Month: November 2022

സംസ്ഥാനത്ത് ശനി മുതൽ തിങ്കൾ വരെ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം നിലവിൽ ശ്രീലങ്കൻ തീരത്തിനടുത്താണ് സ്ഥിതിചെയ്യുന്നത്. അടുത്ത 24…

പ്രകാശിനെ മുൻപരിചയമുണ്ട്; വഴിത്തിരിവുണ്ടായതിൽ സന്തോഷമെന്ന് സ്വാമി സന്ദീപാനന്ദ ഗിരി

തിരുവനന്തപുരം: കുണ്ടമണ്‍കടവിലെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക വഴിത്തിരിവുണ്ടായതിൽ സന്തോഷമുണ്ടെന്ന് സ്വാമി സന്ദീപാനന്ദ ഗിരി. ആശ്രമം കത്തിച്ചുവെന്ന് പറയുന്ന പ്രകാശിനെ തനിക്ക് മുൻപരിചയം ഉണ്ടായിരുന്നതായി സ്വാമി പറഞ്ഞു. ഒരു ഘട്ടത്തിൽ ആശ്രമം കത്തിച്ചത് താൻ ആണെന്നാണ് മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നത്. അത്…

വാളയാർ സഹോദരിമാരുടെ മരണം; കേസന്വേഷിക്കാൻ പുതിയ സിബിഐ സംഘം

പാലക്കാട്: വാളയാറിലെ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരുടെ ദുരൂഹമരണം സിബിഐയുടെ പുതിയ സംഘം അന്വേഷിക്കും. കൊച്ചി യൂണിറ്റിലെ ഡി.വൈ.എസ്.പി വി.എസ് ഉമയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. പാലക്കാട് പോക്സോ കോടതിയിൽ സിബിഐ അഭിഭാഷകൻ രേഖാമൂലം ഇക്കാര്യം അറിയിച്ചു. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് പാലക്കാട്…

വാട്ട്സ്ആപ്പ് രാജ്യത്ത് സെപ്റ്റംബറിൽ ബാൻ ചെയ്തത് 26 ലക്ഷം അക്കൗണ്ടുകൾ

വാട്ട്സ്ആപ്പിന്‍റെ മാർഗനിർദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് സെപ്റ്റംബറിൽ മാത്രം ഇന്ത്യയിൽ 26 ലക്ഷത്തോളം അക്കൗണ്ടുകൾ നിരോധിച്ചതായി റിപ്പോർട്ട്. ഐടി ആക്ട് 2021 അനുസരിച്ചാണ് ഇത്തരത്തിൽ വാട്ട്സ് ആപ്പ് 2 മില്യൺ അക്കൗണ്ടുകൾക്ക് പൂട്ട് ഇട്ടത്. വാട്ട്സ് ആപ്പിലൂടെ തെറ്റായ മെസേജുകൾ ഫോർവേഡ് ചെയ്യുന്നവർ അടക്കമുള്ളവരുടെ…

ഹിമാചലിൽ ഭരണത്തുടര്‍ച്ച ഉറപ്പെന്ന് മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധൂമൽ

ധരംശാല: ഹിമാചൽ പ്രദേശിൽ ബി.ജെ.പിക്ക് തുടർഭരണം ഉറപ്പാണെന്ന് മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധൂമൽ. ഹിമാചൽ പ്രദേശിൽ മോദി പ്രഭാവത്തിനൊപ്പം മുൻ സർക്കാരുകളുടെ പ്രവർത്തനമുണ്ടെന്നും ധൂമൽ പറഞ്ഞു. രണ്ടരപതിറ്റാണ്ടോളം ബി.ജെ.പിയിലെ അവസാന വാക്കായിരുന്നു ധൂമൽ. 2017 ൽ സംസ്ഥാനത്ത് അധികാരത്തിലെത്തിയപ്പോൾ സ്വന്തം മണ്ഡലത്തിൽ…

സംസ്ഥാനത്തെ 10 മാസത്തെ നിയമനം 2 ലക്ഷം; എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടന്നത് 6200

