Month: October 2022

മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചു

ഡൽഹി: മല്ലികാർജ്ജുൻ ഖാർഗെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചതായി അറിയിച്ചു. ജയ്പൂർ സമ്മേളനത്തിൽ പാർട്ടി സ്വീകരിച്ച ഒരാൾക്ക് ഒരു പദവി എന്ന പാര്‍ട്ടി നയം പാലിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം…

വളക്കച്ചവടക്കാരനിൽ നിന്ന് ഐ.എ.എസ് ഉദ്യോ​ഗസ്ഥനിലേക്ക്

മനസ്സിലെ ലക്ഷ്യത്തിന് വേണ്ടി എത്ര വേണമെങ്കിലും പരിശ്രമിക്കാൻ മടിയില്ലാത്ത, പ്രതിസന്ധികളോട് പോരാടി നിൽക്കുന്നവർ നമുക്ക് ചുറ്റുമുണ്ട്. അതിനൊരു ഉത്തമ മാതൃകയാണ് രമേഷ് ഖോലാപ് എന്ന ഐഎഎസ് ഉദ്യോ​ഗസ്ഥൻ. ഉപജീവനത്തിനായി വളക്കച്ചവടം നടത്തി, തീർത്തും ദരിദ്രമായ ചുറ്റുപാടിൽ നിന്നാണ് ഭിന്നശേഷിക്കാരനായ ഇദ്ദേഹം സിവിൽ സർവ്വീസ്…

നാടെങ്ങും കുരങ്ങുകൾ; സഹികെട്ട് ഗ്രാമവാസികൾ

മയിലാടുതുറ: കേരളത്തിലെ തെരുവുനായകളുടെ ശല്യം പോലെ തമിഴ്നാട്ടിലെ ചില ഗ്രാമങ്ങൾ കുരങ്ങുകളെ കൊണ്ട് സഹികെട്ടിരിക്കുകയാണ്. നൂറുകണക്കിന് കുരങ്ങുകൾ പെറ്റുപെരുകി മനുഷ്യർക്ക് ജീവിക്കാൻ സാധിക്കാത്ത സ്ഥിതിയിലാണ് മയിലാടുതുറയിലെ ചിറ്റമല്ലി ഗ്രാമം. സഹികെട്ട് കുരങ്ങുപിടുത്തക്കാരുടെ സഹായം തേടിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. മയിലാടുതുറ മണവേലിത്തെരുവിലെ കൊല്ലത്തെരു,…

ആലപ്പുഴയില്‍ സ്കൂളില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യവും ഛർദ്ദിലും

മണ്ണഞ്ചേരി: ആലപ്പുഴ മണ്ണഞ്ചേരിയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച ചില കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യവും ഛർദ്ദിലും. തമ്പകച്ചുവട് ഗവൺമെന്‍റ് യു.പി സ്കൂളിലെ 12 കുട്ടികൾക്കാണ് ഛർദ്ദിൽ ഉണ്ടായത്. വയറുവേദനയും ഛർദ്ദിലുമായി കുട്ടികളെ ആലപ്പുഴ ജനറൽ ആശുപത്രിയിലും മണ്ണഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ച് ചികിത്സ…

ഗുജറാത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിച്ചതോടെ സദസ് വിട്ട് ജനം

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഗുജറാത്തിലെത്തിയിരുന്നു. സ്വന്തം സംസ്ഥാനത്ത് ഒരു ദിവസം ഏഴ് പരിപാടികളിലാണ് മോദി പങ്കെടുത്തത്. ചില കേന്ദ്ര സർക്കാർ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് വെള്ളിയാഴ്ച ആരംഭിച്ചു. ഗാന്ധിനഗർ-മുംബൈ വന്ദേ ഭാരത് ട്രെയിനിന്‍റെ ആദ്യ സർവീസും അഹമ്മദാബാദ് മെട്രോയുടെ…

വനിതാ ഏഷ്യാ കപ്പ് ഇന്നു മുതല്‍; ഇന്ത്യയ്ക്ക് എതിരാളികളായി ശ്രീലങ്ക

സിൽഹെറ്റ്: വനിതാ ഏഷ്യാ കപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് ബംഗ്ലാദേശിൽ തുടക്കം. ശ്രീലങ്കയാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് സിൽഹട്ട് സ്റ്റേഡിയത്തിലാണ് മത്സരം. വനിതാ ഏഷ്യാകപ്പിന്റെ എട്ടാം പതിപ്പാണ് ഇക്കുറി അരങ്ങേറുന്നത്. ടൂർണമെൻറിൽ ഇതുവരെ കൂടുതല്‍…

‘അടിവസ്ത്രം ധരിക്കണം’; ക്യാബിൻ ക്രൂവിന് വിവാദ നിർദേശവുമായി പാകിസ്ഥാന്‍ എയര്‍ലൈന്‍സ്

ലാഹോര്‍: ക്യാബിൻ ക്രൂ അംഗങ്ങൾ യൂണിഫോമിന് താഴെ അടിവസ്ത്രം ധരിക്കണം എന്ന വിവാദ നിർദേശവുമായി പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസ്. ഈ നിർദ്ദേശം വിവാദങ്ങൾക്കും ട്രോളുകൾക്കും തിരികൊളുത്തിയതിന് പിന്നാലെ പാകിസ്ഥാന്‍റെ ഔദ്യോഗിക വിമാനക്കമ്പനിയായ പിഐഎ പുതിയ വിശദീകരണം പുറത്തുവിട്ടു. യൂണിഫോമിന് താഴെ അടിവസ്ത്രം…

ഷവോമിയുടെ 5551 കോടി രൂപ പിടിച്ചെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ഡൽഹി: ചൈനീസ് ഫോൺ നിർമ്മാതാക്കളായ ഷവോമിയിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) 5,551 കോടി രൂപ പിടിച്ചെടുത്തു. രാജ്യത്ത് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ പണം പിടിച്ചെടുക്കലാണിതെന്ന് ഇ.ഡി വാർത്താക്കുറിപ്പിൽ പറഞ്ഞു. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് അഥവാ ഫെമ ആക്ട്…

രാജസ്ഥാനിൽ റാലിയെ അഭിസംബോധന ചെയ്യാതെ പ്രധാനമന്ത്രി; ക്ഷമാപണം

ജയ്പുർ: രാത്രി 10 മണിയായെന്നു ചൂണ്ടിക്കാട്ടി രാജസ്ഥാനിൽ റാലിയെ അഭിസംബോധന ചെയ്യാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരക്കു മൂലം വൈകിയെത്തിയതോടെയാണ് രാജസ്ഥാനിലെ സിറോഹിയിൽ അബു റോഡ് മേഖലയിലെ റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യാതെ മടങ്ങിയത്. രാത്രി പത്തിനു ശേഷം ഉച്ചഭാഷിണി ഉപയോഗത്തിനു…

പാചക വാതക സിലിണ്ടർ വിലയിൽ നേരിയ കുറവ്

കൊച്ചി: വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. പത്തൊമ്പത് കിലോ വാണിജ്യ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടർ വില 1896.50ൽ നിന്ന് 1863 ആയി. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന് ഏറ്റവും വില…