Month: November 2022

യാത്രക്കാരിക്ക് നേരെ പാഞ്ഞടുത്ത ചിന്നൂസ് ബസ്; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി എംവിഡി

കൊയിലാണ്ടിയിൽ അപകടകരമായ രീതിയിൽ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് പൊലീസ് റദ്ദാക്കി. ബസിൽ നിന്നിറങ്ങിയ യാത്രക്കാരിക്ക് നേരെ സ്വകാര്യ ബസ് പാഞ്ഞടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് നടപടി.  വടകര ഭാഗത്തുനിന്നും കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ഹെവിൻ ബസ് കഴിഞ്ഞ…

സ്കാനിംഗിനെത്തിയ പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തി; റേഡിയോളജിസ്റ്റ് അറസ്റ്റിൽ

പത്തനംതിട്ട: എം.ആർ.ഐ സ്കാനിംഗിനെത്തിയ പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ അടൂരിലെ സ്കാനിംഗ് സെന്‍ററിലെ ജീവനക്കാരൻ അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ സ്വദേശി രഞ്ജിത്താണ് അറസ്റ്റിലായത്. ഇയാളുടെ മൊബൈൽ ഫോണിൽ സമാനമായ രീതിയിൽ ചിത്രീകരിച്ചതായി കരുതുന്ന നിരവധി ദൃശ്യങ്ങൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.…

കളി മുടക്കുമോ? ട്വന്റി 20 ലോകകപ്പ് ഫൈനലിന് മഴ ഭീഷണി

മെൽബൺ: നാളെ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ഫൈനലിന് മഴ ഭീഷണി. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ലോകകപ്പിലെ മൂന്ന് മത്സരങ്ങൾ മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. ഇവിടെയാണ് ഇംഗ്ലണ്ട്-പാകിസ്ഥാൻ ഫൈനൽ മത്സരം. ഫൈനൽ മത്സരം തടസ്സപ്പെട്ടാൽ തിങ്കളാഴ്ച റിസർവ് ദിനമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നത് ആശ്വാസകരമാണ്.…

മാറ്റത്തിൻ്റെ വഴിയെ ക്രിക്കറ്റ്; പാണ്ഡ്യയുടെ നേതൃത്വത്തിൽ പുതിയ ടീമെന്ന് സൂചന

മുംബൈ: ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിലെ സെമി ഫൈനൽ തോൽവിക്ക് പിന്നാലെ മുഖം മിനുക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബി.സി.സി.ഐ). ഇംഗ്ലണ്ടിനോടേറ്റ 10 വിക്കറ്റിന്‍റെ തോൽവി ഇന്ത്യൻ ക്രിക്കറ്റിന് ചെറിയ ആഘാതമായിരുന്നില്ല. കഴിഞ്ഞ വർഷത്തെ ലോകകപ്പിന് ശേഷം വിരാട് കോഹ്ലിക്ക് നായകസ്ഥാനം…

ഏഷ്യൻ എയർഗൺ ചാമ്പ്യൻഷിപ്പ്; എയർ റൈഫിളിൽ ദിവ്യാൻഷ് സിംഗ് പൻവാറിന് സ്വർണം

ഡേഗു: ദക്ഷിണ കൊറിയയിലെ ഡേഗുവിൽ നടക്കുന്ന ഏഷ്യൻ എയർഗൺ ചാമ്പ്യൻഷിപ്പ് 2022-ൽ ജൂനിയർ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ഫൈനലിൽ ടോക്കിയോ ഒളിമ്പ്യൻ ദിവ്യാൻഷ് സിംഗ് പൻവാർ സ്വർണം നേടി. എയർഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ, യൂത്ത്, സീനിയർ എന്നീ…

വയനാട്ടില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

മാനന്തവാടി: വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. എടവക എള്ളുമന്ദത്തെ പിണക്കല്‍ പി.ബി നാഷിന്‍റെ ഫാമിലെ പന്നികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച് 13 പന്നികൾ ആണ് ഇവിടെ ചത്തത്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഫാമിലെ പന്നികൾ ചത്തൊടുങ്ങാൻ തുടങ്ങിയത്.…

ഗവർണർ-സർക്കാർ പോര്; നയപ്രഖ്യാപന പ്രസംഗം നീട്ടുന്ന സാധ്യതകൾ പരിഗണിച്ച് സർക്കാർ

തിരുവനന്തപുരം: ഗവർണർ – സർക്കാർ പോരിൻ്റെ ഭാഗമായി നയപ്രഖ്യാപന പ്രസംഗം നീട്ടിവയ്ക്കുന്നതിന്‍റെ സാധ്യതകൾ പരിഗണിച്ച് സർക്കാർ. ഡിസംബറിൽ ചേരുന്ന സഭാ സമ്മേളനം ജനുവരിയിലേക്ക് നീട്ടാനാണ് നീക്കം. അനിശ്ചിതകാലത്തേക്ക് സമ്മേളനം നീട്ടുന്നതിലൂടെ നയപ്രഖ്യാപനം തൽക്കാലത്തേക്ക് ഒഴിവാക്കാനാകും. ഡിസംബർ 15 ന് താൽക്കാലികമായി സഭ…

വ്യാജ അക്കൗണ്ടുകൾ വർധിച്ചു; 8 ഡോളർ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്‌ഷൻ നിർത്തി മസ്ക്

വ്യാജ അക്കൗണ്ടുകൾ വർധിച്ചതോടെ ട്വിറ്റർ അടുത്തിടെ പ്രഖ്യാപിച്ച 8 ഡോളർ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്‌ഷൻ സേവനം വെള്ളിയാഴ്ച താൽക്കാലികമായി നിർത്തി. പുതിയ ഉടമ എലോൺ മസ്‌ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ ചില ഉപയോക്താക്കൾക്ക് “ഔദ്യോഗിക” ബാഡ്ജ് തിരികെ കൊണ്ടുവന്നു. യഥാർത്ഥ അക്കൗണ്ടുകൾക്ക്…

ഐഎസ്എൽ; രണ്ടാം ജയം, ബെംഗളൂരുവിനെ വീഴ്ത്തി ഈസ്റ്റ് ബംഗാള്‍

ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാൾ ബെംഗളൂരു എഫ് സിയെ തോൽപ്പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഈസ്റ്റ് ബംഗാളിന്‍റെ ജയം. ക്യാപ്റ്റൻ ക്ലെയ്റ്റൺ സിൽവയാണ് ടീമിനായി വിജയഗോൾ നേടിയത്. ഈ വിജയത്തോടെ ഈസ്റ്റ് ബംഗാൾ പോയിന്‍റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക്…

സംസ്ഥാനത്ത് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ഇടുക്കി ഉൾപ്പടെ മിക്ക ഇടങ്ങളിലും ഇന്ന് ഇടിയോട് കൂടിയ ശക്തമായ മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,…