Month: October 2022

ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം വിശ്വാസികള്‍ക്ക് സമര്‍പ്പിച്ചു

ദുബായ്: ജബൽ അലിയിലെ ഏറ്റവും പുതിയ ഹിന്ദു ക്ഷേത്രത്തിന്‍റെ വാതിലുകൾ ചൊവ്വാഴ്ച ഭക്തർക്കായി തുറന്നുകൊടുത്തു. യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ ദീപം തെളിച്ച് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രധാന പ്രാർത്ഥനാ ഹാളിലായിരുന്നു ചടങ്ങുകൾ.…

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ അപകടത്തിൽ 25 മരണം സ്ഥിരീകരിച്ചു

പൗരി ​​ഗഡ്വാൽ: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു. 21 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാൾ ജില്ലയിലെ സിംദി ഗ്രാമത്തിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.…

6ജിയില്‍ ഇന്ത്യ മുൻനിരയിലായിരിക്കും; കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്

ഡൽഹി: 6ജിയുടെ കാര്യത്തിൽ ഇന്ത്യ മുൻപന്തിയിലുണ്ടാകുമെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. 6ജി വികസിപ്പിക്കുന്നതിന് ആവശ്യമായ സാങ്കേതികവിദ്യകൾ ഇന്ത്യൻ ഡെവലപ്പർമാരുടെ പക്കൽ ലഭ്യമാണ് എന്നതാണ് ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഹൈദരാബാദ് ഐഐടി ബൂത്ത് സന്ദർശിച്ച ശേഷം ഇന്ത്യാ മൊബൈൽ കോൺഗ്രസിൽ…

കുതിപ്പ് തുടർന്ന് ‘ബ്രഹ്മാസ്ത്ര’; 25 ദിവസത്തിൽ നേടിയത് 425 കോടി

വലിയ ബജറ്റില്‍ നിർമ്മിച്ച മിക്ക ചിത്രങ്ങളും തകര്‍ന്നടിഞ്ഞപ്പോള്‍ ബോളിവുഡിനെ രക്ഷിച്ചത് ‘ബ്രഹ്മാസ്ത്ര’യാണ്. രണ്‍ബിര്‍ കപൂർ നായകനായ ‘ബ്രഹ്മാസ്ത്ര’യുടെ വിജയം ബോളിവുഡിന് കുറച്ചൊന്നുമല്ല ആശ്വാസം പകരുന്നത്. ബോളിവുഡിലെ ഏറ്റവും പുതിയ ചിത്രമായ ‘വിക്രം വേദ’ പോലും പതറുമ്പോള്‍ ‘ബ്രഹ്മാസ്ത്ര’യുടെ പ്രദർശനം തുടരുകയാണ്. ‘ബ്രഹ്മാസ്ത്ര’…

ടി-20യിൽ 10 തവണ ഡക്ക്; രോഹിത് ശര്‍മ്മയ്ക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്

ഇന്‍ഡോര്‍: ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയം ഇക്കുറി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ തുണച്ചില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20യിൽ പൂജ്യത്തിന് പുറത്തായ രോഹിത് മോശം റെക്കോർഡിലേക്ക് വഴുതി വീണു. ടി20യിൽ 10 തവണ പൂജ്യത്തിന് പുറത്തായ ആദ്യ ഇന്ത്യൻ താരമാണ് രോഹിത് ശർമ.…

പറഞ്ഞ വിലയ്ക്ക് തന്നെ ട്വിറ്ററിനെ വാങ്ങും; തീരുമാനത്തിൽ മാറ്റവുമായി ഇലോൺ മസ്ക്

വാഷിങ്ടണ്‍: ശതകോടീശ്വരനായ ഇലോണ്‍ മസ്ക് ട്വിറ്റർ വാങ്ങുന്ന കാര്യത്തിൽ വീണ്ടും തീരുമാനം മാറ്റി. നിശ്ചിത വിലയ്ക്ക് വാങ്ങാൻ തീരുമാനിക്കുകയും പിന്നീട് അതിൽ നിന്ന് പിൻവാങ്ങുകയും ചെയ്ത മസ്ക് ഇപ്പോൾ നേരത്തെ പറഞ്ഞ അതേ വിലയ്ക്ക് ട്വിറ്റർ ഏറ്റെടുക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. മാസങ്ങൾക്ക്…

ഇന്ന് മുതൽ നാല് പ്രധാന നഗരങ്ങളിൽ ജിയോ 5G

ഡൽഹി: രാജ്യത്ത് ജിയോയുടെ 5 ജി സേവനങ്ങൾ ഇന്ന് മുതൽ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ ജിയോയുടെ ട്രൂ 5 ജി സേവനം ഡൽഹി, മുംബൈ, കൊല്‍ക്കത്ത, വരാണസി എന്നീ നഗരങ്ങളിലെ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. കമ്പനി അവരിൽ നിന്ന് ഉപയോഗ…

ഇന്ന് വിദ്യാരംഭം; അറിവിന്‍റെ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ

തിരുവനന്തപുരം: ഇന്ന്, വിജയദശമി ദിനത്തിൽ, ആയിരക്കണക്കിന് കുട്ടികൾ അറിവിന്‍റെ ആദ്യാക്ഷരം എഴുതും. ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ ക്രമീകരിച്ചിട്ടുണ്ട്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വിദ്യാരംഭത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലും തിരൂർ തുഞ്ചൻ പറമ്പിലും നൂറുകണക്കിന് കുട്ടികൾ…

റോഡരികിൽ കിടന്ന 10 പവന്‍ ഉടമയെ തിരികെ ഏൽപ്പിച്ച് മാതൃകയായി രണ്ടാം ക്ലാസുകാരൻ

നെടുമുടി: വഴിയിൽ നഷ്ടപ്പെട്ട 10 പവൻ സ്വർണം ഉടമയ്ക്ക് തിരികെ കിട്ടാൻ കാരണമായത് രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സത്യസന്ധത. നെടുമുടി പഞ്ചായത്ത് എട്ടാം വാർഡിൽ ചമ്പക്കുളം പെരുമാനക്കൂട്ടുതറ വീട്ടിൽ കാർത്തിക്ക് ആണ് വഴിയിൽ കണ്ടെത്തിയ 10 പവൻ തിരികെ നൽകി മാതൃകയായത്.…

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; തരൂർ ഇന്നും കേരളത്തിൽ വോട്ട് തേടും

തിരുവനന്തപുരം: എ.ഐ.സി.സി പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശശി തരൂർ ഇന്നും കേരളത്തിൽ വോട്ട് തേടും. കെ.പി.സി.സി അംഗങ്ങളുമായി ശശി തരൂർ ഫോണിലൂടെ വോട്ടഭ്യർഥിക്കുന്നത് തുടരുകയാണ്. അതേസമയം, കെ സുധാകരൻ, വി ഡി സതീശൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കളാരും…