്ണത്തെ തുറന്ന് വിട്ടു; ചീറ്റകളെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ച് മോദി

ന്യൂഡല്‍ഹി: നമീബിയയിൽ നിന്ന് ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ട് ഏകദേശം രണ്ട് മാസത്തോളമായി. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് കൊണ്ടുവന്ന ചീറ്റകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ചു. “ഗ്രേറ്റ് ന്യൂസ്, അവർ പുതിയ ചുറ്റുപാടുമായി പൊരുത്തപ്പെട്ടു,” പ്രധാനമന്ത്രി പറഞ്ഞു. നിർബന്ധിത…

ഇന്ത്യ ടി-20 ലോകകപ്പ് സെമിയിൽ; സിംബാബ്‌വെക്കെതിരെ മിന്നും ജയം

സിഡ്‌നി: ടി20 ലോകകപ്പിൽ സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ജയം. 71 റൺസിനാണ് ജയം. 187 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ സിംബാബ്‌വെ 115…

കട്ടൗട്ട് വിവാദത്തിൽ വഴിത്തിരിവ്; നീക്കാൻ പറഞ്ഞിട്ടില്ലെന്ന് പഞ്ചായത്ത്

കോഴിക്കോട്: പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകൾ നീക്കം ചെയ്യാൻ ചാത്തമംഗലം പഞ്ചായത്ത് നിർദ്ദേശം നൽകിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ പുഴയും പുഴയോരവും കൊടുവള്ളി മുനിസിപ്പാലിറ്റിക്ക് കീഴിലാണെന്ന വിശദീകരണവുമായി നഗരസഭാ ചെയർമാൻ. പുഴ കൊടുവള്ളി മുനിസിപ്പാലിറ്റിയുടെ അധികാരപരിധിയിലാണെന്നും ഇരുകരകളിലുമുള്ള പുറമ്പോക്ക്…