Month: November 2022

ആശങ്ക; ഗിനിയയിൽ തടവിലാക്കപ്പെട്ട നാവികരെ നൈജീരിയയിലേക്ക് മാറ്റുന്നു

കൊച്ചി: ഗിനിയയിൽ തടവിലായ രണ്ട് മലയാളികൾ ഉൾപ്പെടെ 15 ഇന്ത്യക്കാരെ നൈജീരിയയിലേക്ക് മാറ്റുന്നു. ഇവരെ ലൂബ തുറമുഖത്ത് എത്തിച്ചു. ഇവിടെ നിന്ന് യുദ്ധക്കപ്പലിൽ നൈജീരിയയിലേക്ക് കടത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നൈജീരിയയിൽ എത്തിയാൽ എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നാണ് മലയാളികൾ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.…

അബുദാബിയിൽ ഇനി പറക്കും എയർപോർട്ട് ടാക്സിയിൽ ഉടൻ യാത്ര ചെയ്യാം

അബുദാബി: അബുദാബിയിലെത്തുന്ന യാത്രക്കാർക്ക് ഉടൻ തന്നെ പറക്കും ടാക്സിയിൽ വീടുകളിലേക്കും ഹോട്ടലുകളിലേക്കും യാത്ര ചെയ്യാൻ കഴിയുമെന്ന് അധികൃതർ. അബുദാബി വിമാനത്താവളവും ഫ്രഞ്ച് എഞ്ചിനീയറിങ്, ഓപ്പറേഷൻസ് സ്ഥാപനമായ ഗ്രൂപ്പ് എഡിപിയും തമ്മിൽ ഒപ്പുവച്ച ധാരണാപത്രം പ്രകാരമാണ് ഈ ഭാവി പദ്ധതി സാധ്യമാക്കുന്നത്. അഡ്വാൻസ്ഡ്…

നന്ദയായി നരേൻ; ‘അദൃശ്യം’ റിലീസ് തീയതി പ്രഖ്യാപിച്ചു

നവാഗതനായ സാക് ഹാരിസ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം ‘അദൃശ്യ’ത്തിന്റെ ക്യാരക്റ്റർ പോസ്റ്ററുകൾ പുറത്ത്. നരേൻ, കയൽ ആനന്ദി, ജോജു ജോർജ്, ഷറഫുദ്ദീൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവംബർ 18ന് അദൃശ്യം തിയേറ്ററുകളിൽ എത്തും. നന്ദ…

വില്‍പ്പന ഉയരുന്നു; ഇന്ത്യയില്‍ ഇവി കാറുകളുമായി സ്‌കോഡ

ചെക്ക് റിപബ്ലിക്കന്‍ കാർ നിർമ്മാതാക്കളായ സ്കോഡ ഇലക്ട്രിക് മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. സ്കോഡയുടെ ആദ്യ ഇലക്ട്രിക് കാർ 12-18 മാസത്തിനുള്ളിൽ ഇന്ത്യയിലെത്തും. പരീക്ഷണത്തിന്‍റെ ആദ്യ ഘട്ടത്തിൽ, സ്കോഡ പൂർണ്ണമായും യൂറോപ്പിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയ്യും. തുടർന്ന് വിപണിയെ…

ആർട്ടിലറി തോക്കുകൾക്കായി 1200 കോടിയുടെ ഓർഡർ ഇന്ത്യൻ കമ്പനിക്ക്; രാജ്യത്ത് ആദ്യം

ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ പ്രതിരോധ സ്ഥാപനമായ കല്ല്യാണി സ്ട്രാറ്റജിക് സിസ്റ്റംസിന് ആർട്ടിലറി തോക്കുകൾക്കായി 155 മില്ല്യൺ ഡോളറിന്റെ (1200 കോടി) വിദേശ ഓർഡർ ലഭിച്ചു. രാജ്യത്ത് ഇതാദ്യമായാണ് ഒരു സ്വകാര്യ പ്രതിരോധ സ്ഥാപനത്തിന് ഇത്ര വലിയ ഓർഡർ ലഭിക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ…

