Month: November 2022

ഐഎഫ്എഫ്കെ: ഡെലിഗേറ്റ് റജിസ്‌ട്രേഷൻ നവംബര്‍ 11ന് ആരംഭിക്കും

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 27–ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് റജിസ്ട്രേഷന്‍ നവംബര്‍ 11ന് രാവിലെ 10ന് ആരംഭിക്കും. തിരുവനന്തപുരത്ത് വച്ച് ഡിസംബര്‍ 9 മുതല്‍ 16 വരെയാണ് മേള നടക്കുക. ഐഎഫ്എഫ്കെയുടെ ഔദ്യോഗിക വെബ്സൈറ്റിൽ…

അന്വേഷണത്തിൽ പൂർണമായി സഹകരിച്ചു; എൽദോസ് കുന്നപ്പിള്ളിൽ സത്യവാങ്മൂലം നൽകി

കൊച്ചി: പീഡനക്കേസ് അന്വേഷണവുമായി പൂർണമായും സഹകരിച്ചതായി എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയുടെ സത്യവാങ്മൂലം. മുൻകൂർ ജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിലാണ് എൽദോസ് സത്യവാങ്മൂലം സമർപ്പിച്ചത്. തന്നെ വീണ്ടും കസ്റ്റഡിയിൽ എടുക്കേണ്ട സാഹചര്യമില്ലെന്നും ശാസ്ത്രീയ പരിശോധനകളും, ഡിജിറ്റൽ…

ആര്‍എസ്എസ് ശാഖകള്‍ക്ക് സംരക്ഷണം നല്‍കി: സുധാകരന്റെ പ്രസ്താവനയിൽ ലീഗിന് കടുത്ത അതൃപ്തി

കോഴിക്കോട്: ആർഎസ്എസ് ശാഖകൾ സംരക്ഷിച്ചുവെന്ന കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ പ്രസ്താവനയിൽ മുസ്ലിം ലീഗിന് അതൃപ്തി. പ്രസ്താവന അനാവശ്യമായിപ്പോയെന്ന് ലീഗ് വിലയിരുത്തി. ഇപ്പോൾ അതേക്കുറിച്ച് സംസാരിക്കുന്നില്ലെന്നും അദ്ദേഹം സ്വയം വിശദീകരിക്കട്ടെയെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗവർണറെ ചാൻസലർ…

ഗിനിയയില്‍ തടവിലുള്ളവരെ നൈജീരിയയിലേക്ക് മാറ്റുന്നു; തിരികെയെത്തിക്കുമെന്ന് കേന്ദ്ര മന്ത്രി

തിരുവനന്തപുരം: ഗിനിയയില്‍ തടവിലായ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള കപ്പല്‍ ജീവനക്കാരെ യുദ്ധക്കപ്പലിലേയ്ക്ക് കയറ്റാൻ നീക്കം. 15 പേരെ നൈജീരിയയ്ക്ക് കൈമാറാനായി ലൂബാ തുറമുഖത്ത് എത്തിച്ചതായി നിലവിൽ തടവിലുള്ള കൊല്ലം സ്വദേശി വിജിത്ത് അറിയിച്ചു. അതേസമയം തടവിലാക്കപ്പെട്ടവരെ തിരികെയെത്തിക്കാൻ ശ്രമം തുടരുകയാണെന്ന് കേന്ദ്രമന്ത്രി വി.…

ബിരിയാണി പങ്കിടുന്നതിനെ ചൊല്ലി തർക്കം; ഭാര്യയെ തീ കൊളുത്തി ഭർത്താവ്, ഇരുവർക്കും ദാരുണാന്ത്യം

