Month: November 2022

‘യേഴ് കടൽ യേഴ് മലൈ’ സിനിമയിലെ നിവിൻ പോളിയുടെ ക്യാരക്ടർ ലുക്ക് പുറത്തിറങ്ങി

പേരൻപ്, തരമണി, തങ്ക മീന്‍കൾ, കാട്ടുതമിഴ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം റാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘യേഴ് കടൽ യേഴ് മലൈ’യിലെ നിവിൻ പോളിയുടെ ക്യാരക്ടർ ലുക്ക് പുറത്തിറങ്ങി. മാനാട് എന്ന തമിഴ് ചിത്രത്തിന് ശേഷം സുരേഷ് കാമച്ചിയുടെ…

സീറ്റ് നല്‍കിയില്ല, വൈദ്യുതി ടവറിന് മുകളിൽ കയറി എഎപി നേതാവിന്റെ പ്രതിഷേധം

ന്യൂഡല്‍ഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നിഷേധിച്ചതിനെ തുടർന്ന് ആം ആദ്മി പാർട്ടി നേതാവ് വൈദ്യുതി ടവറിൽ കയറി നാടകീയ പ്രകടനം നടത്തി. കിഴക്കൻ ഡൽഹിയിലെ ഗാന്ധിനഗറിൽ നിന്നുള്ള ആം ആദ്മി പാർട്ടി കൗണ്‍സിലറായ ഹസിബുൾ ഹസനാണ് ടവറിന്…

പൃഥ്വിരാജ്-ആസിഫ് അലി ചിത്രം കാപ്പ ഡിസംബർ 22ന് തിയറ്ററുകളിലെത്തും

പൃഥ്വിരാജ്, ആസിഫ് അലി, ഷാജി കൈലാസ് എന്നിവർ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കാപ്പയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സരിഗമയും തിയേറ്റർ ഓഫ് ഡ്രീംസും ഡിസംബർ 22ന് ക്രിസ്മസ് റിലീസായി ചിത്രം റിലീസ് ചെയ്യും. അപർണ ബാലമുരളിയാണ് ചിത്രത്തിൽ…

ഇസ്താംബൂളില്‍ സ്‌ഫോടനം: അഞ്ചുപേര്‍ മരണമടഞ്ഞു, നിരവധി പേര്‍ക്ക് പരിക്ക്

അങ്കാറ: തുർക്കിയിലെ ഇസ്താംബൂളിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 36 ഓളം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇസ്താംബൂളിലെ ടാക്‌സിം സ്ക്വയറിലാണ് സ്ഫോടനം നടന്നത്. ഇത് ചാവേർ ആക്രമണമാണെന്ന് സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് തുർക്കി അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സ്ഫോടനം നടന്ന പ്രദേശത്തെ…

കോഴിക്കോട്-കണ്ണൂർ റൂട്ടിൽ ട്രെയിൻ സർവീസ് മുടങ്ങി; യാത്രക്കാർ ദുരിതത്തിൽ

കോഴിക്കോട്: കണ്ണൂർ-കോഴിക്കോട് റൂട്ടിൽ ട്രെയിൻ സർവീസ് താറുമാറായി. തലശ്ശേരിക്കും എടക്കാടിനും ഇടയിലുള്ള റെയിൽവേ പാലം കമ്മിഷനിങ് നടക്കുന്നതിനാലാണ് സർവീസുകൾ തടസ്സപ്പെട്ടത്. പ്രശ്നം പരിഹരിക്കാൻ കെഎസ്ആർടിസി അധിക സർവീസുകളും നടത്തുന്നില്ല. ഇന്ന് തന്നെ ഈ റൂട്ടിലെ ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചു.…

ഗുജറാത്ത് കലാപക്കേസ് പ്രതി മനോജ് കുക്രാണിയുടെ മകള്‍ ബിജെപി സ്ഥാനാര്‍ഥി

അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നരോദ പാട്യ കൂട്ടക്കൊലക്കേസിലെ പ്രതിയുടെ മകളെ വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാക്കി. കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മനോജ് കുക്രാനിയുടെ മകൾ പായൽ കുക്രാനിയെ നരോദയിൽ നിന്നാണ് ബിജെപി മത്സരിപ്പിക്കുന്നത്. 2015 മുതൽ…

സമാധാനം ആഗ്രഹിക്കുന്ന ഇന്ത്യയെ വേദനിപ്പിച്ചാൽ പ്രതികരിക്കുമെന്ന് രാജ്നാഥ് സിംഗ്

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് ദേശീയ താൽപര്യങ്ങൾ പരമപ്രധാനമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. പക്ഷേ വേദനിപ്പിക്കാൻ ശ്രമിച്ചാൽ നോക്കിനിൽക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ചൈനയെയും പാകിസ്താനെയും ലക്ഷ്യമിട്ട് നടത്തിയ സർജിക്കൽ സ്ട്രൈക്കുകളെയും ബാലാക്കോട്ട് ആക്രമണത്തെയും കുറിച്ച് പരാമർശിക്കുകയായിരുന്നു രാജ്നാഥ്…

ബൈക്ക് അപകടത്തിൽപെട്ട് നടി കല്യാണി കുരാലെ അന്തരിച്ചു

കോലാപുര്‍: മറാത്തി സീരിയൽ നടി കല്യാണി കുരാലെ യാദവ് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ട് മരണമടഞ്ഞു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ട്രാക്ടർ ഇടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. സങ്‌ലി-കോലാപ്പൂർ ദേശീയപാതയിൽ യാത്ര ചെയ്യവെ കോണ്‍ക്രീറ്റ് മിശ്രിതം നിർമ്മിക്കുന്ന…

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി നാളെ ബാലിയിൽ

ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ(തിങ്കളാഴ്ച) ഇന്തോനേഷ്യയിലെ ബാലിയിലേക്ക് യാത്ര തിരിക്കും. ബാലിയിൽ 45 മണിക്കൂർ ചെലവഴിക്കുന്ന പ്രധാനമന്ത്രി 20 ഓളം ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. പത്തിലധികം ലോകനേതാക്കളുമായുള്ള ചർച്ചകളും ഇതിൽ ഉൾപ്പെടുന്നു. ഇന്തോനേഷ്യയിൽ…

തോക്കുഭ്രമം പ്രോത്സാഹിപ്പിക്കുന്ന പാട്ടുകളും ആയുധപ്രദർശനവും നിരോധിച്ച് പഞ്ചാബ് സർക്കാർ

ചണ്ഡിഗഡ്: തോക്കുഭ്രമം പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങൾ പഞ്ചാബ് സർക്കാർ നിരോധിച്ചു. നിയമവാഴ്ച തകർന്നുവെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്ന സമയത്താണ് പാട്ടുകൾ നിരോധിക്കുന്നതുൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. ആയുധങ്ങളുടെ ലൈസൻസ് മൂന്ന് മാസത്തിനകം പരിശോധിക്കാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ കർശന നടപടി…