Month: November 2022

ട്വിറ്റര്‍ ഏറ്റെടുക്കല്‍; ഇലോണ്‍ മസ്‌ക് ടെസ്‌ലയുടെ 4 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ കൂടി വിറ്റു

വാഷിങ്ടൻ: ടെസ്‌ലയുടെ സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് കമ്പനിയിലെ 4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ വിറ്റു. ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനുള്ള പണ സമാഹരണത്തിന്റെ ഭാഗമായാണ് മസ്‌കിന്റെ ഓഹരി വിറ്റഴിക്കല്‍. ഇതോടെ ടെസ്‌ലയുടെ ഓഹരികള്‍ വിറ്റുമാത്രം ഇലോണ്‍ മസ്‌ക് 20 ബില്യണ്‍ ഡോളറാണ്…

എന്‍സിഇആര്‍ടി വെട്ടിയ മുഗള്‍ ഭരണചരിത്രവും ഗുജറാത്ത് കലാപവും കേരളം പഠിപ്പിക്കും

തിരുവനന്തപുരം: എൻ.സി.ഇ.ആർ.ടി വെട്ടിയ മുഗൾ ഭരണത്തിന്‍റെയും ഗുജറാത്ത് കലാപത്തിന്‍റെയും ചരിത്രം കേരളം സിലബസിൽ നിന്ന് ഒഴിവാക്കില്ല. ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് സർക്കാർ എസ്.സി.ഇ.ആർ.ടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രാഷ്ട്രീയതാത്പര്യം മുന്‍നിര്‍ത്തി എന്‍.സി.ഇ.ആര്‍.ടി. ഒഴിവാക്കിയ പാഠഭാഗങ്ങള്‍ സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിൽ പഠിപ്പിക്കാമെന്ന് വ്യക്തമാക്കി…

അര്‍ജന്റീനൻ താരം ലോ സെല്‍സോയ്ക്ക് പരിക്ക്, ലോകകപ്പ് നഷ്ടമായേക്കും

ബ്യൂണസ് ഐറിസ്: ലോകകപ്പിന് 10 ദിവസം മാത്രം ബാക്കി നിൽക്കെ അർജന്‍റീനയ്ക്ക് കനത്ത തിരിച്ചടി. പരിക്കേറ്റ ജിയോവാനി ലോ സെല്‍സോയ്ക്ക് ലോകകപ്പ് നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ടുകൾ. തുടയിലെ പേശികൾക്ക് പരിക്കേറ്റതാണ് താരത്തിന് വെല്ലുവിളിയായത്. താരത്തിന് ശസ്ത്രക്രിയ ആവശ്യമാണെന്നും ലോകകപ്പിൽ കളിക്കാൻ കഴിയില്ലെന്നും അർജന്‍റീന…

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ്; ആദ്യ ലെ‌സ്ബിയൻ ഗവർണറായി മൗര ഹേലി

വാഷിങ്ടൻ: അമേരിക്കൽ ജനപ്രതിനിധി സഭയിലേക്കും സെനറ്റിലേക്കും നടന്ന വാശിയേറിയ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻ മുന്നേറ്റം. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിൽ 140 സീറ്റിൽ റിപ്പബ്ലിക്കും 86 സീറ്റിൽ ഡെമോക്രാറ്റിക് പാർട്ടിയും സെനറ്റിലെ 35ൽ ഭൂരിപക്ഷം സീറ്റുകളിലും റിപ്പബ്ലിക്ക് സ്ഥാനാർഥികളും…

പുള്ളാവൂരിലെ കട്ടൗട്ടുകൾ; ചിത്രം പങ്കുവച്ച് ഫിഫ, നന്ദി പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: പുള്ളാവൂരിലെ പുഴയിൽ ആരാധകർ സ്ഥാപിച്ച കട്ടൗട്ടുകൾ രാജ്യാന്തര തലത്തിൽ തന്നെ ചർച്ചയായിരുന്നു. ഫിഫ നേരിട്ട് ഒടുവിൽ ഈ കട്ടൗട്ടുകളെ പിന്തുണച്ച് രംഗത്തെത്തി. കട്ടൗട്ടിന്റെ ചിത്രം ഫിഫ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ചുകൊണ്ടാണ് കേരളത്തിലെ ഫുട്ബോൾ ചൂട് ലോകശ്രദ്ധയിലേക്ക് വീണ്ടുമെത്തിച്ചത്. അതേ…

