Month: November 2022

രഞ്ജിത്ത് വധക്കേസ്; വിചാരണ മറ്റൊരു ജില്ലയിലേക്ക് മാറ്റണമെന്ന് പ്രതികൾ സുപ്രീം കോടതിയിൽ 

ന്യൂഡല്‍ഹി: ആർ.എസ്.എസ് പ്രവർത്തകനായിരുന്ന രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിന്‍റെ വിചാരണ ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. കേസിലെ പ്രതികളായ 15 എസ്.ഡി.പി.ഐ പ്രവർത്തകരാണ് സുപ്രീം കോടതിയിൽ ട്രാന്‍സ്ഫര്‍ ഹർജി നൽകിയത്. ആലപ്പുഴ ബാറിലെ വക്കീലായിരുന്നു…

‘കാന്താര’ 400 കോടി ക്ലബ്ബിലേക്ക്; ഹിന്ദി പതിപ്പ് മാത്രം നേടിയത് 70.50 കോടി

സമീപകാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു ദക്ഷിണേന്ത്യൻ ചിത്രമാണ് ‘കാന്താര’. സെപ്റ്റംബർ 30ന് റിലീസ് ചെയ്ത ചിത്രത്തിന്‍റെ യഥാർത്ഥ കന്നഡ പതിപ്പ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് 100 കോടി ക്ലബിലെത്തിയത്. ചിത്രത്തിന്‍റെ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളും തിയേറ്ററുകളിൽ…

ബാറ്റ്മാൻ്റെ ശബ്ദം; നടൻ കെവിൻ കോൺറോയ് അന്തരിച്ചു

ബാറ്റ്മാൻ്റെ ശബ്ദ നടൻ കെവിൻ കോൺറോയ് അന്തരിച്ചു. 66 വയസായിരുന്നു. ബാറ്റ്മാൻ: ദി ആനിമേറ്റഡ് സീരീസിൽ പ്രവർത്തിച്ച സഹനടൻ ഡയാൻ പെർഷിംഗ് ആണ് ഈ വിവരം അറിയിച്ചത്. ക്യാൻസർ ബാധിതനായിരുന്ന അദ്ദേഹത്തിൻ്റെ മരണ വാർത്ത വാർണർ ബ്രദേഴ്സ് ആനിമേഷനും സ്ഥിരീകരിച്ചു. 1992…

കാബൂളിലെ പാർക്കുകളിൽ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി താലിബാൻ

കാബൂൾ : കാബൂളിലെ പാർക്കുകളിൽ സ്ത്രീകൾക്ക് താലിബാൻ വിലക്കേർപ്പെടുത്തി. കാബൂളിലെ എല്ലാ പാർക്കുകളിലും സ്ത്രീകൾക്ക് താലിബാൻ വിലക്കേർപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. വൈസ് ആൻഡ് വെർച്യൂ മന്ത്രാലയത്തിന്‍റെ വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.  പാർക്കുകളിൽ ഇസ്ലാമിക നിയമങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് ആരോപിച്ചാണ് ഇവിടെ…

കത്ത് വിവാദത്തിൽ ആശയക്കുഴപ്പം; ആനാവൂരിന്റെ മൊഴി ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ആശയക്കുഴപ്പം. ക്രൈംബ്രാഞ്ചിന് മൊഴി നൽകിയതായി സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞിരുന്നു. എന്നാൽ മൊഴി ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. ആനാവൂർ നാഗപ്പനിൽ നിന്ന് ഔദ്യോഗിക മൊഴി ലഭിച്ചിട്ടില്ലെന്ന്…

ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ഓർഡിനൻസ് രാജ്‌ഭവനിലെത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നീക്കാനുള്ള ഓർഡിനൻസ് രാജ്ഭവനിലെത്തി. മന്ത്രിമാർ ഒപ്പിട്ട ഓർഡിനൻസ് ഇന്ന് രാവിലെയാണ് രാജ്ഭവനിലേക്ക് അയച്ചത്. തന്നെ ബാധിക്കുന്ന ഓർഡിനൻസായതിനാൽ ശുപാർശയ്ക്കായി രാഷ്ട്രപതിക്ക് അയയ്ക്കാമെന്നാണ് ഗവർണറുടെ നിലപാട്. രാഷ്ട്രപതിക്ക്…

കോർപ്പറേഷൻ കത്ത് വിവാദം; അന്വേഷണം കൃത്യമായി നടക്കുമെന്ന് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: താൽക്കാലിക നിയമനത്തിന് പാർട്ടി പ്രവർത്തകരുടെ പേര് ആവശ്യപ്പെട്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പാർട്ടി സെക്രട്ടറിക്ക് കത്തയച്ചെന്ന ആരോപണത്തിൽ അന്വേഷണം കൃത്യമായി നടക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വിവാദത്തില്‍ പ്രശ്‌നമുള്ള ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. കത്തുമായി ബന്ധപ്പെട്ട…

ഇരട്ടനികുതി ഉത്തരവോടെ നിരക്ക് ഇരട്ടിയാക്കി സ്വകാര്യ ബസുകൾ

കൊച്ചി: അന്തർ സംസ്ഥാന സർവീസുകൾക്ക് കേരളത്തിൽ ഇരട്ടി നികുതി ഏർപ്പെടുത്തിയതോടെ യാത്രക്കാർ പ്രതിസന്ധിയിൽ. ബസ് കമ്പനികൾ യാത്രക്കാർക്ക് അധികഭാരം വരുത്തിവയ്ക്കുകയാണ്. ടിക്കറ്റ് നിരക്ക് 250 രൂപയോളമാണ് വർധിപ്പിച്ചത്. ക്രിസ്മസ് കാലത്ത് നിരക്ക് ഇരട്ടിയാക്കി യാത്രക്കാരെ കൊള്ളയടിക്കുകയാണ് ബസ് കമ്പനികൾ. എന്നാൽ ബസ്…

കോർപ്പറേഷൻ കത്ത് വിവാദം; ക്രൈംബ്രാഞ്ച് ആനാവൂർ നാഗപ്പന്റെ മൊഴിയെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കത്ത് വിവാദത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. നായനാർ ചാരിറ്റബിൾ ട്രസ്റ്റിൽ ബുധനാഴ്ച രാത്രിയാണ് മൊഴി രേഖപ്പെടുത്തിയത്. മേയർ അയച്ചതെന്ന് പറയപ്പെടുന്ന കത്ത് കണ്ടിട്ടില്ലെന്ന് ആനാവൂർ ക്രൈംബ്രാഞ്ചിന് മൊഴി നൽകി.…

ഇന്ത്യയിൽ 833 പുതിയ കൊവിഡ് കേസുകൾ; സജീവ കേസുകൾ 0.03 %

ന്യൂഡല്‍ഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 833 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,46,65,643 ആയി. സജീവ കേസുകൾ 12,553 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അപ്ഡേറ്റ് ചെയ്ത കണക്കുകൾ വ്യക്തമാക്കുന്നു. രാവിലെ…