Month: November 2022

കത്ത് എഴുതിയത് ഞാനാണ്: സഹായം കിട്ടുമോ എന്നറിയാൻ വേണ്ടിയെന്ന് ഡി.ആർ അനിൽ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ നിന്ന് സി.പി.എം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് എഴുതിയത് താനാണെന്ന് നഗരസഭാ പാർലമെന്‍ററി പാർട്ടി സെക്രട്ടറി ഡി.ആർ അനിൽ സമ്മതിച്ചു. പുറത്തുവന്നത് എസ്.എ.ടി വിഷയത്തിൽ എഴുതിയ കത്താണ്. എന്നാൽ കത്ത് എഴുതിയപ്പോൾ അത് ശരിയല്ലെന്ന് തനിക്ക് തോന്നിയെന്നും…

ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് നേട്ടം

ന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം. നാലു മണ്ഡലങ്ങളില്‍ വിജയിച്ച ബി.ജെ.പി രണ്ട് മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തി. ഹരിയാനയിലെയും തെലങ്കാനയിലെയും രണ്ട് സിറ്റിംഗ് സീറ്റുകൾ കോണ്‍ഗ്രസിന് നഷ്ടമായി. നേതാക്കളുടെ കൂറുമാറ്റത്തെ തുടർന്നാണ് രണ്ടിടത്തും തിരഞ്ഞെടുപ്പ്…

ഭൂരിഭാഗം കോവിഡ് നിയന്ത്രണങ്ങളും പിൻവലിച്ച് യുഎഇ

അബുദാബി: യുഎഇ കോവിഡ്-19 നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും പിൻവലിച്ച് തിങ്കളാഴ്ച (7) മുതൽ സാധാരണ നിലയിലേക്ക് തിരിച്ചെത്തി. ഗ്രീൻ പാസ് ആക്ടും പിൻവലിച്ചു. സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് ഇനി ഗ്രീൻ പാസ് ആവശ്യമില്ല. തിങ്കളാഴ്ച രാവിലെ 6 മണി മുതൽ…

അബദ്ധം പറ്റി മസ്‌ക്; ചില ജീവനക്കാരോട് മാത്രം മടങ്ങിവരാൻ ആവശ്യപ്പെട്ടു

സാൻഫ്രാൻസിസ്കോ: മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ ഘട്ടത്തിൽ, മസ്ക് ട്വിറ്ററിലെ പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. എന്നാൽ ഇപ്പോൾ കുറച്ച് ജീവനക്കാരോട് മാത്രം തിരികെ വരാൻ മസ്ക് ആവശ്യപ്പെട്ടു. കൂട്ട പിരിച്ചുവിടൽ നടത്തിയപ്പോൾ അവരുടെ പേരുകൾ അബദ്ധത്തിൽ ഉൾപ്പെട്ടതാണ്. എന്നാൽ…

മുടികൊഴിച്ചിലില്‍ മനംനൊന്ത് കോഴിക്കോട് യുവാവ് ആത്മഹത്യ ചെയ്തു

കോഴിക്കോട്: മുടി കൊഴിച്ചിൽ മൂലം യുവാവ് ആത്മഹത്യ ചെയ്തു. കഴിഞ്ഞ മാസമാണ് കോഴിക്കോട് നോർത്തിലെ കന്നൂര് സ്വദേശിയായ പ്രശാന്ത് വീട്ടിൽ തൂങ്ങിമരിച്ചത്. ചികിത്സിച്ച ഡോക്ടറുടെ പേരുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തെങ്കിലും പൊലീസ് അന്വേഷണത്തിൽ തൃപ്തരല്ലെന്ന് കുടുംബം പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രശാന്ത്…

കെഎസ്ആർടിസി ബസ് ‘പറക്കും തളിക’യാക്കി വിവാഹയാത്ര നടത്തിയ സംഭവത്തിൽ കേസെടുത്തു

അടിമാലി: കെ.എസ്.ആർ.ടി.സി ബസ് ബോർഡ് മാറ്റി അലങ്കരിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. വഴി കാണാത്ത വിധം അലങ്കരിച്ച് യാത്ര നടത്തിയതിനാണ് കേസ്. കോതമംഗലം ഡിപ്പോയിലെ ഡ്രൈവർ എൻ.എം റഷീദിനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. ലൈസൻസ് റദ്ദാക്കാതിരിക്കാനുള്ള കാരണം…

കരിപ്പൂര്‍ വിമാനത്താവളം വഴി കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ ഇന്നുമുതൽ

കോഴിക്കോട്: യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യം കണക്കിലെടുത്ത് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കുന്നു. കോഴിക്കോട് നിന്ന് പാലക്കാട്ടേക്കും തിരിച്ചും നാല് ബസുകൾ സർവീസ് നടത്തും. കരിപ്പൂരിലെ ഭൂരിഭാഗം വിമാനങ്ങളും രാത്രിയിലായതിനാൽ രാത്രികാല സർവീസുകളാണ് ആരംഭിക്കുന്നത്. സെപ്റ്റംബർ 14ന്…

സാമ്പത്തിക സംവരണം ശരിവെച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: മുന്നാക്ക സംവരണം ശരി വെച്ച് സുപ്രീംകോടതി. അഞ്ചിൽ നാല് ജഡ്ജിമാരും സംവരണം ശരിവച്ചു. ഭരണഘടനയുടെ 103-ാം ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജികളിലാണ് വിധി പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസ് യു യു ലളിത് ഉൾപ്പെടെയുള്ള അഞ്ചംഗ ബെഞ്ചാണ് വിധി…

ഇലക്ട്രിക് ആഡംബര കാറായ സീക്കർ 009 അവതരിപ്പിച്ചു

ചൈന: ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ സീക്കർ തങ്ങളുടെ രണ്ടാമത്തെ കാറായ 009 പുറത്തിറക്കി. മൾട്ടി പർപ്പസ് വെഹിക്കിൾ വിഭാഗത്തിൽ ഇലക്ട്രിക് ആഡംബര കാറായാണ് സീക്കർ 009 അവതരിപ്പിച്ചിരിക്കുന്നത്. ചൈനീസ് വാഹന നിർമാതാക്കളായ ഗീലിയുടെ ഉടമസ്ഥതയിലുള്ള ആഡംബര ഇലക്ട്രിക് വാഹന ഡിവിഷനാണ്…

തലശ്ശേരിയിൽ ആറു വയസുകാരനെ ചവിട്ടിയ കേസിൽ പൊലീസിന് വീഴ്‌ചയുണ്ടായെന്ന് റിപ്പോർട്ട്

തലശ്ശേരി: രാജസ്ഥാൻ സ്വദേശിയായ ആറു വയസുകാരനെ പൊന്ന്യംപാലം സ്വദേശി കെ മുഹമ്മദ് ഷിഹാദ് (20) ചവിട്ടിയ കേസിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് റൂറൽ എസ്.പിയുടെ അന്വേഷണ റിപ്പോർട്ട്. തലശ്ശേരി സി.ഐ എം അനിലിനും ഗ്രേഡ് എസ്.ഐമാർക്കും തെറ്റുപറ്റിയെന്നും പൊലീസ് ഉദ്യോഗസ്ഥർ കാര്യമായ…