Month: November 2022

1.14 കോടി ഒളിപ്പിച്ചു; നിമിഷ സജയനെതിരെ നികുതി വെട്ടിപ്പ് ആരോപിച്ച് സന്ദീപ് വാര്യർ

പാലക്കാട്: നടി നിമിഷ സജയൻ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി മുൻ ബിജെപി വക്താവ് സന്ദീപ് വാര്യർ. നിമിഷ സജയൻ 1.14 കോടി രൂപയുടെ വരുമാനം മറച്ചുവച്ചതായി സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയതായി സന്ദീപ് വാര്യർ പറഞ്ഞു. നിമിഷ സജയൻ 20.65…

പീഡന കേസ്; പരാതിക്കാരിയുടെ മൊഴി പരിശോധിക്കാൻ എൽദോസ് കുന്നപ്പിള്ളിക്ക് ഹൈക്കോടതി അനുമതി

കൊച്ചി: പീഡന കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി കോടതി ഓഫീസറുടെ സാന്നിദ്ധ്യത്തിൽ പരിശോധിക്കാൻ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് ഹൈക്കോടതിയുടെ അനുമതി. പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന് എൽദോസ് കുന്നപ്പിള്ളി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാരും പരാതിക്കാരിയും ഇത് എതിർത്തിരുന്നു. ഹൈക്കോടതി രഹസ്യ മൊഴി…

യുദ്ധത്തിന്‌ തയ്യാറായിരിക്കുക; ചൈനീസ് സേനയ്ക്ക് നിര്‍ദ്ദേശം നല്‍കി ഷി ജിൻപിംഗ്

ബെയ്ജിങ്: ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ചൈനീസ് സൈന്യത്തോട് യുദ്ധത്തിന് തയ്യാറായിരിക്കാന്‍ നിർദ്ദേശം നൽകി. ദേശ സുരക്ഷ വർദ്ധിച്ചുവരുന്ന അസ്ഥിരതയെ അഭിമുഖീകരിക്കുകയാണെന്നും സൈനിക ശേഷി വർദ്ധിപ്പിക്കണമെന്നും യുദ്ധം പോരാടി വിജയിക്കാൻ തയ്യാറായിരിക്കണമെന്നും ഷി ആവശ്യപ്പെട്ടു. മൂന്നാം തവണയും അദ്ദേഹം ചൈനയുടെ പ്രസിഡന്‍റായി…

കോർപ്പറേഷൻ കത്ത് വിവാദം; മേയർ രാജിവയ്ക്കില്ലെന്ന് ആനാവൂർ നാഗപ്പൻ

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ രാജിവയ്ക്കില്ലെന്ന പ്രഖ്യാപനവുമായി വിവാദ കത്ത് സംബോധന ചെയ്യപ്പെടുന്ന സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. വിവാദ കത്തുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് സംഘം സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആനാവൂർ പറഞ്ഞു. പാർട്ടി പരിപാടികളുടെ തിരക്കിലാണെന്നും ഉടൻ…

കോർപ്പറേഷൻ കത്ത് വിവാദം; മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: കത്ത് വിവാദത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് പറയാനുള്ളത് കേട്ട ശേഷം തീരുമാനമെടുക്കുമെന്ന് ഹൈക്കോടതി. മേയർക്കും സംസ്ഥാന സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. താൽക്കാലിക നിയമനത്തിനായി പാർട്ടി സെക്രട്ടറിക്ക് കത്തെഴുതിയെന്ന ആരോപണത്തിലാണ് സി.ബി.ഐ അന്വേഷണം…

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; നേട്ടമുണ്ടാക്കി യുഡിഎഫ്, 2 ഇടത്ത് ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് നേട്ടമുണ്ടാക്കി. 29 വാർഡുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ 16 യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നു. ഇതിൽ ഒരു സീറ്റ് യുഡിഎഫ് സ്വതന്ത്രൻ നേടി. എൽഡിഎഫ് 11 സീറ്റുകളിൽ വിജയമുറപ്പിച്ചു.…

തനിക്ക് ലഭിച്ച ഓസ്കാർ ഉക്രൈൻ പ്രസിഡന്റിന് നൽകി ഷോൺ പെൻ

കീവ്: ഹോളിവുഡ് താരം ഷോൺ പെൻ തനിക്ക് ലഭിച്ച ഓസ്കാർ ഉക്രൈൻ പ്രസിഡന്‍റ് വ്ളാഡിമിർ സെലെൻസ്കിക്ക് സമ്മാനിച്ചു. രാജ്യത്തിന്‍റെ തലസ്ഥാനമായ കീവിലാണ് കൈമാറ്റം നടന്നത്. സെലെൻസ്കി തന്‍റെ ടെലഗ്രാം ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇക്കാര്യം ലോകം അറിയുന്നത്. ഉക്രൈനിൻ്റെ ഓർഡർ…

ഇന്ത്യയിൽ 1,016 പുതിയ കോവിഡ് കേസുകൾ; രോഗമുക്തി നിരക്ക് 98.78%

ഇന്ത്യയിൽ 1,016 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. ആകെ കോവിഡ് കേസുകളുടെ എണ്ണം 4,46,63,968 ആയി. സജീവ കേസുകൾ 13,187 ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 5,30,514 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ രണ്ട്,…

ഉപതിരഞ്ഞെടുപ്പ് ഫലം; ആലപ്പുഴയിലെ സിപിഎം സിറ്റിംഗ് സീറ്റ് നേടി ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നടന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവന്നു. കാർത്തികപ്പള്ളി പഞ്ചായത്തിലെ എട്ടാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്‍റെ സിറ്റിംഗ് സീറ്റിൽ ബി.ജെ.പി വിജയിച്ചു. സി.പി.എം മൂന്നാം സ്ഥാനത്താണ്. തുടർച്ചയായി യോഗങ്ങളിൽ പങ്കെടുക്കാത്തതിനാൽ സി.പി.എം അംഗം…

ഗുജറാത്തില്‍ അപ്രതീക്ഷിത പ്രഖ്യാപനം; ബിജെപി മുതിര്‍ന്ന നേതാക്കൾ മത്സരത്തിനില്ല

രാജ്‌കോട്ട്: ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കാനിരിക്കെ, അപ്രതീക്ഷിത നീക്കവുമായി മുതിർന്ന ബിജെപി നേതാക്കൾ. മുൻ മുഖ്യമന്ത്രി വിജയ് രൂപാണി, മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ തുടങ്ങിയ നേതാക്കൾ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചു. രൂപാണി മന്ത്രിസഭയിലുണ്ടായിരുന്ന മുതിർന്ന നേതാക്കളായ…