Month: November 2022

സെമി ഫൈനല്‍ മത്സരത്തിന് മുൻപ് രോഹിതിന് പരിക്ക്; ആശങ്കയിൽ ഇന്ത്യ

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പരിശീലനത്തിനിടെയാണ് രോഹിതിന്‍റെ കൈത്തണ്ടയിൽ പന്ത് കൊണ്ട് പരിക്കേറ്റത്. ഇന്ത്യയുടെ ത്രോ ഡൗൺ വിദഗ്ധന്‍ എസ്. രഘു എറിഞ്ഞ പന്തുകൾ നേരിടുമ്പോൾ…

മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാർക്ക് ഗവേഷണകേന്ദ്രങ്ങൾ ഒരുങ്ങുന്നു

അമ്പലപ്പുഴ: മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർക്ക് ഗവേഷണത്തിന് സൗകര്യമൊരുക്കി മോഡൽ റൂറൽ ഹെൽത്ത് റിസർച്ച് യൂണിറ്റ് വരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കേരള ഘടകത്തിന്‍റെ നേതൃത്വത്തിലാണ് ഇത് പ്രവർത്തിക്കുക. ആദ്യം ആലപ്പുഴയിലും അടുത്ത ഘട്ടത്തിൽ വടക്കൻ കേരളത്തിലും ആരംഭിക്കും. മാരാരിക്കുളം…

ഓർഡർ നൽകി രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ സ്കൂട്ടർ; പദ്ധതിയുമായി ഓല

മുംബൈ: ഇന്ധനവിലയിൽ ഞെട്ടിയ പൊതുജനങ്ങൾ ഇലക്ട്രിക് വാഹനങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ്. എന്നാൽ ആവശ്യാനുസരണം ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമല്ലെന്ന പരാതി വ്യാപകമാണ്. ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെ ആ പരാതി അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഒല ഇലക്ട്രിക്. ഓർഡർ നൽകി രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ…

ലഖിംപുര്‍ ഖേരി കേസ്; ആശിഷ് മിശ്രയ്ക്ക് ജാമ്യം നല്‍കരുതെന്ന് യുപി സര്‍ക്കാര്‍ 

ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരിയിൽ കർഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്ക് ജാമ്യം നൽകരുതെന്ന് ഉത്തർപ്രദേശ് സർക്കാർ. ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും അതിനാൽ വിചാരണ കഴിയുന്നതുവരെ ജാമ്യം അനുവദിക്കരുതെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച…

കല്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും; രഥോത്സവം 14, 15, 16 തീയതികളിൽ

പാലക്കാട്: കൽപാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും. വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയകല്പാത്തി മന്തക്കര ഗണപതിക്ഷേത്രം, പഴയകല്പാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ രാവിലെ 9.30നും 11.30നും ഇടയിൽ കൊടിയേറ്റ് നടക്കും. ഇതിന് മുന്നോടിയായി തിങ്കളാഴ്ച വൈകീട്ട്…

ലോകം കാലാവസ്ഥാ നരകത്തിലേക്കുള്ള പാതയിൽ: അന്റോണിയോ ഗുട്ടെറസ്

ഷറം എൽ ഷെയ്ഖ്(ഈജിപ്ത്): ലോകം കാലാവസ്ഥാ നരകത്തിലേക്കുള്ള പാതയിലാണെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്. ഹരിതഗൃഹ വാതകങ്ങൾ ഏറ്റവും കൂടുതൽ പുറന്തള്ളുന്ന രാജ്യങ്ങളായ ചൈനയോടും അമേരിക്കയോടും ഈ നരകയാത്ര ഒഴിവാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഈജിപ്തിലെ ഷറം അൽ…

നാവികരെ തടവിലാക്കിയ സംഭവം; സനുവിനെ നൈജീരിയയ്ക്ക് കൈമാറാനുള്ള നീക്കം തടഞ്ഞു

ന്യൂഡൽഹി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ജീവനക്കാരെ നൈജീരിയയിലേക്ക് കൈമാറാനുള്ള നീക്കം തടഞ്ഞു. ഗിനിയയിൽ നാവികസേന അറസ്റ്റ് ചെയ്ത കപ്പലിന്‍റെ ചീഫ് ഓഫീസറായ കൊച്ചി സ്വദേശി സനു ജോസിനെ കപ്പലിൽ തിരികെ എത്തിച്ചു. കപ്പലിലെ ജീവനക്കാരായ മലയാളികൾ…

നിയമന വിവാദം തുടരുന്നു; കോഴിക്കോട് കോർപ്പറേഷനിലും പരാതി

കോഴിക്കോട്: തിരുവനന്തപുരം കോർപ്പറേഷൻ കത്ത് വിവാദത്തിന് പിന്നാലെ കോഴിക്കോട് കോർപ്പറേഷനിലെ താൽക്കാലിക നിയമനങ്ങളും വിവാദത്തിൽ. ആരോഗ്യ വകുപ്പിലെ 122 താത്കാലിക ഒഴിവുകളിലേക്ക് സി.പി.എമ്മുകാരെ ഉൾപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ആരോപണം. നിയമനത്തിനായി രൂപീകരിച്ച ഇന്‍റർവ്യൂ കമ്മിറ്റിയിൽ നിന്ന് പ്രതിപക്ഷത്തെ ഒഴിവാക്കിയെന്നാണ് പരാതി. എന്നാൽ…

KSRTCയിൽ ടൂർ പോകാം; സ്‌കൂള്‍, കോളേജ് വിനോദയാത്രയ്ക്ക് വാടകയ്ക്ക് നൽകും

തിരുവനന്തപുരം: സ്കൂൾ, കോളേജ് ഉല്ലാസയാത്രകൾക്കായി കെ.എസ്.ആർ.ടി.സി ബസുകൾ വാടകയ്ക്കെടുക്കാം. മിനി ബസുകൾ മുതൽ മൾട്ടി ആക്സിൽ വോൾവോ ബസുകൾ വരെ ലഭ്യമാകും. ഏഴ് വിഭാഗങ്ങളിലായാണ് മിനിമം നിരക്ക് പ്രഖ്യാപിച്ചത്. 4, 8, 12, 16 മണിക്കൂർ സമയാടിസ്ഥാനത്തിൽ ബസുകൾ വാടകയ്ക്ക് നൽകും.…

പുരാരേഖാ നിയമനം; നിയമിക്കേണ്ടവരുടെ പേര് നിര്‍ദേശിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ

തിരുവനന്തപുരം: പുരാരേഖാ വകുപ്പില്‍ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ മന്ത്രിയുടെ ഇടപെടൽ. കോഴിക്കോട് റീജിയണൽ ഓഫീസിന്റെ കുന്ദമംഗലം സബ് സെന്‍ററിലും ഇടുക്കി ജില്ലാ ഹെറിറ്റേജ് കേന്ദ്രത്തിലും നിയമിക്കേണ്ടവരുടെ പേരുകൾ ആണ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർദേശിച്ചത്. ഇതനുസരിച്ച് കുന്ദമംഗലം സബ് സെന്‍ററിലെ…