Month: November 2022

‘ഓപ്പറേഷന്‍ താമര’; കൊച്ചിയില്‍ തെലങ്കാന പൊലീസിന്‍റെ അന്വേഷണം

കൊച്ചി: ടിആർഎസ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് തെലങ്കാന പൊലീസ് കൊച്ചിയിൽ. കേസിൽ അറസ്റ്റിലായ രാമചന്ദ്ര ഭാരതിയുടെ സുഹൃത്തായ സ്വാമി കൊച്ചിയിൽ ഒളിവിലാണെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് തെലങ്കാന പൊലീസ് എത്തിയത്. സ്വാമിയുമായി ബന്ധപ്പെട്ട് ഏലൂർ സ്വദേശികളായ രണ്ട് പേരെ…

സൗദി അറേബ്യയില്‍ പലയിടത്തും കനത്ത മഴ; ഒരു കുട്ടി മുങ്ങി മരിച്ചു

റിയാദ്: സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും കനത്ത മഴയും ഇടിമിന്നലും. ഹായില്‍ പ്രദേശത്ത് വെള്ളക്കെട്ടിൽ ഒരു കുട്ടി മുങ്ങിമരിച്ചു. താഴ്‌വരയിലെ ചതുപ്പുനിലത്ത് വെള്ളക്കെട്ടിൽ കുടുങ്ങിയ കുട്ടിയെ സിവിൽ ഡിഫൻസ് സംഘം പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്ക, മദീന, അൽഖസീം, ഹാഫർ അൽ…

കുഫോസിലെ വിസി നിയമനം ഹൈക്കോടതി റദ്ദാക്കി; നിർണായക വിധി ഗവർണർ–സർക്കാർ പോരിനിടെ

കൊച്ചി: ഫിഷറീസ് സർവകലാശാല (കുഫോസ്) വൈസ് ചാൻസലറായി ഡോ.കെ.റിജി ജോണിനെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. യു.ജി.സി ചട്ടങ്ങൾ ലംഘിച്ചാണ് വി.സിയെ നിയമിച്ചതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. യു.ജി.സി ചട്ടപ്രകാരം പുതിയ സെർച്ച് കമ്മിറ്റി രൂപീകരിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ചീഫ്…

ഐ.സി.സി ട്വന്റി 20 ലോകകപ്പ് ലോക ഇലവനെ പ്രഖ്യാപിച്ചു

സിഡ്‌നി: 2022ലെ ടി20 ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉൾപ്പെടുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ടൂർണമെന്‍റ് ഇലവനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ട്-പാകിസ്ഥാൻ ഫൈനലിന് ശേഷമാണ് ടൂർണമെന്‍റ് ഇലവനെ പ്രഖ്യാപിച്ചത്. രണ്ട് ഇന്ത്യൻ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിരാട് കോഹ്ലി, സൂര്യകുമാർ…

ഇംഗ്ലണ്ട് ജയിച്ചതോടെ ഒമർ ലുലുവിന്റെ പേജിൽ കമന്റ് മേളം

കൊച്ചി: ടി20 ലോകകപ്പ് ഫൈനലിൽ പാകിസ്ഥാന്‍റെ ബൗളിംഗ് തന്ത്രങ്ങളെ മറികടന്ന് ഇംഗ്ലണ്ട് കിരീടം നേടിയതിന് പിന്നാലെ സംവിധായകൻ ഒമർ ലുലുവിന്‍റെ പേജിൽ അഞ്ച് ലക്ഷം രൂപ ചോദിച്ച് കമന്‍റുകൾ നിറഞ്ഞു. ട്രോളുകളും സജീവമാണ്. “ഇംഗ്ലണ്ട് ജയിക്കും, ബെറ്റ് ഉണ്ടോ അഞ്ചുലക്ഷത്തിന്” എന്നായിരുന്നു…

കോട്ടയത്ത് സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് 9 പെൺകുട്ടികളെ കാണാതായി