ചെന്നൈ: ബിരിയാണി പങ്കിടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭാര്യയെ തീകൊളുത്തി ഭർത്താവ്. ചെന്നൈ അയണാവാരത്താണ് ദാരുണ സംഭവം. കരുണാകരൻ (74) ഭാര്യ പത്മാവതി (70) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ശരീരത്ത് തീ പടർന്നപ്പോൾ പത്മാവതി ഭർത്താവ് കരുണാകരനെ കെട്ടിപ്പിടിച്ചു. തുടർന്നാണ് ഇരുവർക്കും ദാരുണാന്ത്യം സംഭവിച്ചത്.…

മധുരയില്‍ പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചു; അഞ്ച് മരണം, പത്ത് പേര്‍ക്ക് പരിക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ മധുര ജില്ലയില്‍ ഉസ്‌ലാംപെട്ടിക്ക് സമീപം പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച അഞ്ച് പേരും പടക്ക നിര്‍മ്മാണശാലയിലെ ജീവനക്കാരാണ്. പടക്ക നിര്‍മ്മാണശാലയിലെ ജോലിക്കാരായ…

കലാമണ്ഡലം ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കി

തിരുവനന്തപുരം: ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെ അപ്രതീക്ഷിത നീക്കവുമായി സംസ്ഥാന സർക്കാർ. കേരള കലാമണ്ഡലം കൽപ്പിത സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കി. തൽസ്ഥാനത്ത് നിന്ന് ഗവർണറെ നീക്കികൊണ്ടുള്ള സർക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി. ഗവർണറെ ചാൻസലർ സ്ഥാനത്ത്…

ലോകകപ്പിനുള്ള ജര്‍മ്മന്‍ ടീമിനെ പ്രഖ്യാപിച്ചു

ബെര്‍ലിന്‍: 2022 ഫിഫ ലോകകപ്പിനുള്ള ജർമ്മൻ ടീമിനെ പ്രഖ്യാപിച്ച് കോച്ച് ഹാന്‍സ് ഫ്‌ളിക്ക്. 26 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്ലബ് ഫുട്ബോളിലെ എല്ലാ മികച്ച കളിക്കാരും ടീമിൽ ഇടം നേടിയിട്ടുണ്ട്. പരിക്കിനെത്തുടർന്ന് മാര്‍കോ റ്യൂസും ടിമോ വെര്‍ണറും ലോകകപ്പിൽ നിന്ന് പുറത്തായിരുന്നു.…

പുതിയ ചിത്രം പ്രഖ്യാപിച്ച് ‘ദി കശ്‍മിര്‍ ഫയല്‍സ്’ സംവിധായകൻ

രാജ്യമൊട്ടാകെ ശ്രദ്ധ നേടിയ ‘ദി കശ്‍മിര്‍ ഫയല്‍സ്’ ചിത്രത്തിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രി പുതിയ ചിത്രം പ്രഖ്യാപിച്ചു. സമീപകാലത്ത് ചർച്ച ചെയ്യപ്പെട്ടതും വിവാദപരവുമായ ബോളിവുഡ് ചിത്രങ്ങളിൽ ഒന്നായിരുന്നു ‘ദി കശ്മീർ ഫയൽസ്’. ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ദി കശ്മീർ…

സംസ്ഥാനത്ത് പൊലീസില്‍ കൂട്ട സ്ഥലംമാറ്റം; 53 എസ്എച്ച്ഒമാരെ സ്ഥലം മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിൽ കൂട്ട സ്ഥലംമാറ്റം. വിജിലൻസിലെയും വിവിധ പൊലീസ് സ്റ്റേഷനുകളിലെയും ഉൾപ്പെടെ 53 എസ്എച്ച്ഒമാരെ സ്ഥലം മാറ്റി. ഇതു സംബന്ധിച്ച് ഡി.ജി.പി അനിൽകാന്ത് വ്യാഴാഴ്ച ഉത്തരവിറക്കി. സമീപകാലത്തായി വിവിധ കേസുകളിൽ ആരോപണ വിധേയരായ പൊലീസ് ഇൻസ്പെക്ടർമാരും സ്ഥലം മാറ്റപ്പെട്ടവരുടെ പട്ടികയിലുണ്ട്.…