Month: September 2022

ദുബായ് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിനെ നയിക്കാൻ ഇനി വനിതകളും

ദുബായ്: ദുബായ് പൊലീസിന് അഭിമാനമായി നാല് യുവതികൾ. ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഓപ്പറേഷൻസിലേക്ക് ആറു മാസത്തെ സംയോജിത പരിശീലന പരിപാടിക്ക് ശേഷം വനിതാ ലഫ്റ്റനന്‍റുമാരായ മീര മുഹമ്മദ് മദനി, സമർ അബ്ദുൽ അസീസ് ജഷൗ, ഖോലൂദ് അഹമ്മദ് അൽ അബ്ദുല്ല, ബഖിത…

അധ്യക്ഷനായാൽ ​ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് ദിഗ് വിജയ് സിങ്

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷനായാലും രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്ന അശോക് ഗെഹ്ലോട്ടിന്‍റെ നിലപാടിനെ വിമർശിച്ച് ദിഗ് വിജയ് സിംഗ്. ഗെഹ്ലോട്ട് മുഖ്യമന്ത്രിയായാൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് സിംഗ് പറഞ്ഞു. പാർട്ടി അധ്യക്ഷനായാലും മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്ന് ഗെഹ്ലോട്ട് നേരത്തെ സോണിയാ ഗാന്ധിയെ…

പറമ്പിക്കുളം ഡാമിലെ ജലനിരപ്പ് കുറച്ചു തുടങ്ങി;പണി പൂർത്തിയാക്കാൻ 3 ദിവസം വേണ്ടി വരും

പാലക്കാട്: തമിഴ്നാടിന്‍റെ നിയന്ത്രണത്തിലുള്ള പറമ്പിക്കുളം ഡാമിലെ ജലനിരപ്പ് ഷട്ടർ ലെവലിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി മറ്റ് രണ്ട് ഷട്ടറുകളും 30 സെന്‍റീമീറ്ററായി ഉയർത്തി. ജലനിരപ്പ് 24 അടി കൂടി താഴ്ന്നാൽ മാത്രമേ തകർന്ന ഷട്ടറിന്‍റെ പുനർനിർമ്മാണ നടപടികൾ ആരംഭിക്കാനാകൂ.…

ഭാരത് ജോഡോ യാത്രയ്ക്കെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യാത്രയുടെ പേരിൽ റോഡിൽ ഗതാഗതം തടസപ്പെടുകയാണെന്നും യാത്രക്കാരുടെ പ്രശ്നത്തിൽ ഹൈക്കോടതി ഇടപെടണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഹൈക്കോടതി അഭിഭാഷകനും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ വിജയനാണ് ഹർജി നൽകിയത്.…

വീട്ടമ്മമാർക്ക് തൊഴിൽ നൽകുന്ന ഫുട്ട് വെയർ വില്ലേജ് 15 വർഷങ്ങൾക്ക് ശേഷം പുനരാരംഭിക്കുന്നു

ഫറോക്ക്: വീട്ടമ്മമാരെ സ്വയംപര്യാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 15 വർഷങ്ങൾക്ക് മുൻപ് ഫുട്ട് വെയർ വില്ലേജ് കുണ്ടായിതോട്ടിൽ പ്രവർത്തനമാരംഭിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം കൂടുതൽ ആശയങ്ങളുമായി പദ്ധതി പ്രവർത്തനം പുനരാരംഭിക്കാനൊരുങ്ങുകയാണ്. യന്ത്രങ്ങളുടെ സഹായമേതുമില്ലാതെ മനുഷ്യ നിർമിതമായ, കുട്ടികൾക്കും, സ്ത്രീകൾക്കുമുള്ള ഫാൻസി ചെരുപ്പുകൾ നിർമിക്കുന്ന വലിയൊരു…

സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എൻഐഎ റെയ്ഡ്; നേതാക്കള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം\കൊച്ചി: സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്ഡ്. ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് എൻഐഎ ഉദ്യോഗസ്ഥർ റെയ്ഡിനായി എത്തിയത്. അതിരാവിലെ വരെ റെയ്ഡ് തുടർന്നു. രാവിലെയും പലയിടത്തും റെയ്ഡ് തുടരുകയാണ്. സിആർപിഎഫിന്‍റെ…

വെള്ളപ്പൊക്കം രൂക്ഷമായ പാകിസ്ഥാനിൽ മലേറിയ വ്യാപനം രൂക്ഷം

പാകിസ്ഥാൻ: പാകിസ്ഥാനിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ മലേറിയ കേസുകൾ വ്യാപകമാകുന്നു. രോഗം മൂലം മരിച്ചവരുടെ എണ്ണം 324 ആയി. ആവശ്യമായ സഹായം ഉടൻ എത്തിയില്ലെങ്കിൽ സ്ഥിതി നിയന്ത്രണാതീതമാകുമെന്ന് അധികൃതർ ബുധനാഴ്ച പറഞ്ഞു. വെള്ളപ്പൊക്കം മൂലം കുടിയൊഴിപ്പിക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകൾ തുറസ്സായ സ്ഥലത്താണ്…

മഹ്‌സ അമിനിയുടെ സംസ്‌കാര ചടങ്ങില്‍ ഇസ്ലാമിക ആചാരം വേണ്ടെന്ന് പിതാവ്

ടെഹ്‌റാന്‍: ഇസ്ലാമിക ഡ്രസ് കോഡ് (ഹിജാബ് കോഡ്) പാലിച്ചില്ലെന്നാരോപിച്ച് ഇറാനിൽ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ കൊല്ലപ്പെട്ട മഹ്സ അമിനിയുടെ ശവസംസ്കാര ചടങ്ങുകളിൽ ഇസ്ലാമിക ആചാരങ്ങൾ വേണ്ടെന്ന് മഹ്സയുടെ പിതാവ്. മഹ്സയുടെ മൃതദേഹത്തിനായി ഇസ്ലാമിക പ്രാർത്ഥനകൾ അനുവദിക്കാൻ അദ്ദേഹം വിസമ്മതിച്ചു. ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്നതിൽ…

വൈപ്പിൻ കരയോടുള്ള അവഗണന അവസാനിപ്പിക്കണം: മുഖ്യമന്ത്രിക്ക് അന്നാ ബെന്നിന്റെ തുറന്ന കത്ത്

കൊച്ചി: മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി നടി അന്ന ബെൻ. വൈപ്പിൻ കരയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. വൈപ്പിൻകരയിലെ ബസുകൾ നഗരത്തിലേക്ക് പ്രവേശിക്കുന്നത് 18 വർഷമായിട്ടും നടപ്പാക്കിയിട്ടില്ല. മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നും അന്ന ബെൻ അയച്ച കത്തിൽ പറയുന്നു.…

എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ വാഹനം ഇടിച്ചു; ബൈക്ക് യാത്രികന് പരിക്ക്

ഹരിപ്പാട്: എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ വാഹനമിടിച്ച് ഒരാൾക്ക് പരിക്ക്. അമ്പലപ്പുഴ കരൂർ ഉമേഷ് ഭവനത്തിൽ സന്തോഷിനാണ്(48) പരിക്കേറ്റത്. എ.ഡി.ജി.പി ഔദ്യോഗിക വാഹനത്തിൽ തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പോകുന്ന വഴി ഹരിപ്പാട് കെ.വി ജെട്ടി ജംഗ്ഷന് വടക്ക് ദേശീയപാതയിലാണ് അപകടമുണ്ടായത്. കിഴക്കുഭാഗത്ത് നിന്ന്…