ക്യാപ്റ്റൻ രോഹിത് നാളെ ഇംഗ്ലണ്ടിനെതിരെ കളിക്കും

അഡ്‌ലെയ്ഡ്: ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിന് രണ്ട് ദിവസം മുമ്പ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് ചെറിയ പരിക്കേറ്റിരുന്നു. ടീമംഗങ്ങൾക്കൊപ്പം പരിശീലനം നടത്തുന്നതിനിടെ വലത് കൈത്തണ്ടയിൽ പന്ത് തട്ടിയാണ് രോഹിത്തിന് പരിക്കേറ്റത്. ടീമിനൊപ്പം യാത്ര ചെയ്യുന്ന ത്രോഡൗൺ സ്പെഷ്യലിസ്റ്റ് എസ്. രഘു എറിഞ്ഞുകൊടുത്ത…

ആദ്യ കിരീടം തേടി ന്യൂസീലന്‍ഡ് സെമി കളിക്കുന്നു; ഇന്ന് തീ പാറും മത്സരം

സിഡ്നി: സിഡ്നിയില്‍ ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ന്യൂസിലന്‍ഡ്–പാക്കിസ്ഥാന്‍ സെമിഫൈനല്‍. പാക്കിസ്ഥാന്‍ ആറാം ലോകകപ്പ് സെമിഫൈനല്‍ കളിക്കുമ്പോള്‍ ന്യൂസിലന്‍ഡിന്റെ തുടര്‍ച്ചയായ രണ്ടാം സെമിഫൈനലാണ്. ഗ്രൂപ്പ് ചാംപ്യന്‍മാരായെത്തുന്ന ന്യൂസീലന്‍ഡും രണ്ടാം സ്ഥാനക്കാരായെത്തുന്ന പാക്കിസ്ഥാനും ആദ്യ സെമിയില്‍ പോരടിക്കുമ്പോള്‍ ആവേശത്തിന് ഒട്ടും കുറവുണ്ടാവില്ല.…

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാൻ തീരുമാനം

തിരുവനന്തപുരം: ഗവർണറെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് നീക്കാൻ ഓർഡിനൻസ് ഇറക്കുവാൻ മന്ത്രിസഭയുടെ തീരുമാനം. നിയമ വകുപ്പ് സർക്കാറിന് കൈമാറിയ ഓർഡിനൻസാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം പരിഗണിച്ചത്. മന്ത്രിമാർക്കും വിദ്യാഭ്യാസ വിദഗ്ധർക്കും ചാൻസലർ പദവിയിൽ എത്താമെന്നും ഓർഡിനൻസിൽ നിർദേശമുണ്ട്. ചാന്‍സലര്‍…

പാരസെറ്റമോൾ ഗുളികകള്‍ ജ്യൂസില്‍ കലക്കി, കോളജില്‍ വെച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചു; ഗ്രീഷ്മയുടെ മൊഴി

തിരുവനന്തപുരം: ഷാരോണ്‍ രാജിനെ മുമ്പ് കോളജില്‍ വച്ചും വധിക്കാന്‍ ശ്രമിച്ചിരുന്നതായി മുഖ്യപ്രതി ഗ്രീഷ്മ. ജ്യൂസില്‍ പാരസെറ്റമോൾ ഗുളികകള്‍ കലക്കി നല്‍കിയതായി ഗ്രീഷ്മ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. ഷാരോണ്‍ പഠിക്കുന്ന നെയ്യൂര്‍ സി എസ് ഐ കോളജിന്റെ ശുചി മുറിയില്‍ വച്ചാണ്…

ഖത്തറിലേക്ക് കളി കാണാന്‍ ഒരു കുടുംബത്തിലെ 24 പേര്‍

തിരൂർ: ലോകകപ്പ് ഫുട്ബോൾ കാണാൻ ഖത്തറിലേക്ക് തിരിച്ച് ഒരു കുടുംബത്തിലെ 24 അംഗങ്ങൾ. 16 പേർ ഇതിനകം ഖത്തറിൽ എത്തിയിട്ടുണ്ട്. ശേഷിക്കുന്ന എട്ടുപേർ ഈ മാസം 22ന് കോഴിക്കോട് വഴി ഖത്തറിലെത്തും. തിരൂർ പരന്നേക്കാട് ചിറക്കൽ കുടുംബത്തിലെ 9 പേരും ബന്ധുക്കളായ…