Month: November 2022

മൂന്നാറിൽ ഉരുൾപൊട്ടൽ; ട്രാവലർ അപകടത്തിൽപെട്ടു

മൂന്നാര്‍: കുണ്ടളയ്ക്കടുത്ത് പുതുക്കുടിയിൽ വിനോദ സഞ്ചാരികളുമായി പോയ ട്രാവലറിനു മുകളില്‍ മണ്ണിടിഞ്ഞു വീണു. ഒരാൾ വാഹനത്തിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. വിനോദസഞ്ചാരികളെ കൊണ്ടുപോകുകയായിരുന്ന ട്രാവലര്‍ അപകടത്തിൽ പെടുകയും താഴത്തെ തേയിലത്തോട്ടത്തിൽ വീഴുകയുമായിരുന്നു. ഉരുൾപൊട്ടൽ കണ്ടതിനെ തുടർന്ന് വാഹനം വെട്ടിച്ചതോടെ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക…

താന്‍ ക്ഷീണിതനാവാത്തതിന്റെ രഹസ്യം ദിവസേന ഉള്ളിലാക്കുന്ന ‘2-3 കിലോ അധിക്ഷേപ’മെന്ന് മോദി

ന്യൂഡല്‍ഹി: ചന്ദ്രശേഖര റാവുവിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയുടെയും രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയുടെയും അടിസ്ഥാനത്തിലായിരുന്നു മോദിയുടെ വിമർശനം. കുടുംബത്തിന് മുൻഗണന നൽകുന്ന ഒരു സർക്കാരല്ല സംസ്ഥാനത്തിന് വേണ്ടതെന്നും ജനങ്ങൾക്ക് മുൻഗണന നൽകുന്ന സർക്കാരാണ് സംസ്ഥാനത്തിന് വേണ്ടതെന്നും കെസിആറിന്‍റെ പേര് പരാമർശിക്കാതെ മോദി…

ആര്യ രാജേന്ദ്രനും ആനാവൂര്‍ നാഗപ്പനും വിജിലന്‍സിന് മൊഴി നൽകി

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മേയർ ആര്യ രാജേന്ദ്രൻ എന്നിവരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. ആനാവൂർ നാഗപ്പൻ വിജിലൻസ് ഓഫീസിലെത്തി മൊഴി നൽകി. മേയറുടെ മൊഴി അവരുടെ വീട്ടിൽ രേഖപ്പെടുത്തി. കത്ത് വിവാദത്തിൽ വിജിലൻസ് ഡയറക്ടർ മനോജ്…

അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും: നിർമ്മല സീതാരാമൻ

ന്യൂഡല്‍ഹി: അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയായി മാറുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഏകദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനിനൊപ്പം ഒരു പൊതുചടങ്ങിൽ പങ്കെടുക്കവെയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തിലെ ഏറ്റവും വേഗത്തിൽ…

എൻ‌ഡി‌ടി‌വി അദാനിയുടെ കൈകളിലാകുമോയെന്ന് നവംബർ 22ന് അറിയാം

ന്യൂഡല്‍ഹി: എൻഡിടിവിയുടെ 26 ശതമാനം ഓഹരികൾ കൂടി ഏറ്റെടുക്കാനുള്ള ഓപ്പൺ ഓഫർ നവംബർ 22 മുതൽ ഡിസംബർ 5 വരെ സബ്സ്ക്രിപ്ഷനായി തുറക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ഒക്ടോബർ 17 മുതൽ നവംബർ 1 വരെയായിരുന്നു അദാനിയുടെ ഓപ്പൺ ഓഫറിന്‍റെ നേരത്തെയുള്ള…

ശബരിമല ഇടത്താവളങ്ങളിൽ സൗകര്യം ഉറപ്പാക്കണം; ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ മണ്ഡലകാലത്തിനും മകരവിളക്കിനും മുന്നോടിയായുള്ള ട്രാൻസിറ്റ് പോയിന്‍റുകളിൽ ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കാൻ ദേവസ്വം ബോർഡുകൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ക്ഷേത്ര ഉപദേശക സമിതികൾ ദേവസ്വം ഉദ്യോഗസ്ഥർക്ക് ആവശ്യമായ സഹായം നൽകണം. ട്രാൻസിറ്റ് പോയിന്‍റുകളിൽ ഭക്തർക്ക് ഒരുക്കിയ സൗകര്യങ്ങൾ അസിസ്റ്റന്‍റ്…

ഷാരൂഖ് ഖാനെ മുംബൈ എയർപോർട്ടിൽ കസ്റ്റംസ് തടഞ്ഞുവച്ചു

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് തടഞ്ഞുവച്ചു. ഇന്നലെ രാത്രിയാണ് കസ്റ്റംസ് തടഞ്ഞുവച്ചത്. കസ്റ്റംസ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്‍റെയും കൂട്ടാളികളുടെയും കൈവശമുള്ള ആഡംബര വാച്ചുകൾ കസ്റ്റഡിയിലെടുത്തു. കസ്റ്റംസ് തീരുവയായ 6.83 ലക്ഷം രൂപ അടച്ചതിന്…

അധികാരത്തിലെത്തിയാല്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ പേര് മാറ്റുമെന്ന് കോൺഗ്രസ്

അഹമ്മദാബാദ്: ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്‍റെ പേര് സർദാർ പട്ടേൽ സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്യുമെന്ന് കോൺഗ്രസ് വാഗ്ദാനം. സർക്കാർ രൂപീകരിച്ചാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പ്രകടനപത്രിക ഔദ്യോഗിക രേഖയാക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.…

ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്‌സിന്റെ ചെരുപ്പ് ലേലത്തിന്

ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സ് ധരിച്ചതായി പറയപ്പെടുന്ന ഒരു ജോഡി ബിർക്കെൻസ്റ്റോക്ക് ചെരിപ്പുകൾ ലേലത്തിന് വച്ചു. ആപ്പിളിന്‍റെ ചരിത്രത്തിലെ പല നിർണായക നിമിഷങ്ങളിലും സ്റ്റീവ് ജോബ്സ് ഈ ചെരിപ്പ് ധരിച്ചിട്ടുണ്ട്. കാലിഫോർണിയ ആസ്ഥാനമായുള്ള ജൂലിയൻസ് എന്ന സ്ഥാപനമാണ് ചെരുപ്പ് ലേലത്തിന് വച്ചത്.…

കെര്‍സണില്‍ നിന്ന് റഷ്യ പിന്മാറി; ഇത് ചരിത്ര ദിവസമെന്ന് വിശേഷിപ്പിച്ച് സെലെൻസ്കി

കീവ്: റഷ്യൻ സൈന്യം പിൻവാങ്ങിയതോടെ, തെക്കൻ നഗരമായ കെർസൺ തങ്ങളടെ പൂർണ്ണ നിയന്ത്രണത്തിലായെന്ന് ഉക്രൈൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ ഉപദേഷ്ടാവ് യൂറി സാക്ക് പറഞ്ഞു. റഷ്യൻ സൈന്യം കെർസണിൽ നിന്ന് പിൻവാങ്ങാൻ തീരുമാനിച്ചപ്പോൾ, ഇത് റഷ്യയുടെ യുദ്ധ തന്ത്രമാണെന്നും ചതി കെർസണിൽ പതിയിരിക്കുകയാണെന്നും…