തിരുവനന്തപുരം: എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് 37 ലക്ഷത്തോളം ഉദ്യോഗാര്‍ഥികള്‍ കാത്തിരിക്കുമ്പോൾ, സംസ്ഥാനത്ത് ഭൂരിഭാഗവും നടക്കുന്നത് പാർട്ടി നിയമനങ്ങൾ. കഴിഞ്ഞ 10 മാസത്തിനിടെ 6,200 പേർക്ക് മാത്രമാണ് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകൾ വഴി തൊഴിൽ ലഭിച്ചത്. അതത് ലോക്കൽ സമിതികൾ രണ്ട് ലക്ഷത്തോളം…

സാദിയോ മാനെയ്ക്ക് പരിക്ക്; ലോകകപ്പ് പങ്കാളിത്തം പ്രതിസന്ധിയിൽ

മ്യൂണിക്: സാദിയോ മാനെയ്ക്ക് പരിക്കേറ്റതോടെ സെനഗലിന്‍റെ ലോകകപ്പ് പ്രതീക്ഷകൾക്ക് തിരിച്ചടി. ജർമ്മൻ ബുന്ദസ് ലിഗ ക്ലബ് ബയേൺ മ്യൂണിക്കിനായി കളിക്കുന്ന മാനെക്ക് വെർഡർ ബ്രെമനെതിരായ മത്സരത്തിനിടെയാണ് പരിക്കേറ്റത്. കളിക്കിടെ മൈതാനം വിടേണ്ടി വന്ന അദ്ദേഹത്തിന് ഷാൽക്കെയ്ക്കെതിരെയുള്ള ശനിയാഴ്ചത്തെ മത്സരത്തിലും കളിക്കാൻ കഴിയില്ല.…

പ്രസംഗത്തിനിടെ മൈക്ക് ഓഫാക്കി; കേന്ദ്രത്തിനെതിരെ വിമർശനം തുടർന്ന് രാഹുൽ

നന്ദേദ്: ഭാരത് ജോഡോ യാത്രയ്ക്കിടെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനം തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്‍റിൽ വിയോജിപ്പുള്ള ശബ്ദങ്ങളെ നിശബ്ദരാക്കാനുള്ള നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പാർലമെന്‍റിൽ എന്താണ് നടക്കുന്നതെന്ന് അറിയാമോ എന്ന് ചോദിച്ച രാഹുൽ…

ഘടികാരങ്ങളുടെ സൂക്ഷിപ്പുകാരൻ; കോടമ്പാക്കത്തെ കെന്നഡിക്ക് ഗിന്നസ് റെക്കോർഡ്

ചെന്നൈയിൽ ക്ലോക്കുകളുടെ കലവറ സൃഷ്ടിച്ച റോബർട്ട് കെന്നഡിക്ക് ഗിന്നസ് റെക്കോർഡ്. ഈ മാസം 3ന് അദ്ദേഹം റെക്കോർഡ് ബുക്കിൽ ഇടം നേടി. ഗിന്നസ് വേൾഡ് റെക്കോർഡ്സ് കെന്നഡിയുടെ കൈവശമുള്ളത് അദ്ഭുത ശേഖരമാണെന്നും അദ്ദേഹം തന്‍റെ ജീവിത സമ്പാദ്യം അതിനായി ചെലവഴിച്ചുവെന്നും വിലയിരുത്തി.…

കോയമ്പത്തൂർ സ്ഫോടനം; തമിഴ്നാട്ടിൽ വ്യാപക റെയ്ഡ് നടത്തി എൻഐഎ

ചെന്നൈ: കോയമ്പത്തൂർ കാർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ദേശീയ അന്വേഷണ ഏജൻസിയുടെ വ്യാപക റെയ്ഡ്. 45 സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. കോയമ്പത്തൂർ നഗരത്തിൽ മാത്രം 21 സ്ഥലങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം. കാർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എയുടെ നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലാണ് പരിശോധന.…