Month: November 2022

തിരുവനന്തപുരത്ത് മേയര്‍ക്കെതിരെ പ്രതിഷേധം; പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ ഇന്നും സംഘര്‍ഷം. നഗരസഭക്കുള്ളില്‍ ബിജെപി കൗണ്‍സിലര്‍മാരും പുറത്ത് മഹിളാമോര്‍ച്ചാ പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകളില്‍ കയറിനിന്ന് മേയര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ശേഷം ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിക്കുകയും ചെയ്ത പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കഴിഞ്ഞദിവസം…

ട്വന്റി 20 ലോകകപ്പ്; ടോസ് നേടി ന്യൂസീലൻഡ്, ബാറ്റിങ് തിരഞ്ഞെടുത്തു

സിഡ്നി: സിഡ്‌നിയിൽ നടക്കുന്ന ടി20 ലോകകപ്പിലെ ആദ്യ സെമിഫൈനൽ മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിങ് തിരഞ്ഞെടുത്തു. ഗ്രൂപ്പ് ഒന്ന് ജേതാക്കളായാണ് കിവീസിന്റെ സെമി പ്രവേശനം. ദക്ഷിണാഫ്രിക്കയുടെ അപ്രതീക്ഷിത പരാജയത്തെത്തുടർന്ന് ഗ്രൂപ്പിലെ രണ്ടാം സ്ഥാനം അവസാന നിമിഷം സ്വന്തമാക്കിയാണ് പാക്കിസ്ഥാന്റെ വരവ്.ടൂർണമെന്റിൽ…

സർക്കാർ സർവകലാശാലകളെ കമ്മ്യൂണിസ്റ്റ്‌വത്ക്കരിക്കാൻ ശ്രമിക്കുന്നു; വി.ഡി സതീശൻ

തിരുവനന്തപുരം: സർവകലാശാലകളെ കമ്മ്യൂണിസ്റ്റ്‌വത്ക്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാരും ഗവർണറും സംയുക്തമായി ചെയ്ത തെറ്റിന് പരിഹാരമല്ല ചാൻസലറെ മാറ്റുന്നത്. ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് നീക്കിയാൽ ഇപ്പോൾ പിന്‍വാതിലിലൂടെ ബന്ധുക്കളെയും പാർട്ടി നേതാക്കളെയും നിയമിച്ചതുപോലെ എ.കെ.ജി സെന്‍ററിൽ…

വീണ്ടും ഞെട്ടിച്ച് ‘കാന്താര’; ബോളിവുഡ് ബോക്സ് ഓഫീസിൽ 100 കോടി ലക്ഷ്യം

ബോളിവുഡ് ഉൾപ്പെടെയുള്ള സിനിമാ മേഖലയിൽ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് ‘കാന്താര’. റിഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അദ്ദേഹം തന്നെ നായകനായി എത്തിയപ്പോൾ ദക്ഷിണേന്ത്യൻ സിനിമാ ലോകത്തിന് അതൊരു വലിയ മുതൽക്കൂട്ടായി മാറി. ചിത്രത്തിന്‍റെ യഥാർത്ഥ കന്നഡ…

ഋഷി സുനക്കിന്‍റെ മന്ത്രിസഭയില്‍ നിന്നും ആദ്യ രാജി; ഗാവിൻ വില്യംസൺ രാജിവച്ചു

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്‍റെ മന്ത്രിസഭയില്‍ നിന്നും ആദ്യ രാജി സംഭവിച്ചു. മുതിർന്ന മന്ത്രിയായ ഗാവിൻ വില്യംസൺ ആണ് ചൊവ്വാഴ്ച രാജി പ്രഖ്യാപിച്ചത്. സഹപ്രവർത്തകനോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിലാണ് അദ്ദേഹം രാജിവച്ചത്. ഗാവിൻ വില്യംസൺ ഒരു സഹപ്രവർത്തകനയച്ച ടെക്സ്റ്റ് സന്ദേശമാണ്…

നടിയെ ആക്രമിച്ച കേസ്; ദിലീപിന് അഭിഭാഷകൻ മുഖേന നോട്ടീസ് നൽകാൻ ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ അഭിഭാഷകൻ മുഖേന നടൻ ദിലീപിന് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദേശം നൽകി. നേരത്തെ നൽകിയ നോട്ടീസ് ദിലീപ് കൈപ്പറ്റാതെ മടങ്ങിയെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അഭിഭാഷകൻ മുഖേന…

ചിരഞ്ജീവിയുടെ ‘ഗോഡ്‍ഫാദര്‍’ ഇനി നെറ്റ്ഫ്ലിക്സിൽ

പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്‍റെ തെലുങ്ക് റീമേക്കായ മെഗാസ്റ്റാർ ചിരഞ്ജീവി ചിത്രം ഗോഡ്‌ഫാദർ ഒക്ടോബർ അഞ്ചിനാണ് തിയേറ്ററുകളിലെത്തിയത്. പ്രേക്ഷക-നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം നടത്തിയില്ലെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച…

ഭരണഘടനാപദവി വഹിക്കാൻ യോ​ഗ്യനല്ല; ​ഗവർണറെ മാറ്റണമെന്ന് രാഷ്ട്രപതിക്ക് സ്‌റ്റാലിന്റെ കത്ത്

ചെന്നൈ: തമിഴ്നാട് ​ഗവർണർ ആർ.കെ രവിയെ മാറ്റണമെന്ന് രാഷ്ട്രപതിക്ക് മുഖ്യമന്ത്രി സ്‌റ്റാലിന്റെ കത്ത്. തമിഴ്നാട്ടിലെ സമാധാനാന്തരീക്ഷത്തെ ദുർബലപ്പെടുത്തി വർഗീയ ധ്രുവീകരണത്തിനായി ഗവർണർ പ്രവർത്തിക്കുകയാണെന്ന് സ്റ്റാലിൻ കത്തിൽ ആരോപിക്കുന്നു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ജനങ്ങളെ സേവിക്കുന്നതിൽ നിന്നും ഗവർണർ തടസ്സപ്പെടുത്തുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി…

ഗുജറാത്ത് തെരഞ്ഞെടുപ്പ്; ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ ബി.ജെ.പി സ്ഥാനാർഥിയായേക്കും

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാർഥികളുടെ സാധ്യത പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവ ജഡേജയും. സ്ഥാനാർഥികളുടെ അന്തിമ പട്ടിക തീരുമാനിക്കുന്നതിനായി ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ബുധനാഴ്ച യോഗം ചേരുന്നുണ്ട്. സംസ്ഥാനത്ത് 27 വർഷമായി…

സാങ്കേതിക സര്‍വകലാശാല വിസിക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് രാജ്ഭവൻ

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസിന് സുരക്ഷ ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും രാജ്ഭവൻ നിർദേശം നൽകി. ഇടത് വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം ഉൾപ്പെടെയുള്ള കാര്യങ്ങൾ വി.സി ഗവർണറെ കണ്ട് അറിയിച്ചതിനെ തുടർന്നാണ് നടപടി. ചുമതലയേറ്റ…