Month: September 2022

എട്ടു വയസ്സുകാരനെ പൊതുസ്ഥലത്ത് നിർബന്ധിച്ച് മദ്യംകുടിപ്പിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പത്ത് വയസുകാരനെ പൊതുസ്ഥലത്തുവെച്ച് നിർബന്ധിച്ച് പിതാവിന്റെ സഹോദരൻ ബിയർ കുടിപ്പിച്ചു. സംഭവത്തിൽ മനു എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. “കുടിയെടാ, ആരു ചോദിക്കാന്‍” എന്ന് ഇയാൾ കുട്ടിയോട് പറയുന്നതും നിർബന്ധിച്ച് ബിയർ കുടിപ്പിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. തിരുവോണനാളിലായിരുന്നു സംഭവം.…

അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് കെജ്‌രിവാള്‍

അഹമ്മദാബാദ്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ സർക്കാർ ജീവനക്കാരുടെ സ്‌കീമുകള്‍ പുനഃസ്ഥാപിക്കുമെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ. ആം ആദ്മി പാർട്ടി ഭരിക്കുന്ന പഞ്ചാബിൽ പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്…

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേത് ഇരട്ട സംവരണമല്ല; ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) പ്രവേശനത്തിൽ ഇരട്ട സംവരണം ഏർപ്പെടുത്തിയെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. കെ.എ.എസ്സിലേക്കുള്ള പ്രവേശനം പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തില്‍ ആയതിനാല്‍ പുതിയ നിയമനമാണെന്ന്…

യൂറോപ്പിലും ഏഷ്യന്‍ രാജ്യങ്ങളിലും ആപ്പ്സ്റ്റോര്‍ നിരക്കുകള്‍ ഉയര്‍ത്താന്‍ ആപ്പിള്‍ ഒരുങ്ങുന്നു

ഒക്ടോബർ 5 മുതൽ ആപ്പ് സ്റ്റോർ നിരക്കുകള്‍ വർദ്ധിപ്പിക്കുമെന്ന് ആപ്പിൾ. യൂറോപ്പിലും ചില ഏഷ്യൻ രാജ്യങ്ങളിലുമാണ് നിരക്ക് വർദ്ധനവ് ഉണ്ടാകുക. യുഎസ് ഡോളറിനെതിരെ ചില കറൻസികൾ ദുർബലമായതാണ് നിരക്ക് വർദ്ധനവിന് കാരണം. ഇൻ-ആപ്പ് പർച്ചേസുകൾക്കും ആപ്ലിക്കേഷനുകൾക്കും നിരക്കുകൾ വർദ്ധിക്കും. യൂറോ കറൻസിയായി…

പാലക്കാട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ യുവതി പ്രസവിച്ചു‌; രക്ഷകരായി ‘കനിവ് 108’

പാലക്കാട്: നാട്ടിലേക്കുള്ള യാത്രമധ്യേ പാലക്കാട് റയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ്‌ 108 ആംബുലൻസ് ജീവനക്കാർ. ജാർഖണ്ഡ് ഹട്ടിയ സ്വദേശി അരവിന്ദിന്റെ ഭാര്യ സുനിത ആണ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്ഫോമിൽ ആൺ കുഞ്ഞിന്…

കാട്ടാക്കടയിൽ മകളുടെ മുന്നിൽ വച്ച് അച്ഛന് മര്‍ദ്ദനം; ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: കാട്ടാക്കടയിൽ മകളുടെ മുന്നിൽ വച്ച് അച്ഛനെ കെ.എസ്.ആർ.ടി.സി ജീവനക്കാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി സ്റ്റാൻഡിംഗ് കൗൺസിലിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി. തിരുവനന്തപുരം കാട്ടാക്കടയിൽ വച്ച് ആമച്ചൽ സ്വദേശി…

ഖത്തറിന്റെ സ്വവര്‍ഗാനുരാഗ നയത്തിനെതിരെ വിമര്‍ശനവുമായി ജര്‍മനി

സ്വവര്‍ഗാനുരാഗത്തിന് വധശിക്ഷ ഏർപ്പെടുത്തുന്ന നിയമത്തിൽ മാറ്റം വരുത്താൻ ജർമ്മനി ഖത്തർ അംബാസഡറോട് ആവശ്യപ്പെട്ടു. രണ്ട് മാസത്തിനുള്ളിൽ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഖത്തർ ഒരുങ്ങുമ്പോൾ, രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ജർമ്മനി ഖത്തർ അംബാസഡറോട് ആശങ്ക പ്രകടിപ്പിച്ചു. സ്വവര്‍ഗാനുരാഗത്തിനും സ്വവര്‍ഗ ലൈംഗികതക്കും വധശിക്ഷ…

യൂട്യൂബിന്റെ ഡിസ്‌ലൈക്ക്, നോട്ട് ഇന്‍ട്രസ്റ്റഡ് ബട്ടനുകള്‍ ഫലപ്രദമല്ലെന്ന് മോസില്ല

യൂട്യൂബില്‍ ഉപഭോക്താക്കള്‍ ഇഷ്ടമല്ലെന്ന് അറിയിച്ചാലും സമാനമായ ഉള്ളടക്കങ്ങള്‍ വീണ്ടും യൂട്യൂബില്‍ കാണിക്കുന്നുണ്ടെന്ന് പഠനം. മോസില്ല നടത്തിയ പഠനമാണ് യൂട്യൂബിലെ ഡിസ് ലൈക്ക് ബട്ടന്‍ ഉള്‍പ്പടെ ഉപഭോക്താക്കളുടെ താല്‍പര്യമില്ലായ്മ പ്രകടിപ്പിക്കുന്ന സംവിധാനങ്ങള്‍ ഫലപ്രദമല്ലെന്ന നിരീക്ഷണത്തിലെത്തിയിരിക്കുന്നത്. 20000 യൂട്യൂബ് ഉപയോക്താക്കളുടെ യൂട്യൂബ് റെക്കമെന്റേഷന്‍ ഡാറ്റ…

എസ്എൻസി ലാവലിൻ കേസ് വീണ്ടും മാറ്റി

ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസ് വീണ്ടും മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് യു.യു.ലളിതിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ഇന്നും ചേർന്നില്ല. ലാവലിൻ കേസ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പരിഗണിക്കാനിരുന്നത്. അഞ്ചാമത്തെ കേസായി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച്…

ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ എല്ലാ സീറ്റിലും ഡിഎംകെ സഖ്യം ജയിക്കും: എം.കെ സ്റ്റാലിൻ

ചെന്നൈ: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ എല്ലാ സീറ്റിലും ഡിഎംകെ സഖ്യം ജയിക്കുമെന്ന് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ സ്റ്റാലിൻ. ഇതിനായുള്ള അണിയറ നീക്കങ്ങൾ തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. “ആളുകളിൽ നിന്ന് സൽപ്പേര് നേടാൻ വേണ്ടിയല്ല ഞാൻ ഇത് ചെയ്യുന്നത്. ഇത്…