Month: November 2022

അട്ടപ്പാടി മധു വധം; കസ്റ്റഡി മരണമല്ലെന്ന് മജിസ്റ്റീരിയല്‍ റിപ്പോർട്ട്

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ടത്തിന്‍റെ മർദ്ദനത്തെ തുടർന്ന് മധു മരിച്ചത് പൊലീസ് കസ്റ്റഡിയിൽ ആണെങ്കിലും കസ്റ്റഡി മരണമല്ലെന്ന് മജിസ്റ്റീരിയൽ റിപ്പോർട്ട്. മധുവിനെ കസ്റ്റഡിയിൽ മർദ്ദിച്ചതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസ് ജീപ്പിൽ കയറ്റുമ്പോൾ മധു അവശനിലയിലായിരുന്നു. മൂന്ന് പൊലീസുകാരാണ് മധുവിനെ അഗളിയിലെ ആശുപത്രിയിലെത്തിച്ചതെന്ന്…

വായു നിലവാരം മെച്ചപ്പെടുന്നു; മലിനീകരണ നിയന്ത്രണങ്ങൾ പിൻവലിച്ച് ഡൽഹി

ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിലെ പ്രൈമറി സ്കൂളുകൾ ഈ ആഴ്ച വീണ്ടും തുറക്കും. മലിനീകരണ തോത് മെച്ചപ്പെട്ട സാഹചര്യത്തിലാണ് നടപടി. ചില നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുമെന്നും അധികൃതർ അറിയിച്ചു. ചാരനിറത്തിലുള്ള അന്തരീക്ഷത്തിലേക്കാണ് തലസ്ഥാന നിവാസികൾ ദിവസവും ഉണരുന്നത്. തണുത്തതും കനത്തതുമായ…

പരിശോധനയില്ലാതെ എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ്; സുപ്രീം കോടതി കേരളത്തോട് വിശദീകരണം തേടി

ന്യൂഡല്‍ഹി: കെ.കെ ശൈലജ ആരോഗ്യമന്ത്രിയായിരിക്കെ സ്വകാര്യ മെഡിക്കൽ കോളേജിന് പരിശോധന പോലും നടത്താതെ എസ്സന്‍ഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകിയ സംഭവത്തിൽ സുപ്രീം കോടതി വിശദീകരണം തേടി. പാലക്കാട് ചെർപ്പുളശ്ശേരിയിലെ റോയൽ എഡ്യൂക്കേഷണൽ ട്രസ്റ്റിന്‍റെ മെഡിക്കൽ കോളേജിന് പരിശോധന പോലും നടത്താതെ എസ്സന്‍ഷ്യാലിറ്റി സർട്ടിഫിക്കറ്റ്…

സ്ഥാപകൻ മുല്ല ഒമറിന്റെ ഖബറിടം വെളിപ്പെടുത്തി താലിബാന്‍

കാബൂള്‍: മരിച്ച് ഒൻപത് വർഷത്തിന് ശേഷം മുല്ല ഒമറിന്‍റെ ശവകുടീരം എവിടെയാണെന്ന് താലിബാൻ വെളിപ്പെടുത്തി. സംഘടനയുടെ സ്ഥാപകൻ മുല്ല ഒമറിന്‍റെ മരണവാർത്തയും അദ്ദേഹത്തെ അടക്കം ചെയ്ത സ്ഥലവും വർഷങ്ങളായി താലിബാൻ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. 2001ലെ യുഎസ് അധിനിവേശത്തിൽ താലിബാന് അധികാരം നഷ്ടപ്പെട്ട…

സൗദിയിൽ യുദ്ധവിമാനം തകർന്നുവീണു; ആർക്കും പരിക്കില്ല

റിയാദ്: സൗദിയിൽ യുദ്ധവിമാനം തകർന്നു വീണു. ഞായറാഴ്ച രാത്രി 10.52ന് കിഴക്കൻ പ്രവിശ്യയിലെ കിംഗ് അബ്ദുൽ അസീസ് എയർ ബേസിൽ എഫ്-15എസ് വിമാനമാണ് തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ടുപേർ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടതിനാൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ബ്രി. ജനറല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.…

വി.സി നിയമനം വൈകുന്നു; ഹൈക്കോടതിയെ സമീപിച്ച് കേരള സര്‍വകലാശാല സെനറ്റ് അംഗം

തിരുവനന്തപുരം: കേരള സർവകലാശാല വി.സി നിയമനം വൈകുന്നതിനെതിരെ സെനറ്റ് അംഗം ഹൈക്കോടതിയിൽ ഹർജി നൽകി. സെർച്ച് കമ്മിറ്റിയുടെ പ്രതിനിധിയെ ഉടൻ തീരുമാനിക്കാൻ സെനറ്റിന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. കേരള സർവകലാശാല സെനറ്റ് അംഗം എസ്.ജയറാമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. സെനറ്റ്…

നാടിൻ്റെ രക്ഷകൻ; നാട്ടില്‍ ഇറങ്ങിയ പുലിയെ കുരച്ചോടിച്ച് നായ

വന്യജീവികളും കാടിനോട് ചേർന്ന് താമസിക്കുന്ന മനുഷ്യരും തമ്മിലുള്ള സംഘർഷം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കാട്ടിൽ നിന്ന് പുറത്തുവരുന്ന ആന, കടുവ, പുള്ളിപ്പുലി, കരടി എന്നിവ കാടിനോട് ചേർന്ന് താമസിക്കുന്നവരിൽ ഭയം വിതയ്ക്കുകയാണ്. പലപ്പോഴും, വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുകയും വിളകൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു.…

ആം ആദ്മിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുകേഷ് ചന്ദ്രശേഖർ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ആം ആദ്മി പാർട്ടിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജയിലിൽ കഴിയുന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖർ. ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ വിനയ് കുമാർ സക്സേനയ്ക്ക് വീണ്ടും കത്തയച്ചു. അടിയന്തിരമായി സിബിഐ അന്വേഷണം…

മുന്നേറി വിപണി; സെൻസെക്സ് 234.79 പോയിന്‍റ് ഉയർന്നു

മുംബൈ: ആഭ്യന്തര വിപണി ഇന്ന് മുന്നേറി. ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവും വിപണിക്ക് ആശ്വാസം പകർന്നു. പ്രധാന സൂചികകളായ സെൻസെക്സ് 234.79 പോയിന്‍റ് അഥവാ 0.39 % ഉയർന്ന് 61,185.15 ലും നിഫ്റ്റി 82.60 പോയിന്‍റ് അഥവാ 0.46 % ഉയർന്ന്…

അടുത്ത മണിക്കൂറുകളിൽ 3 ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. 40 കീ.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ…