Month: November 2022

പ്രണയിച്ചതിൻ്റെ പേരിൽ 16കാരിയെ കൊലപ്പെടുത്തി പിതാവ്

വിശാഖപട്ടണം: വീടിനടുത്ത് താമസിക്കുന്ന യുവാവുമായി പ്രണയത്തിലായതിന് 16 കാരിയായ മകളെ പിതാവ് കൊലപ്പെടുത്തി. മകൾ പഠനത്തിൽ പിന്നോട്ടായെന്നും പ്രണയത്തിലായെന്നും പറഞ്ഞാണ് ബെൽറ്റ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം സംഭവം വിവരിച്ച് ഒരു…

ഇന്ത്യയില്‍ മീഥെയ്ന്‍ മേഘ സാന്നിധ്യം കണ്ടെത്തി സാറ്റലൈറ്റ്

രാജ്യത്തെ മാലിന്യനിര്‍മാര്‍ജന മേഖലയ്ക്ക് സമീപം മീഥെയ്ൻ വാതക സാന്നിധ്യം. നവംബർ അഞ്ചിന് ഇന്ത്യൻ നഗരത്തിലെ ഒരു മാലിന്യ കുന്നിന് സമീപം ദൃശ്യമായ മീഥെയ്ൻ മേഘങ്ങളുടെ ചിത്രം ജി.എച്ച്.ജി സാറ്റ് ഇൻക് ഉപഗ്രഹം പകർത്തി. വ്യാവസായിക മീഥെയ്ൻ പുറന്തള്ളൽ കണ്ടെത്തുന്നതിനായി ജി.എച്ച്.ജി.സാറ്റിൻ്റെ നേതൃത്വത്തില്‍…

കെടിയു വിസി നിയമനം; സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: ഡോ.സിസ തോമസിന് സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതല നൽകിയ ഗവർണറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ഇടക്കാല ഹർജി ഹൈക്കോടതി തള്ളി. ഹർജിയിൽ യുജിസിയെ കക്ഷി ചേർത്ത കോടതി ചാൻസലർ ഉൾപ്പെടെ എല്ലാ എതിർകക്ഷികൾക്കും നോട്ടീസിന് നിർദ്ദേശിച്ചു. ജസ്റ്റിസ്…

ലബോറട്ടറിയിൽ നിർമ്മിച്ച രക്തം ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചു

ലണ്ടന്‍: ലബോറട്ടറിയിൽ നിർമ്മിച്ച രക്തം ആദ്യമായി മനുഷ്യരിൽ പരീക്ഷിച്ചു. മനുഷ്യരിൽ ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. പരീക്ഷണത്തിന് സന്നദ്ധരായ രണ്ട് ആളുകളിൽ ഏതാനും സ്പൂൺ രക്തമാണ് കുത്തിവച്ചത്. ആരോഗ്യമുള്ള 10 പേരിലാണ് പരീക്ഷണം നടത്തുന്നത്. രക്തദാതാക്കളെ തേടി അലയേണ്ട അവസ്ഥയും…

ആൺ സുഹൃത്ത് നല്‍കിയ ശീതള പാനീയം കുടിച്ച വിദ്യാർത്ഥിനി മരിച്ചു

കന്യാകുമാരി: ആൺ സുഹൃത്ത് നല്‍കിയ ശീതളപാനീയം കുടിച്ച വിദ്യാർത്ഥിനി മരിച്ചു. വയറ് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മരണം. കേരള തമിഴ്‌നാട് അതിർത്തിയ്ക്ക് സമീപം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ നിദ്രവിള വാവറ പുളിയറത്തലവിള വീട്ടിൽ സി.അഭിത(19)യാണ് ശനിയാഴ്ച രാത്രി മരിച്ചത്.…

രാജ്യത്ത് സാറ്റ്‌ലൈറ്റ് വഴി ഇന്റര്‍നെറ്റ്; അപേക്ഷ നൽകി ടാറ്റയുടെ നെൽകോ

ന്യൂഡല്‍ഹി: രാജ്യത്ത് സാറ്റ്ലൈറ്റ് വഴിയുള്ള ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് സേവനങ്ങൾ നൽകാൻ ലൈസൻസിന് അപേക്ഷ നൽകി നെൽകോ. സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ നൽകുന്ന നെൽകോ, ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനമാണ്. ഇന്ത്യയിൽ സാറ്റ്ലൈറ്റ് ഇന്‍റർനെറ്റ് നൽകുന്നതിന് കമ്പനികൾക്ക് ജിഎംപിസിഎസ് ലൈസൻസ് ആവശ്യമാണ്. ടെലികമ്യൂണിക്കേഷൻ…

ഒന്നര കിലോ ഭാരം; ലോകത്തിലെ ഏറ്റവും വലിയ മരതക കല്ലായി ‘ചിപെംബെലെ’

ലോകത്തിലെ ഏറ്റവും വലിയ മരതക സാംബിയയിൽ നിന്ന് കണ്ടെത്തിയ മരതക കല്ലാണെന്ന് അംഗീകരിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ്സ്.  സാംബിയയിൽ നിന്നുള്ള ഈ മനോഹരമായ കണ്ടുപിടുത്തത്തെക്കുറിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഒരു ബ്ലോഗും പ്രസിദ്ധീകരിച്ചു. 7,525 കാരറ്റ് ഉള്ള മരതകത്തിന് 1.505 കിലോഗ്രാം…

തിരഞ്ഞെടുപ്പ് അരികെ; ഹിമാചലില്‍ 26 കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിൽ

ഷിംല: ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ 26 കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു. പാർട്ടി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ധരംപാൽ ഠാക്കൂർ ഖണ്ഡും മറ്റ് നേതാക്കളും തിങ്കളാഴ്ചയാണ് ബിജെപിയിൽ ചേർന്നത്. ഹിമാചൽ പ്രദേശിൽ ഈ മാസം…

നാവികരെ മാറ്റിയത് തടങ്കൽ കേന്ദ്രത്തിലേയ്ക്ക്; സൈന്യം കാവൽ നിൽക്കുന്നു

ന്യൂഡൽഹി: പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ 15 ജീവനക്കാരെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരെ നേരത്തെ താമസിച്ചിരുന്ന ഹോട്ടലിലേക്ക് തിരികെ കൊണ്ടുവന്നുവെന്നായിരുന്നു ആദ്യ വിവരം. എന്നാൽ കപ്പലിൽ നിന്ന് കൊണ്ടുവന്ന സംഘത്തെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് മലയാളിയായ കൊല്ലം സ്വദേശി…

ഗവർണർക്കെതിരെ ലഘുലേഖ; പ്രക്ഷോഭം ശക്തമാക്കാൻ ഇടത് മുന്നണി

തിരുവനന്തപുരം: ഗവർണറെ സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാൻ സർക്കാരിന് അനുമതി നൽകിയ സി.പി.എം നിയമ മാർഗങ്ങളിലൂടെയും ജനകീയ സമരത്തിലൂടെയും ഗവർണർക്കെതിരെ പ്രക്ഷോഭം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി വീടുകളിൽ ഗവർണർക്കെതിരെ ലഘുലേഖ പ്രചാരണം ആരംഭിച്ചു. വിസിമാർക്കെതിരായ ഗവർണറുടെ നീക്കം ആർഎസ്എസ് അനുയായികളെ…