Month: September 2022

പോപ്പുലര്‍ ഫ്രണ്ട് ദേശവിരുദ്ധ പ്രവർത്തനത്തിനായി ഗൂഡാലോചന നടത്തി :എന്‍ ഐ എ

കൊച്ചി: സംസ്ഥാനത്ത് അറസ്റ്റിലായ പോപ്പുലർ ഫണ്ട് പ്രവർത്തകർ ഐഎസ് പ്രവർത്തനങ്ങളിൽ സഹായിച്ചതായി എൻഐഎ കോടതിയെ അറിയിച്ചു. ഐഎസ് പ്രവർത്തനങ്ങൾക്ക് സഹായം നൽകുക, ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഗൂഢാലോചന നടത്തുക എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ പ്രതികൾക്ക് പങ്കുണ്ടെന്ന് എൻ.ഐ.എ കോടതിയെ അറിയിച്ചു. എന്നാൽ പോപ്പുലർ ഫ്രണ്ട്…

കെ.വാസുകി ഇനി ലാൻഡ് റവന്യൂ കമ്മിഷണർ; ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സര്‍ക്കാർ

തിരുവനന്തപുരം: ഐ.എ.എസ് തലപ്പത്ത് സംസ്ഥാന സർക്കാർ അഴിച്ചുപണി. കെ വാസുകിയെ ലാൻഡ് റവന്യൂ കമ്മീഷണറായി നിയമിച്ചു. വിശ്വനാഥ് സിൻഹ ധനമന്ത്രാലയത്തിന്‍റെ പുതിയ അഡീഷണൽ ചീഫ് സെക്രട്ടറിയാകും. നികുതി, എക്സൈസ് വകുപ്പ് സെക്രട്ടറിയായി രത്തൻ ഖേൽക്കറെയും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറായി ജാഫർ മാലിക്കിനെയും…

ഉത്തരാഖണ്ഡിലെ ഗംഗോത്രിക്കു സമീപം വൻ ഉരുൾപൊട്ടൽ; കേരളത്തിൽ നിന്നുള്ള യാത്രക്കാരടക്കം കുടുങ്ങി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഗംഗോത്രിക്ക് സമീപം വൻ ഉരുൾപൊട്ടൽ. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് ഉരുൾപൊട്ടലുണ്ടായത്. കേരളത്തിൽ നിന്നുള്ള യാത്രക്കാർ ഉൾപ്പെടെ 10,000 തീർത്ഥാടകരും ആയിരത്തോളം വാഹനങ്ങളുമാണ് റോഡിൽ കുടുങ്ങിയത്. ആളപായമില്ല. റോഡിൽ കുടുങ്ങിയ വാഹനങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് ബിആർഒ എഞ്ചിനീയർമാർ.…

ഹർത്താല്‍: സാമൂഹ്യ മാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടിയെടുക്കും

തിരുവനന്തപുരം: ഹർത്താലുമായി ബന്ധപ്പെട്ട് വാട്സാപ്പിലൂടെയും മറ്റ് സോഷ്യൽ മീഡിയയിലൂടെയും തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ക്രമസമാധാന വിഭാഗം എഡിജിപി വിജയ് സാഖറെ പറഞ്ഞു. ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവരെ കണ്ടെത്താൻ സോഷ്യൽ മീഡിയയിൽ സൈബർ പട്രോളിംഗ് ആരംഭിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.…

ഗൾഫ് കറൻസികളുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ; രൂപയുടെ മൂല്യം വീണ്ടും കൂപ്പു കുത്തി

ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ ഗൾഫ് കറൻസികളുടെ വിനിമയ മൂല്യം എക്കാലത്തെയും ഉയർന്ന നിലയിലെത്തി. ആദ്യമായി ഒരു ഡോളറിന് 80.74 ഇന്ത്യൻ രൂപ എന്ന നിലയിലേക്ക് കൂപ്പുകുത്തിയതിന് പിന്നാലെയാണ് ഈ മാറ്റം. ഓഗസ്റ്റിൽ ഡോളറിന് 80.11 ഇന്ത്യൻ രൂപയായതായിരുന്നു…

ഒത്തുതീര്‍പ്പായാലും പോക്സോ കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ഉത്തരവ്

ന്യൂഡല്‍ഹി: ഇരയും പ്രതിയും തമ്മിൽ ഒത്തുതീർപ്പുണ്ടായതുകൊണ്ട് മാത്രം പോക്സോ പോലുള്ള ഗൗരവമേറിയ കേസ് റദ്ദാക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്. മുസ്ലീം യൂത്ത് ലീഗ് നേതാവും ഉറുദു അധ്യാപകനുമായ ഹഫ്സൽ റഹ്മാനെതിരായ…

വിരമിച്ച ശേഷവും പഠിച്ചുകൊണ്ടേയിരിക്കുന്ന അധ്യാപകൻ; എഴുതിയത് 15ഓളം ചരിത്രഗ്രന്ഥങ്ങൾ

മലപ്പുറം: വിരമിക്കും വരെ പഠിപ്പിക്കുക, ഒപ്പം സ്വയം പഠിച്ചു കൊണ്ടേയിരിക്കുക. അധ്യാപക ജീവിതം കൂടുതൽ മനോഹരമാകുന്നത് ഇങ്ങനെയാണ്. 2005 ൽ അധ്യാപന ജോലിയിൽ നിന്നും വിരമിച്ച ടി വി അബ്ദുറഹ്മാൻകുട്ടി മാഷ് പിന്നീടുള്ള സമയമത്രയും പൊന്നാനിയുടെ ചരിത്രം പഠിക്കാനാണ് വിനിയോഗിച്ചത്. ചരിത്രമുറങ്ങുന്ന…

യൂറോപ്പിൽ ഹൈഡ്രജൻ ഇന്ധന സെല്ലുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യത്തെ വീട്

ഊർജ്ജ പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കുന്നതിനുമുള്ള വഴികൾ കണ്ടെത്താൻ യൂറോപ്യൻ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്ന ഹൈഡ്രജൻ ഇന്ധന സെല്ലുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വീട്. തെക്കൻ ഇറ്റലിയിലെ സാൻയോ സർവകലാശാലയിലെ ഗവേഷകരാണ് രംഗത്തെത്തിയത്.…

‘നിർബന്ധിതമായി കട അടപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യും’; ഹര്‍ത്താലിന് സുരക്ഷയൊരുക്കി പൊലീസ്

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിന് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഹർത്താൽ ദിനമായ വെള്ളിയാഴ്ച ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി. അക്രമത്തിൽ ഏർപ്പെടുന്നവർ,…

ഉഗാണ്ടയിൽ എബോള കേസുകൾ കൂടുന്നു; ഒരു മരണം സ്ഥിരീകരിച്ചു

ഉഗാണ്ടയിൽ ഈ ആഴ്ച മരിച്ച ഒരാൾ ഉൾപ്പെടെ ഏഴ് എബോള കേസുകൾ സ്ഥിരീകരിച്ചു, മറ്റ് ഏഴ് മരണങ്ങൾ ഒരു വകഭേദത്തിന്‍റെ സംശയാസ്പദമായ കേസുകളായി അന്വേഷിക്കുന്നുണ്ടെന്ന് അധികൃതർ വ്യാഴാഴ്ച പറഞ്ഞു. കടുത്ത പനി, വയറിളക്കം, വയറുവേദന, രക്തം ഛർദ്ദി എന്നിവ അനുഭവപ്പെട്ട 24…