ഷാരോൺ രാജ് കേസന്വേഷണത്തിൽ വീഴ്ച വരുത്തി; പാറശാല സിഐയ്ക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം: ഷാരോൺ രാജ് കേസന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപണമുയർന്ന പാറശാല സിഐ ഹേമന്ത് കുമാറിനെ വിജിലൻസിലേക്ക് സ്ഥലം മാറ്റി. സിഐമാരുടെ പൊതു സ്ഥലം മാറ്റത്തിൽ ഉൾപ്പെടുത്തിയാണ് ഹേമന്ദ് കുമാറിനെതിര നടപടി സ്വീകരിച്ചിരിക്കുന്നത്. പാറശാല പൊലീസ് കേസിൽ പ്രതികൾക്കൊപ്പം ഒത്തുകളിച്ചതായും നടപടി വേണമെന്നും…

നിയമനങ്ങളില്‍ സുതാര്യത വേണമെന്ന് സിപിഐ; നേതൃയോഗത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രിയടക്കമുള്ളവർ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ താൽക്കാലിക നിയമനങ്ങളിൽ സുതാര്യത വേണമെന്ന് എൽ.ഡി.എഫ് നേതൃയോഗത്തില്‍ സിപിഐ. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകൾ വഴി കരാർ നിയമനം നടത്തണമെന്നും സ്ഥിര നിയമനങ്ങൾ പി.എസ്.സി വഴി മാത്രം നടത്തിയാൽ മതിയെന്നും ആവശ്യമുയർന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി…

തകർന്നടിഞ്ഞ് ഇന്ത്യ; ഫൈനല്‍ കാണാതെ പുറത്ത്

ട്വന്റി20 ലോകകപ്പിലെ രണ്ടാം സെമിയിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 10 വിക്കറ്റിന്റെ അനായാസ ജയം. ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചുപരത്തിയാണ് ഓപണർമാർ തന്നെ ഇംഗ്ലണ്ടിന് അനായാസ ജയം സമ്മാനിച്ചത്. 169 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് 16ആം ഓവറിലെ അവസാന പന്തിൽ വിജയ…

ഇന്ത്യക്കായി കളിക്കാൻ തയ്യാർ: ഇറാൻ പൗരത്വം ഉപേക്ഷിക്കുമെന്ന് ഒമിദ് സിങ്

ഇറാൻ പൗരത്വം ഉപേക്ഷിച്ച് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ തയ്യാറെന്ന് ഒമിദ് സിങ്. ഇന്ത്യൻ വംശജനായ ഇറാനിയൻ വിങ്ങർ ഒമിദ് ഇന്ത്യൻ പൗരത്വം സ്വീകരിക്കാൻ തയ്യാറാണെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ അറിയിച്ചു. 30കാരനായ ഒമിദിന്‍റെ പിതാവ് പഞ്ചാബ് സ്വദേശിയും അമ്മ…

ആധാർ രജിസ്റ്റർ ചെയ്ത് 10 വർഷമായാൽ വിവരങ്ങൾ പുതുക്കി നൽകണം

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡില്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങൾ നൽകി കേന്ദ്രം. 10 വര്‍ഷം കൂടുമ്പോള്‍ നൽകിയ വിവരങ്ങള്‍ നിര്‍ബന്ധമായും പുതുക്കണം. ഇതിനായി തിരിച്ചറിയല്‍, മേല്‍വിലാസ രേഖകൾ, ഫോണ്‍നമ്പർ എന്നിവ നല്‍കണം. വിവരങ്ങളില്‍ മാറ്റങ്ങളൊന്നും ഇല്ലെങ്കിലും അതാത് സമയത്തെ രേഖകള്‍ നല്‍കാമെന്ന് കേന്ദ്രം…