Month: November 2022

സ്വയം പ്രമോട്ട് ചെയ്യുന്നു; ജി20 ലോഗോയിലെ താമരക്കെതിരെ കോൺഗ്രസ്

ന്യൂഡൽഹി: അടുത്ത വർഷം ഇന്ത്യ ജി 20 രാജ്യങ്ങളുടെ അധ്യക്ഷ പദവി വഹിക്കുന്നതിൻ്റെ ഭാഗമായി പുറത്തിറക്കിയ ലോഗോയിൽ ബി.ജെ.പിയുടെ ചിഹ്നമായ താമരയുടെ ചിത്രം ഉപയോഗിച്ചതിനെതിരെ കോൺഗ്രസ്. യാതൊരു നാണവുമില്ലാതെ ബി.ജെ.പി സ്വയം പ്രമോട്ട് ചെയ്യുകയാണെന്ന് കോൺഗ്രസ് വിമർശിച്ചു. ലോഗോയും പ്രമേയവും വെബ്സൈറ്റും…

ന്യൂസിലൻഡിനെ വീഴ്ത്തി ടി20 ലോകകപ്പിൽ പാകിസ്ഥാൻ ഫൈനലിൽ

ടി20 ലോകകപ്പിൽ പാകിസ്ഥാൻ ഫൈനലിൽ. ഇന്ന് നടന്ന ആവേശകരമായ സെമി ഫൈനലിൽ ന്യൂസിലൻഡിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ് പാകിസ്ഥാൻ ഫൈനലിലേക്ക് യോഗ്യത നേടിയത്. സ്കോർ – ന്യൂസിലൻഡ് 152/4, പാകിസ്ഥാൻ 153/7. നാളെ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനലിലെ വിജയിയെ പാകിസ്ഥാൻ…

ഹക്കീം ഫൈസി ആദൃശേരിയെ സമസ്തയുടെ എല്ലാ ഘടകങ്ങളിൽ നിന്നും പുറത്താക്കി

കോഴിക്കോട്: കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സിഐസി) ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി ആദൃശേരിയെ സമസ്തയിൽ നിന്ന് പുറത്താക്കി. സമസ്തയുടെ എല്ലാ ഘടകങ്ങളിൽ നിന്നും പുറത്താക്കിയതായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ പറഞ്ഞു. സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗമാണ്…

ഐപിഎൽ മിനി ലേലം കേരളത്തിൽ നടന്നേക്കുമെന്ന് റിപ്പോർട്ട്

കൊച്ചി: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ മിനി ലേലം കേരളത്തിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ. ഡിസംബറിലാണ് ലേലം നടക്കുക. എന്നാൽ തീയതിയും വേദിയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഡിസംബർ 23ന് കൊച്ചിയിൽ ലേലം നടന്നേക്കുമെന്നാണ് ഇഎസ്പിഎൻ ക്രിക്ക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. തുർക്കിയിലെ ഇസ്താംബൂളിൽ…

കോർപ്പറേഷൻ കത്ത് വിവാദം; അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ ഒഴിവുകളിലേക്ക് നിയമനത്തിന് മേയറുടെ ലെറ്റർ പാഡിൽ പാർട്ടി ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് ഹൈക്കോടതിയിൽ. കത്ത് സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൗൺസിലർ ജി.എസ് ശ്രീകുമാർ ആണ് ഹൈക്കോടതിയെ സമീപിച്ചത്.…

വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോം സൂമിന് അപ്ഗ്രേഡ്; ഇനി മെയിലും കലണ്ടറും

വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമായ സൂം സേവനങ്ങൾ വിപുലീകരിക്കുന്നു. സൂം മെയിൽ, കലണ്ടർ തുടങ്ങിയ പുതിയ സേവനങ്ങൾ കമ്പനി അവതരിപ്പിക്കുന്നു. ഇവയുടെ ബീറ്റാ പതിപ്പ് ഇതിനകം പ്രവർത്തനം തുടങ്ങി. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ വർക്ക് ഫ്രം ഹോം രീതി വ്യാപകമായതോടെയാണ് സൂമിന്‍റെ ഉപയോഗം കുത്തനെ…

മമ്മൂക്ക – ജ്യോതിക ചിത്രം ‘കാതൽ’ സെറ്റിലെത്തി സൂര്യ 

ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടി-ജ്യോതിക ചിത്രം കാതലിന്‍റെ ലൊക്കേഷനിൽ എത്തി സൂര്യ. കോലഞ്ചേരി ബ്രൂക്ക്സൈഡ് ക്ലബ്ബിൽ നടന്ന ചിത്രീകരണത്തിനിടെയാണ് സൂര്യ ലൊക്കേഷനിലെത്തിയത്. മമ്മൂട്ടി, ജ്യോതിക, കാതൽ ടീം എന്നിവർക്കൊപ്പം സമയം ചെലവഴിച്ച ശേഷമാണ് താരം മടങ്ങിയത്. കഴിഞ്ഞ ദിവസം ഷൂട്ടിങ്ങിനിടെ…

ചീഫ് ജസ്റ്റിസിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു; മോദിക്കെതിരെ ബിജെപി നേതാവ്

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സ്ഥാനമേല്‍ക്കുന്ന ചടങ്ങിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുനിന്നതിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ചടങ്ങിൽ നിന്ന് മോദി വിട്ടുനിൽക്കുന്നത് ഭരണഘടനയെയും ഇന്ത്യൻ സംസ്കാരത്തെയും അവഹേളിക്കുന്നതാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ജസ്റ്റിസ്…

സംസ്ഥാനത്ത് 12,13 തീയതികളിൽ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യത. ന്യൂനമർദ്ദം നവംബർ 9 മുതൽ 12 വരെ വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി തമിഴ്നാട്-പുതുച്ചേരി തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

ഹൈവേ ശോചനീയാവസ്ഥയിൽ; ജനങ്ങളോട് ക്ഷമ ചോദിച്ച് കേന്ദ്ര ഗതാഗത മന്ത്രി

ഭോപ്പാല്‍: മധ്യപ്രദേശിൽ 400 കോടി രൂപയിൽ നിർമ്മിച്ച ഹൈവേയുടെ ശോചനീയാവസ്ഥയിൽ ജനങ്ങളോട് ക്ഷമ ചോദിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. മാണ്ഡ്ല മുതൽ ജബൽപൂർ വരെയുള്ള 63 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈവേയുടെ നിർമ്മാണത്തിന്‍റെ ഗുണനിലവാരമില്ലായ്മ വ്യക്തമായതോടെയാണ് മന്ത്രി ജനങ്ങളോട് ക്ഷമാപണം…