Month: October 2022

അര്‍ജന്റീനന്‍ താരം ഗോണ്‍സാലോ ഹിഗ്വയ്ന്‍ വിരമിക്കുന്നു

ന്യൂയോര്‍ക്ക്: അർജന്‍റീനയുടെ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളായ ഗോണ്‍സാലോ ഹിഗ്വയ്ന്‍ വിരമിക്കൽ പ്രഖ്യാപിച്ചു. നിലവിൽ എം.എൽ.എസ് ലീഗിൽ കളിക്കുന്ന ഹിഗ്വയ്ൻ സീസൺ അവസാനത്തോടെ കളമൊഴിയും. നിലവിൽ അമേരിക്കൻ-കനേഡിയൻ ലീഗ് എംഎൽഎസിൽ ഇന്‍റർ മിയാമിക്ക് വേണ്ടിയാണ് ഹിഗ്വയ്ന്‍ കളിക്കുന്നത്. ഈ സീസണിൽ ഇതുവരെ…

സംസ്ഥാനത്ത് കോവിഡ് കൂടുന്നു; നിസാരമായി കാണരുതെന്ന് വിദഗ്ധർ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണവും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും വർദ്ധിക്കുകയാണ്. പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നത് നിസ്സാരമായി കാണരുതെന്നും കോവിഡ് പരിശോധന നടത്തണമെന്നും ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു. സെപ്റ്റംബറിൽ 336 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആയിരക്കണക്കിനാളുകളാണ് ദിനംപ്രതി വൈറൽ പനി…

സുപ്രീം കോടതി ജഡ്ജിയായി 4 പേരെ ഉയര്‍ത്താന്‍ അംഗീകാരം തേടി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: സീനിയര്‍ അഭിഭാഷകനും മലയാളിയുമായ കെ വി വിശ്വനാഥൻ ഉൾപ്പെടെ നാലുപേരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്താൻ അനുമതി തേടി ചീഫ് ജസ്റ്റിസ് യു.യു. ലളിത്. വിഷയത്തിൽ കൊളീജിയം ജഡ്ജിമാർക്ക് കത്തയച്ചു. ജഡ്ജിമാരുടെ സ്ഥാനക്കയറ്റത്തിനുള്ള ശുപാർശ തയ്യാറാക്കാൻ യോഗം ചേരാത്ത സാഹചര്യത്തിലാണ്…

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 280 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 7880 രൂപയാണ്. രണ്ട് ദിവസംകൊണ്ട് ഇതോടെ 680 രൂപയാണ്…

ഭാരത് ജോഡോ യാത്ര; കർണാടകയിൽ നേതാക്കളെ നേരിൽ കണ്ട് സോണിയാ ഗാന്ധി

ബെംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ എത്തിയ എഐസിസി അധ്യക്ഷ സോണിയാ ഗാന്ധി കർണാടകയിലെ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ, സിദ്ധരാമയ്യ എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. നേതൃത്വത്തിലെ…

കരിപ്പൂർ വിമാനത്താവളത്തിലെ നവീകരിച്ച എമിഗ്രേഷൻ ഹാൾ തുറന്നു

കരിപ്പൂർ: രാജ്യാന്തര വിമാനത്താവളത്തിൽ ഇ ഗേറ്റ്, ഡൈനമിക് കൗണ്ടർ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെ എമിഗ്രേഷൻ ഹാൾ നവീകരിച്ച് യാത്രക്കാർക്കായി തുറന്നു. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് ഇനി എമിഗ്രേഷൻ നടപടികൾ വേഗത്തിലാകും. യാത്രക്കാരുടെ ചെക്ക്-ഇൻ നടപടിക്രമങ്ങൾ കൂടുതൽ സുഗമവും…

കാജോള്‍ നായികയാകുന്ന രേവതി ചിത്രം ‘സലാം വെങ്കി’യുടെ റിലീസ് പ്രഖ്യാപിച്ചു

കാജോളിനെ നായികയാക്കി രേവതി സംവിധാനം ചെയ്യുന്ന ‘സലാം വെങ്കി’യുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഡിസംബർ 9ന് ചിത്രം തിയേറ്ററുകളിലെത്തും. കജോളാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം ഫെബ്രുവരിയിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്.  ‘സുജാത’ എന്ന കഥാപാത്രത്തെയാണ് കാജോൾ അവതരിപ്പിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധികളെ…

ജെഇഇ പരീക്ഷ ചോദ്യപേപ്പർ ചോർന്ന സംഭവം; സൂത്രധാരനായ റഷ്യൻ പൗരനെ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: ജെഇഇ 2021 പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിലെ മുഖ്യ സൂത്രധാരനായ റഷ്യൻ പൗരനെ സിബിഐ അറസ്റ്റ് ചെയ്തു. കസാഖിസ്ഥാനിലെ അൽമാട്ടയിൽ നിന്നെത്തിയ ഇയാളെ എമിഗ്രേഷൻ വിഭാഗം വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയായിരുന്നു. ജെഇഇ പരീക്ഷയുടെ സോഫ്റ്റ്‌വെയർ ഹാക്ക് ചെയ്താണ് ഇയാൾ ചോദ്യപേപ്പർ ചോർത്തിയത്.…

കശ്മീര്‍ ജയിൽ മേധാവി വസതിയിൽ കൊല്ലപ്പെട്ട നിലയിൽ

ന്യൂഡൽഹി: കശ്മീരിലെ ജയിൽ മേധാവി ഹേമന്ദ് ലോഹിയയെ ജമ്മുവിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടുജോലിക്കാരൻ കഴുത്തറുത്തു കൊല്ലുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ശ്വാസം മുട്ടിച്ച് കൊന്നതിനെ തുടർന്ന് പൊട്ടിയ കുപ്പി ഉപയോഗിച്ച് കഴുത്തിൽ കുത്തിയ നിലയിലാണ് മൃതദേഹം. കാണാതായ വീട്ട്…

പ്രാർത്ഥനാ പുണ്യം പകരുന്ന മഹാനവമി ഇന്ന്

പെരിന്തൽമണ്ണ: ദേവീ പ്രാർത്ഥനയുടെ പുണ്യം പകരുന്ന മഹാനവമി ഇന്ന്. ഇന്ന് ദേവീപൂജയ്ക്ക് മാത്രമുള്ള ദിവസമാണ്. മഹാനവമി ദിനത്തിൽ സമ്പൂർണ്ണ ഉപവാസം അനുഗ്രഹദായകമാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടക്കും. ഇന്ന് രാവിലെയും വൈകുന്നേരവും ക്ഷേത്രങ്ങളിൽ ഒരുക്കിയ പുസ്തകപൂജ മണ്ഡപങ്ങളിൽ സരസ്വതി പൂജ…