Month: September 2022

പറമ്പിക്കുളം ഷട്ടർ തകർച്ച; 10 ദിവസത്തിനകം പരിഹരിക്കുമെന്ന് തമിഴ്നാട് ജലമന്ത്രി

ചെന്നൈ: പറമ്പിക്കുളം ഡാമിന്‍റെ ഷട്ടർ തകർന്നത് അസാധാരണമായ സംഭവമാണെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകൻ പറഞ്ഞു. ഷട്ടറുകളെ ബന്ധിപ്പിക്കുന്ന ചങ്ങല പൊട്ടി കോൺക്രീറ്റ് ബീം അടർന്നു മാറിയതാണ് തകർച്ചയ്ക്ക് കാരണം. അഞ്ചര ടിഎംസി വെള്ളം ഇതിനകം ഒഴുകിപ്പോയെന്നാണ് കണക്ക്. നീരൊഴുക്ക്…

എന്തൊരു ഗംഭീര കാസ്റ്റിംഗ്:സീതാരാമത്തിന് അഭിനന്ദനവുമായി കങ്കണ റണാവത്ത്

ദുൽഖർ സൽമാൻ നായകനായ ‘സീതാരാമം’ രാജ്യമെമ്പാടും മികച്ച സ്വീകാര്യത നേടിയ ചിത്രമാണ്. ഹനു രാഘവപുഡി സംവിധാനം ചെയ്ത ചിത്രം മലയാളത്തിലും റിലീസ് ചെയ്തു. സീതാ രാമത്തെ പ്രശംസിച്ച് സെലിബ്രിറ്റികളും രംഗത്തെത്തിയിട്ടുണ്ട്. ചിത്രം കണ്ട ബോളിവുഡ് നടി കങ്കണ റണാവത്തും അഭിനന്ദനം അറിയിച്ചു.…

മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് കോടതിയെ സമീപിക്കാൻ ജ്യോതികുമാർ ചാമക്കാല

തിരുവനന്തപുരം: കണ്ണൂർ വി.സി നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടെന്ന ഗവർണറുടെ ആരോപണത്തിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസിന് പരാതി നൽകാൻ കോൺഗ്രസ്. മുഖ്യമന്ത്രിക്കെതിരെ ജ്യോതികുമാർ ചാമക്കാല തിരുവനന്തപുരം വിജിലൻസ് കോടതിയിൽ പരാതി നൽകും. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രനെ വീണ്ടും…

ഗവർണർ-പിണറായി പോര് കപട നാടകമെന്ന് ജയറാം രമേശ്

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടക്കുന്ന പോര് കപട നാടകമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലെ ജനപങ്കാളിത്തത്തിൽ ആശങ്കയുള്ളതിനാലാണ് ഇരുവരുടെയും നേതൃത്വത്തിൽ രാഷ്ട്രീയ നാടകം…

കോൺഗ്രസ് പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രം; മാപ്പ് പറഞ്ഞ് പ്രവർത്തകൻ

കൊച്ചി: ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രം വച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഐഎൻടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്‍റ് സുരേഷ്. കോൺഗ്രസ് പാർട്ടിയോടും അതിന്‍റെ പ്രവർത്തകരോടും പരസ്യമായി മാപ്പ് പറയുന്നുവെന്നും സുരേഷ് പറഞ്ഞു. ഒരു നിമിഷത്തെ അശ്രദ്ധയാണ് യാത്രയെ…

എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് സി ബാധിതർക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലെന്ന് പഠനം

യുഎസ്: പുതിയ ഗവേഷണമനുസരിച്ച്, ചികിത്സിക്കപ്പെടാത്ത ഹെപ്പറ്റൈറ്റിസ് സി വൈറസ് ഉള്ള എച്ച്ഐവിയുള്ള ആളുകൾക്ക്, എച്ച്ഐവി ചികിത്സിച്ചാലും പ്രായമാകുമ്പോൾ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം. ജേണൽ ഓഫ് ദി അമേരിക്കൻ ഹാർട്ട് അസോസിയേഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കണ്ടെത്തലുകൾ. 1990 കളുടെ…

യുപിഐ ശൃംഖലയിൽ പ്രവർത്തിക്കുന്ന റുപേ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ച് ആർബിഐ

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസ് (യുപിഐ) ശൃംഖലയിൽ പ്രവർത്തിക്കുന്ന റുപേ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് തുടങ്ങിയ പ്രമുഖ പൊതുമേഖലാ ബാങ്കുകളുടെ ഉപഭോക്താക്കൾക്കാണ്…

പറമ്പികുളം അണക്കെട്ട് കേരളത്തിലെ ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിക്കും :റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരുടെ സംഘം പറമ്പിക്കുളം ഡാം സന്ദർശിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഇവർ സമർപ്പിക്കുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തമിഴ്നാടിന് കത്തയക്കുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ഉൾപ്പെടുന്ന സംഘത്തോടൊപ്പം കേരളത്തിൽ നിന്നുള്ള…

300 ഓളം ഇന്ത്യക്കാർ തൊഴിൽ തട്ടിപ്പിനിരയായി തായ്ലൻഡിൽ തടങ്കലിൽ

മ്യാന്‍മര്‍: 30 മലയാളികൾ ഉൾപ്പെടെ 300 ഓളം ഇന്ത്യക്കാർ തൊഴിൽ തട്ടിപ്പിനിരയായി തായ്ലൻഡിൽ തടങ്കലിൽ. മെച്ചപ്പെട്ട ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ തായ്ലൻഡിലേക്ക് പോയവരെയാണ് മാഫിയാ സംഘം തട്ടിക്കൊണ്ടുപോയത്. നിര്‍ബന്ധപൂര്‍വം സൈബര്‍ കുറ്റങ്ങള്‍ ചെയ്യിക്കുന്നു എന്നാണ് ഇവർ പറയുന്നത്. ഇത് ചെയ്യാൻ വിസമ്മതിച്ചാൽ…

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ലഭിച്ച 65 ലക്ഷം ‘യഥാര്‍ത്ഥ അവകാശിക്ക്’ കൈമാറി മലയാളി

അജ്‍മാന്‍: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി യുവാവ് 300,000 ദിർഹം (ഏകദേശം 65 ലക്ഷം രൂപ) സമ്മാനം ‘യഥാർത്ഥ അവകാശിക്ക്’ കൈമാറി മാതൃകയായി. കഴിഞ്ഞ ജൂലൈ 25ന് നടന്ന ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ കോഴിക്കോട് കോട്ടപ്പള്ളി സ്വദേശി ഇബ്രാഹിമിന്‍റെ…