Month: October 2022

ഉത്തരാഖണ്ഡിൽ ഹിമപാതം; അപകടമില്ല

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിന് പിന്നിലെ മലനിരകളിൽ ഹിമപാതം. കനത്ത ഹിമപാതത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ശനിയാഴ്ചയാണ് ക്ഷേത്രത്തിന് പിന്നിലെ കുന്നുകളിൽ കനത്ത ഹിമപാതമുണ്ടായത്. ഹിമാനികൾ അതിവേഗം താഴേക്ക് വീഴുന്ന കാഴ്ച ഭയാനകമാണ്. സംഭവത്തിൽ ആർക്കും അപകടം സംഭവിച്ചിട്ടില്ല.…

ലോകകപ്പ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പ്രത്യേക യൂണിഫോം

ദോഹ: ആഭ്യന്തര മന്ത്രാലയത്തിൽ നടന്ന ചടങ്ങിൽ വച്ച് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനി ഖത്തർ ലോകകപ്പ് സുരക്ഷാ സേനയുടെ അംഗീകൃത യൂണിഫോം പ്രകാശനം ചെയ്തു. ചാമ്പ്യൻഷിപ്പിൽ ഉപയോഗിക്കുന്ന യന്ത്രപ്രവര്‍ത്തനം, വാഹനങ്ങൾ,…

ഓരോ പശുവിന്റെ സംരക്ഷണത്തിന് ദിവസം 40 രൂപ: ഗുജറാത്തില്‍ വാഗ്ദാനവുമായി ആംആദ്മി പാര്‍ട്ടി

അഹമ്മദാബാദ്: ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗോ പരിപാലനത്തിൽ വലിയ വാഗ്ദാനവുമായി ആം ആദ്മി പാർട്ടി കണ്‍വീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ ഓരോ പശുവിന്‍റെയും സംരക്ഷണത്തിനായി പ്രതിദിനം 40 രൂപ നൽകുമെന്ന് ഞായറാഴ്ച രാജ്കോട്ടിൽ വാർത്താസമ്മേളനത്തിൽ കെജ്രിവാൾ…

എന്‍ഡോസള്‍ഫാന്‍ ദുരിത പരിഹാരം; സെക്രട്ടേറിയറ്റിന് മുന്നിൽ ദയാബായി നിരാഹാര സമരം ആരംഭിച്ചു

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്കായി സാമൂഹിക പ്രവർത്തക ദയാബായി സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ദുരന്തത്തിന്റെ ഇരകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ദയാബായിയുടെ സമരം. ദുരിതബാധിതരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാവുന്ന വ്യക്തി എന്ന നിലയിൽ, അവിടെ എന്താണ് നടക്കുന്നതെന്ന്…

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 280 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ…

ബ്രസീല്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക്; ഒക്ടോബർ 30ന് റണ്ണോഫ്

റിയോ ഡി ജനീറോ: ബ്രസീലിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ് ലുലയും നിലവിലെ പ്രസിഡന്‍റ് ജെയിർ ബോൽസൊനാരോയും അടുത്തടുത്ത് ഫിനിഷ് ചെയ്തതോടെ തിരഞ്ഞെടുപ്പ് ഒക്ടോബർ 30ന് നടക്കുന്ന റണ്ണോഫിലേയ്ക്ക് പോകുമെന്ന് ബ്രസീൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മുൻ പ്രസിഡന്‍റും ഇടതുപക്ഷ നേതാവുമായ…

ക്ഷേത്രങ്ങൾ നവരാത്രി ആഘോഷങ്ങളുടെ നിറവിൽ; പൂജവെപ്പ് തുടങ്ങി

പെരിന്തൽമണ്ണ: നവരാത്രി ആഘോഷങ്ങളുടെ നിറവിൽ ക്ഷേത്രങ്ങൾ. ഇനി നവരാത്രിയിലെ പ്രധാന ആരാധനാ ദിനങ്ങൾ. ഇന്നലെ തുടങ്ങി നാല് ദിവസമാണ് ക്ഷേത്രങ്ങളിൽ സരസ്വതി പൂജ നടക്കുന്നത്. ക്ഷേത്രങ്ങളിൽ പുസ്തക പൂജാമണ്ഡപങ്ങൾ ഒരുങ്ങി. നവരാത്രികാല വിശേഷാൽ ചടങ്ങുകളും ദേവീ പൂജകളും സംഗീതോത്സവവും മറ്റ് വിശേഷങ്ങളുമായി…

നൂറ് വരിക്ക പ്ലാവുകളുടെ ഉടമ;ചക്ക വിറ്റ് വരുമാനം നേടി സണ്ണി

ബാങ്ക് ജോലിക്ക് താൽക്കാലിക അവധി നൽകിയാണ് സണ്ണി കൃഷിയിലേക്ക് ഇറങ്ങിയത്. ഇപ്പോൾ അദ്ദേഹം നൂറ് വരിക്ക പ്ലാവുകളുടെ ഉടമസ്ഥനാണ്. ബാങ്ക് ജോലിയിൽ നിന്ന് കിട്ടുന്ന വരുമാനത്തെക്കാൾ കൂടുതൽ അദ്ദേഹം ചക്ക വിറ്റ് സമ്പാദിക്കുന്നുണ്ട്. കൊച്ചുമുട്ടം സണ്ണി ആറു വർഷം മുമ്പാണ് പൂർണമായും…

ഇന്ത്യയുടെ അഭിമാനം മംഗൾയാന് വിട;പേടകവുമായുള്ള ബന്ധം പൂർണമായും നഷ്ടപ്പെട്ടു

ബെംഗലൂരു: ഇന്ത്യയുടെ മാർസ് ഓർബിറ്റർ ക്രാഫ്റ്റ് പ്രൊപ്പല്ലന്‍റുമായുള്ള ബന്ധം പൂർണ്ണമായും നഷ്ടപ്പെട്ടെന്ന് റിപ്പോർട്ട്. ‘മംഗൾയാൻ’ പേടകത്തിന്‍റെ ബാറ്ററി പൂർണ്ണമായും തീർന്നുവെന്നാണ് വിശദീകരണം. ഇതോടെ, ഇന്ത്യയുടെ ആദ്യ ഇന്‍റർപ്ലാനറ്ററി ദൗത്യമായ മംഗൾയാൻ എട്ട് വർഷത്തെ സേവനം പൂർത്തിയാക്കി വിടപറയുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത്…

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ മലയാളിയെത്തുന്നത് ഒന്നേകാല്‍ നൂറ്റാണ്ടിനുശേഷം

കോട്ടയ്ക്കല്‍: മലയാളികളുടെ മറ്റൊരു ‘ചരിത്രപുരുഷനായി’ മാറുകയാണ് ശശി തരൂർ. ഒന്നേകാൽ നൂറ്റാണ്ടിന് ശേഷമാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തരൂരിലൂടെ ഒരു മലയാളിയുടെ പേര് ഉയർന്നുവന്നത്. മല്ലികാർജുൻ ഖാർഗെയുമായുള്ള പോരാട്ടത്തിൽ ജയിച്ചാലും ഇല്ലെങ്കിലും തരൂരിന് കോൺഗ്രസിന്‍റെ ചരിത്രത്തിൽ പ്രത്യേക സ്ഥാനമുണ്ടാകും. 1897-ല്‍…