കോട്ടയം: കോട്ടയം മാങ്ങാനത്തെ ഷെൽട്ടർ ഹോമിൽ നിന്ന് ഒമ്പത് പെൺകുട്ടികളെ കാണാതായി. പോക്സോ കേസ് ഇരകൾ ഉൾപ്പെടെ വിവിധ കേസുകളുമായി ബന്ധപ്പെട്ട് പാർപ്പിച്ചിരുന്നവരെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ വിളിച്ചുണർത്താൻ പോയപ്പോഴാണ് കാണാനില്ലെന്ന് അറിഞ്ഞത്. മഹിളാ സമഖ്യ എന്ന സ്വകാര്യ എൻജിഒയാണ് ഷെൽട്ടർ…

ഗ്ലെൻ മാക്സ്‌വെലിന്റെ കാലിന് പരിക്ക്; പ്രധാന മത്സരങ്ങൾ നഷ്ടമാകും

മെ‍ൽബൺ: സുഹൃത്തിന്‍റെ അമ്പതാം ജന്മദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ വീണ് പരിക്കേറ്റ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെലിന് ഫെബ്രുവരിയിൽ നടക്കുന്ന ഇന്ത്യൻ പര്യടനം ഉൾപ്പെടെ പ്രധാന മത്സരങ്ങൾ നഷ്ടമാകും. ഇടതുകാലിന് പരിക്കേറ്റ 34 കാരനായ താരം ഇന്നലെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. അഡ്ലെയ്ഡിൽ വ്യാഴാഴ്ച ആരംഭിക്കുന്ന…

മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് പരിശീലകനെതിരെ വിമർശനവുമായി റൊണാള്‍ഡോ

ലണ്ടന്‍: മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ. യുണൈറ്റഡ് അധികൃതർ തന്നെ വഞ്ചിച്ചുവെന്ന് റൊണാൾഡോ പറഞ്ഞു. യുണൈറ്റഡ് കോച്ച് എറിക് ടെൻ ഹാഗിനോട് തനിക്ക് യാതൊരു ബഹുമാനവുമില്ലെന്നും റൊണാൾഡോ പറഞ്ഞു. പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ യുണൈറ്റഡിനും കോച്ചിനുമെതിരെ ശബ്ദമുയർത്തിയത്. ചുരുങ്ങിയ…

ഇസ്താംബൂൾ സ്ഫോടനക്കേസിലെ പ്രതി പിടിയിലെന്ന് റിപ്പോർട്ട്

ഇസ്താംബൂൾ: തുർക്കിയിലെ ഇസ്താംബൂളിൽ ആറ് പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനക്കേസിലെ പ്രതി പിടിയിൽ. ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്ലുവിനെ ഉദ്ധരിച്ച് ഒരു വാർത്താ ഏജൻസിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഞായറാഴ്ച ഇസ്താംബൂളിൽ നടന്ന സ്ഫോടനത്തിൽ 81 പേർക്ക് പരിക്കേറ്റിരുന്നു. സ്ഫോടനത്തിൽ തീവ്രവാദം മണക്കുന്നുണ്ടെന്ന്…

ഉത്സവ സീസണിൽ മൊഴിമാറ്റ ചിത്രങ്ങൾ ഗൗരവമായി പരിഗണിക്കേണ്ടെന്ന് തിയേറ്ററുടമകളോട് തെലുങ്ക് നിർമ്മാതാക്കൾ

ആന്ധ്രാ പ്രദേശിലെയും തെലങ്കാനയിലെയും നിർമ്മാതാക്കൾ തിയേറ്ററുടമകൾക്ക് പുതിയ നിർദ്ദേശവുമായി രംഗത്തെത്തി. വരാനിരിക്കുന്ന ദസറ, സംക്രാന്തി സീസണുകളിൽ തെലുങ്ക് ചിത്രങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും ഡബ്ബ് ചെയ്യുന്ന സിനിമകൾ ഗൗരവമായി പരിഗണിക്കേണ്ടെന്നുമാണ് നിർദ്ദേശം. തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.…